കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുഗ്രാം സ്വര്‍ണത്തെക്കുറിച്ച് ചിലത്

  • By Staff
Google Oneindia Malayalam News

ഗള്‍ഫ് രാജ്യങ്ങളില്‍നുനിന്നുള്ള തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍കേരള വിപണി കീഴടക്കിയത്. ആഭരണങ്ങള്‍ക്കിടയില്‍ കൂടുതല്‍ കാഴ്ചയ്ക്കായി ഉപയോഗിക്കുന്ന നെക്ലേസ്, ഇളക്കത്താലി, ജമുക്ക, കമ്മലുകള്‍ തുടങ്ങിയ പരമ്പരാഗത ആഭരണങ്ങള്‍പോലും ഇന്ന് ഒരു ഗ്രാമില്‍ ലഭ്യമാണ്.

കേരളത്തിലെ സ്വര്‍ണവിപണിയിലെ ചെറുതും വലുതുമായ മിക്ക ജ്വല്ലറികളിലും ഇവയ്ക്കായി പ്രത്യേക വിഭാഗം വരെ തുടങ്ങിയിട്ടുണ്ട്. മാര്‍ബിള്‍, ചെമ്പ്, വെള്ളി, ഫൈബര്‍, ബ്രാസ് എന്നിവയെല്ലാമുപയോഗിച്ച് നിര്‍മ്മിക്കുന്ന ആഭരണരൂപങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണം പ്രത്യേക രീതിയില്‍ പൊതിഞ്ഞാണ് ഇത്തരം ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്.

22 ഗ്രാം കാരറ്റ് പരിശുദ്ധ സ്വര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആലുക്കാസ്, ആലപ്പാട്, ഭീമ തുടങ്ങിയ പ്രമുഖ ജ്വല്ലറികളിലെല്ലാം ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.

200 രൂപ മുതലുള്ള കമ്മലുകല്‍, 500നും 2000നുമിടയിലുള്ള വളകള്‍, 100രൂപ മുതലുള്ള മോതിരങ്ങള്‍, മാലകള്‍ തുടങ്ങി ഒരുഗ്രാം സ്വര്‍ണത്തിന്റെ വളരെ വിപുലമായ ഒരു ശ്രേണിതന്നെയാണ മിക്കജ്വല്ലറികളും ഒരുക്കിയിരിക്കുന്നത്. ആഭരണങ്ങള്‍ കൂടാതെ ഒരു ഗ്രാം സ്വര്‍ണത്തില്‍ വെട്ടിത്തിളങ്ങുന്ന യേശുക്രിസ്തുവും, ഉണ്ണിക്കണ്ണനും അയ്യപ്പനുമെല്ലാം ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.

ഈ തരംഗം മലയാളിയുടെ മറ്റെല്ലാ ആവേശങ്ങളും പോലെയൊന്നാണെന്ന വാദത്തെ ഒരുഗ്രാം സ്വര്‍ണാഭരണ നിര്‍മ്മാണത്തിന്റെ തുടക്കക്കാരെന്ന് അവകാശപ്പെടുന്ന പറക്കാട്ട് ജ്വല്ലറി ഉടമകള്‍ നിഷേധിക്കുന്നു.

സ്വര്‍ണം പൊതിഞ്ഞ് വില്‍ക്കുന്ന റോള്‍-ഗോള്‍ഡ് ആഭരണങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഈ വാദം ശരിയാണ്. എന്നാല്‍ അത്തരത്തിലല്ല തങ്ങള്‍ ഈ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്- പറക്കാട് ജ്വല്ലറിയും മാനേജിംഗ് ഡയറക്ടറായ പ്രകാശ് പറക്കാട്ട് പറയുന്നു.

ഇലക്ട്രോ-ഫോമിംഗ് എന്ന പ്രക്രിയ ഉപയോഗപ്പെടുത്തി 22 കാരറ്റ് സ്വര്‍ണം മറ്റ് ലോഹങ്ങളിലുണ്ടാക്കുന്ന ആഭരണങ്ങളില്‍ ചേര്‍ത്താണ് ഇവനിര്‍മ്മിക്കുന്നത്. ഈ പ്രക്രിയ കഴിയുന്നതോടെ ഏത് ലോഹത്തിലുണ്ടാക്കിയ ആഭരണമായാലും അതിന് 22കാരറ്റിന്റെ കാഴ്ചയും തിളക്കവും ലഭിക്കുന്നു- പ്രകാശ് വിശദീകരിച്ചു.

ഒരു ഗ്രാം സ്വര്‍ണാഭരണങ്ങളോട് കാണിക്കുന്ന ഭ്രമം പഴമയിലേയ്ക്കുള്ള മലയാളിയുടെ തിരിച്ചുപോക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിസ്തീയ സമുദായങ്ങളിലെ അമ്മച്ചിമാര്‍ കാതിലണിയുന്ന കുണുക്കും ഹിന്ദു സമുദായത്തിലെ പ്രായമായ സ്ത്രീകള്‍ അണിയുന്ന തോട, കമ്മല്‍ എന്നിവയുമെല്ലാം ഈ നിര്‍മ്മാണരീതിക്കു സമാനമാണെന്നാണ് അത്തരക്കാര്‍ പറയുന്നത്.

പുറമേ സ്വര്‍ണമാണുള്ളതെങ്കിലും ഉള്ളില്‍ അരക്കുപോലുള്ള വസ്തുക്കള്‍ നിറച്ചാണ് അവ പണിയുന്നത്. അതിന്റെ പുതുയ തലമുറക്കാരാണ് ഈ ഒരു ഗ്രാം സ്വര്‍ണമെന്ന വാദത്തെ തള്ളിക്കളയേണ്ടതില്ല.

ഇലക്രോ ഫോമിംഗ് ഉപയോഗിച്ച് ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ആദ്യമായിനിര്‍മ്മിച്ചത് പറക്കാട് ജ്വല്ലറിയാണെന്ന് പ്രകാശ് അവകാശപ്പെടുന്നു. മാത്രമല്ല ഇവിടെ ഒരു ഗ്രാം മുഴുവനായും ഒരാഭരണത്തിനായി ഉപയോഗിക്കുമ്പോള്‍ പലയിടത്തും ഒരു ഗ്രാംകൊണ്ട് ഒന്നിലേറെ ആഭരങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കുന്നു. മാത്രമല്ല പുതിയതായി ഇറങ്ങുന്ന എല്ലാ ഫാഷനുകളിലും ഇവിടത്തെ തൊഴിലാളികള്‍ ഇത്തരം ആഭരണങ്ങള്‍ പണിയുകയും ചെയ്യുന്നുണ്ട്- പ്രകാശ് വിശദീകരിച്ചു.

കേരളത്തില്‍ വിവിധ നഗരങ്ങളിലായി ഇവര്‍ക്ക് 20 ജ്വല്ലറികളും ഗള്‍ഫില്‍ ആറെണ്ണവും ഉണ്ട്. വജ്രമൊഴികെ മറ്റെല്ലാ തരം കല്ലുകളും മുത്തുകളും ഇത്തരം ആഭരണങ്ങളില്‍ ഉപയോഗിക്കാം. അതുകൊണ്ട് തന്നെയാണ് ഇവയില്‍ വൈവിധ്യം നിലനിര്‍ത്താനും നിര്‍മ്മാതാക്കള്‍ക്ക് കഴിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X