Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കിംഗ് രംഗത്തെ കുലപതി

തമിഴ്നാട്ടില്‍ ജനിച്ച് ബാങ്കിംഗ് രംഗത്ത് തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച ദോഹ ബാങ്ക് ആക്ടിംഗ് ജനറല്‍ മാനേജര്‍ സീതാരാമന്‍ കണക്കുകളേയും കാര്യങ്ങളേയും കൂട്ടിച്ചേര്‍ത്ത് ഈ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

ലണ്ടനിലെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് മാസികയുടെ വിധിയെഴുത്തില്‍ ഖത്തറിലെ ഏറ്റവും മികച്ച ബാങ്കെന്ന ബഹുമതി തുടര്‍ച്ചയായ രണ്ടാംതവണയും ദോഹ ബാങ്കിനെ തേടിയെത്തിയത് മാനേജരെന്ന നിലയ്ക്കുള്ള സീതാരാമന്റെ വൈദഗ്ധ്യം വെളിപ്പെടുത്തുന്നു. ബി.എസ് 7799 സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റു നേടുന്ന ലോകത്തിലെ മികച്ച ഒന്‍പതു ബാങ്കുകളുടെ കൂട്ടത്തില്‍ ദോഹ ബാങ്കുമുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ച സീതാരാമന്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത് സ്വര്‍ണമെഡലോടെയാണ്. തുടര്‍ന്ന് മുംബൈയില്‍ നിന്നും സി.എ പൂര്‍ത്തിയാക്കി അവിടെയൊരു അക്കൗണ്ടിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ സീതാരാമനായിരുന്നു ഇംഗ്ലണ്ടില്‍ കമ്പനിയേറ്റെടുത്ത ജോലിചെയ്യാനുള്ള അവസരം ലഭിച്ചത്. കഠിനാധ്വാനവും അതോടൊപ്പം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമുള്ള കഴിവ് ഇദ്ദേഹത്തെ ദോഹ ബാങ്കിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തെത്തിച്ചു.

ബാങ്കിംഗ് രംഗത്തുള്ള കഴിവുകള്‍ക്കു പുറമെ നിറഞ്ഞ ഒരു കലാകാരനായ സീതാരാമന്‍ 1977കളില്‍ സൂര്യകാന്തി തീയേറ്ററിന്റെ ഒട്ടേറെ നാടകങ്ങളില്‍ മോശമല്ലാത്ത വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്. സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന ഇദ്ദേഹം കറ കളഞ്ഞ ഈശ്വരവിശ്വാസി കൂടിയാണ്. തന്റെ ജീവിതത്തിന്റെ ഉയര്‍ച്ച ഈശ്വരകടാക്ഷമാണെന്ന് വിശ്വാസമാണ് തികഞ്ഞ സസ്യഭുക്കായ തന്നെ നയിക്കുന്നതെന്നാണ് സീതാരാമന്റെ അഭിപ്രായം.

ഗള്‍ഫ് ജോലിക്കു സ്ഥിരതയില്ലെങ്കിലും ടെലികമ്യൂണിക്കേഷന്‍, ബാങ്കിംഗ് മേഖലകളില്‍ ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏറെ അവസരങ്ങള്‍ നല്‍കുന്നതായി സീതാരാമന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യാക്കാര്‍ അലസരാണെന്ന വാദഗതിയോട് യോജിക്കുന്നില്ലെങ്കിലും ആശയവിനിമയത്തില്‍ നമുക്ക് വേണ്ടത്ര പുരോഗതിയില്ലെന്ന് അദ്ദേഹം സമ്മതിക്കും.

ന്യൂയോര്‍ക്കിലും പ്രവര്‍ത്തനമാരംഭിച്ച, 50,000ത്തോളം ഇടപാടുകാരും 63 എടിഎമ്മുകളുമുള്ള ദോഹ ബാങ്ക് ഖത്തറിലെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കാണ്. ആളുകളുടെ ആവശ്യമറിഞ്ഞുള്ള പദ്ധതികളാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് സീതാരാമന്‍ പറഞ്ഞു. നിക്ഷേപം, ട്രേഡിംഗ് തുടങ്ങിയ എല്ലാ രംഗങ്ങളിലും ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് സീതാരാമനാണ്. ഇതിന് ബാങ്ക് പ്രതിനിധികളുടെ എല്ലാ പിന്തുണയും അദ്ദേഹത്തിനു ലഭിച്ചിട്ടുമുണ്ട്. സീതാരാമന്റെ പ്രവര്‍ത്തനങ്ങളെ ബാങ്ക് ചെയര്‍മാന്‍ സെയ്ത് മുഹമ്മദ് ഒരു പൊതുസമ്മേളനത്തില്‍ പ്രശംസിച്ചിരുന്നു.

പുതിയ ആശയങ്ങളിലൂടെ, അവ പ്രാവര്‍ത്തികമാക്കുന്നതിലൂടെ ബാങ്കിംഗ് രംഗത്ത് വീണ്ടും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ് ഈ തഞ്ചാവൂര്‍ക്കാരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+