Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസാണ് താരം

ഈ തിരഞ്ഞെടുപ്പിന്റെ താരം വി.എസ്.അച്യുതാനന്ദനാണ്. സ്ഥാനാര്‍ഥിത്വം നിഷേധിച്ച തീരുമാനം സിപിഎം പോളിറ്റ് ബ്യൂറോ പിന്‍വലിച്ചതു മുതല്‍ തിരഞ്ഞെടുപ്പില്‍ ഒരു സൂപ്പര്‍താരത്തിന്റെ പരിവേഷത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞ വി.എസ് തിരഞ്ഞെടുപ്പില്‍ ഒരു തരംഗമാവുകയായിരുന്നു.

മാധ്യമങ്ങള്‍ ഇത്രയേറെ താരശോഭയോടെ കൊണ്ടാടിയ മറ്റൊരു നേതാവില്ലെന്നു തന്നെ പറയാം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വാര്‍ത്തക്ക് കേരളം വി.എസിന്, ഇനി വി.എസ് എന്നു വരെ പത്രങ്ങള്‍ തലക്കെട്ടുകള്‍ നിരത്തി. യുഡിഎഫ് പക്ഷപാതമുള്ള പത്രങ്ങള്‍ പോലും വി.എസിനെ ആഘോഷിക്കുന്നതില്‍ ഏകസ്വരം പുലര്‍ത്തി.

മാധ്യമങ്ങളില്‍ സൂപ്പര്‍താരമായി നിറയുന്നതിനൊപ്പം വി.എസ് തന്റെ ഭാഷയിലും ശരീര ഭാഷയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം. നിറഞ്ഞ ചിരിയോടെ ജനക്കൂട്ടത്തിന് മുന്നിലെത്താന്‍ ഇന്ന് വി.എസ് ശ്രദ്ധിക്കുന്നു. ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളുമായി വാത്സല്യത്തോടെ ഇടപഴകിയപ്പോള്‍ വി.എസ് ചൊല്ലിയത് ചങ്ങമ്പുഴയുടെ രമണനിലെ വരികളാണ്! അഞ്ച് വര്‍ഷം മുമ്പു വരെ വെട്ടിനിരത്തല്‍ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി പ്രതിഷ്ഠിക്കപ്പെട്ട വി.എസ് അന്നൊന്നും ചങ്ങമ്പുഴ കവിത ചൊല്ലുന്നത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.

മതികെട്ടാന്‍ മുതല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് വരെ നിരവധി പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെട്ടുവെന്നതു തന്നെയാണ് വി.എസിനെ ഈ വിധം ജനകീയ നേതാവാക്കി മാറ്റിയത്. മലമ്പുഴയിലെ ബൂത്തുകളില്‍ ഇതുവരെ വോട്ട് ചെയ്യാത്തവര്‍ പോലും വി.എസിന് വോട്ട് ചെയ്യാനായി എത്തിയത് ഒരു കാലത്ത് സ്റാലിനിസ്റും കടുംപിടുത്തക്കാരനുമായി മുദ്രകുത്തപ്പെട്ട ഒരു നേതാവിന്റെ പ്രതിഛായയില്‍ വന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്.

യുഡിഎഫില്‍ മാത്രം കണ്ടിട്ടുള്ള വ്യക്തിപ്രഭാവം ഇത്തവണ ഇടതുമുന്നണിയില്‍ ആദ്യമായി നിറഞ്ഞുനിന്നുവെന്നതാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത. ഇടതുമുന്നണി നേടിയ ചരിത്ര ജയത്തിന്റെ ആഹ്ലാദത്തില്‍ മാധ്യമങ്ങളില്‍ മനംതുറന്ന ചിരിയുമായി നിറയുന്ന വി.എസിന്റെ താരപരിവേഷത്തിനു മുന്നില്‍ സിപിഎമ്മിനകത്തും പുറത്തുമുള്ള നേതാക്കള്‍ ഇന്ന് നിഷ്പ്രഭരാണ്.

മാധ്യമങ്ങള്‍ ഇതിനു മുമ്പ് കൊണ്ടാടിയ മറ്റൊരു നേതാവ് എ.കെ.ആന്റണിയാണ്. എന്നാല്‍ എ.കെ.ആന്റണിക്ക് മാധ്യമങ്ങളില്‍ ലഭിച്ച ആദര്‍ശ പരിവേഷം ഇപ്പോഴത്തെ വി.എസിന്റെ സൂപ്പര്‍താര ശോഭക്കു മുന്നില്‍ താരതമ്യം ചെയ്യാന്‍ പോലുമാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+