Get Updates
Get notified of breaking news, exclusive insights, and must-see stories!

തരംഗമാകുന്ന ഒരുഗ്രാം സ്വര്‍ണാഭരണങ്ങള്‍

മിന്നുന്നതെല്ലാം പൂര്‍ണമായുമങ്ങ് പൊന്നായിരിക്കണമെന്ന് ഇന്നത്തെ മലയാളി വനിതകള്‍ക്ക് അത്രകണ്ട് നിര്‍ബന്ധമില്ല. പൊന്ന് പോലൊന്ന് മിന്നിയാലും മതി. ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ തരംഗമാവുന്നത് ഈ മാറുന്ന ആഭരണ സങ്കല്പത്തിന്റെ കൈപിടിച്ചാണ്.

സ്വര്‍ണം എത്രകണ്ടാലും എത്രവാങ്ങിക്കൂട്ടിയാലും മതിവരാത്ത മനസ്സാണ് മലായാളിയുടേത്. സ്വര്‍ണ്ണം വാങ്ങിസൂക്ഷിക്കാനും അണിയാനുമുള്ള മലായാളികളുടെ കൊതി ലോകപ്രശസ്തമാണ്. അതുകൊണ്ട്തന്നെ അടുത്തവീട്ടിലോ പരിചയത്തിലോ ഒരു കല്ല്യാണം നടന്നാല്‍ സ്ത്രീകള്‍ ആദ്യം അന്വേഷിക്കുന്നത് പെണ്ണിനെത്ര കൊടുത്തു അല്ലെങ്കില്‍ കിട്ടിയെന്നാണ്. ഈ സ്വര്‍ണ്ണക്കൊതിയെ കുറ്റപ്പെടുത്താനും കഴിയില്ല. സ്വര്‍ണമെന്നത് എക്കാലത്തും മലയാളിയുടെ സ്റാറ്റസ് സിംബലാണ്.

എന്നാല്‍ വമ്പന്‍ വിലയും പുറമേ പണിക്കൂലിയും കൊടുത്ത് സ്വര്‍ണം വാങ്ങിയണിഞ്ഞ് തൃപ്തിപ്പെടാന്‍ കഴിയാത്ത പെണ്ണുങ്ങള്‍ക്കോ? അവര്‍ക്കുള്ള വലിയൊരു ആശ്വാസമായാണ് ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ ആഭരണ വിപണികളില്‍ ശ്രദ്ധാകേന്ദ്രമായത്.

സ്വര്‍ണമണിയാനുള്ള മോഹത്തിനുവേണ്ടി ഏതറ്റംവരെയും വിട്ടുവീഴ്ചചെയ്യാന്‍ തയ്യാറുള്ള മലയാളികള്‍ ഈ പുതിയ ഉത്പന്നത്തിന് വമ്പന്‍ സ്വീകരണം നല്‍കുകയും ചെയ്തു. സ്വര്‍ണ്ണത്തിന്റെ തിളക്കവും ഗരിമയും തോന്നിക്കുന്ന ഈ ആഭരണങ്ങള്‍ പ്രധാനമായും കേരളത്തിലെ സാധാരണക്കാരന്റെ വീട്ടിലെ പെണ്‍കൊടികളെ മുന്നില്‍ക്കണ്ടുകൊണ്ടാണ് വിപണിയിലെത്തിയത്.

ഉള്ളതില്‍നേക്കാള്‍ക്കൂടുല്‍ തോന്നിപ്പിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന സമ്പന്ന വനിതകളും ഒരു ഗ്രാം സ്വര്‍ണാഭരണത്തിന്റെ ആരാധകരായി മാറി. സമൂഹത്തിലെ ഉയര്‍ന്നതരക്കാരും മുന്തിയ തൊഴിലേര്‍പ്പെടുന്നവരും സ്വീകരിച്ചുതുടങ്ങിയതോടെ ഈ ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് ഫാഷന്റെ പരിവേഷവും കൈവരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+