യു.എസ് തിരഞ്ഞെടുപ്പ് ഫലം ഉറ്റ് നോക്കി ഇന്ത്യ
യു എസ് തിരഞ്ഞെടുപ്പിനെക്കുറിച്ച് വാഷിഗ്ടനില്‍ നിന്ന് എഴുതുന്നു. മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുകയാണ് സന്തോഷ്.
യു.എസ് തെരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ ഐ.ടി ലോകം ഉറ്റുനോക്കുന്നു. എതിരാളികളായ ജോര്‍ജ് ബുഷും ജോണ്‍ കെറിയും പാര്‍ട്ടികളെന്ന പോലെ ആശയങ്ങളുടെ കാര്യത്തിലും വ്യത്യസ്തനിലപാടുകാരാണ്. ഇന്ത്യക്ക് ഏറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ഔട്ട്സോഴ്സിങ് സംവിധാനത്തെ ബുഷ് അനുകൂലിക്കുമ്പോള്‍ ഔട്ട്സോഴ്സിങ് സംവിധാനം നിര്‍ത്തലാക്കി അമേരിക്കയില്‍ കൂടിതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കണമെന്നാണ് കെറിയുടെ അഭിപ്രായം. കെറിയുടെ ഈ നിലപാട് ഇന്ത്യന്‍ തൊഴിലവസരങ്ങള്‍ക്കു ഭീഷണിയാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യക്ക് അനുകൂലവും പ്രതികൂലവുമായ നിലപാടു കള്‍ ഇരുസ്ഥാനാര്‍ത്ഥികളും കൈക്കൊള്ളുന്നു. ഇറാഖില്‍ നിന്നു അമേരിക്കന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന ഇന്ത്യന്‍ നിലപാടിനോട് കെറിയും യോജിക്കുന്നു. കശ്മീര്‍ പ്രശ്നം ഇന്ത്യയുടേയും പാകിസ്ഥാന്റെയും ആഭ്യന്തരപ്രശ്നമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ യു.എന്‍ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ഇന്ത്യക്കു ലഭിക്കുന്നതു സംബന്ധിച്ച് ജോണ്‍കെറി അനുകൂല നിലപാടു സ്വീകരിക്കില്ലെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.
യു എസില്‍ അബോര്‍ഷനും സ്വവര്‍ഗവിവാഹവും നിയമപരമായി തടയണമെന്നാണ് ബുഷിന്റെ നിലപാട്. സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നെങ്കിലും ഇതു നിര്‍ത്തലാക്കാന്‍ നിയമനടപടി കൊണ്ടുവരുന്നതിനെ കെറി എതിര്‍ക്കുന്നു. അബോര്‍ഷനാകട്ടെ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്യ്രമാണെന്നും കെറി അഭിപ്രായപ്പെടുന്നു.
ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടുന്നതു സംബന്ധിച്ച് ബുഷ് ഇന്ത്യയെ സ്വതന്ത്രതീരുമാനമെടുക്കാനനുവദിക്കുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍. ബുഷിന്റെ സ്വതന്ത്രവ്യാപാരകരാറും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സഹായകമായേക്കും.
ഇരുവരുടേയും നിലപാടുകളോട് അമേരിക്കന്‍ പൗരന്‍മാര്‍ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. ബുഷ് ഭരണകൂടം രാഷ്ട്രത്തിന്് ഉറച്ച ഭരണം നല്‍കിയെന്നാണ് പൊതുവെയുള്ള അഭിപ്രായമെങ്കിലും പാകിസ്ഥാനുമായി ചേര്‍ന്ന് ആണവപരീക്ഷണങ്ങള്‍ നടത്താനുള്ള ബുഷിന്റെ നീക്കത്തെ ഭൂരിഭാഗം പേരും എതിര്‍ക്കുന്നു. ചര്‍ച്ചകളിലും മറ്റും വിജയിക്കാറുള്ള കെറി അഭിപ്രായങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നത് അദ്ദേഹത്തിനെതിരെയുള്ള മുഖ്യആരോപണമാണ്.












Click it and Unblock the Notifications