Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഗ്രാം സ്വര്‍ണാഭരണത്തെ പ്രിയതരമാക്കുന്നത്

ഉപയോഗിക്കാനും കൊണ്ടുനടക്കാനുമുള്ള സൗകര്യമാണ് മിക്കവരും ഒരുഗ്രാം സ്വര്‍ണാഭരണത്തിന് കണ്ടെത്തുന്ന ഏറ്റവും വലിയ ഗുണം. ഉള്ളതില്‍ക്കൂടുതല്‍ കാണിക്കുന്നതിനും പറ്റിയതാണിവ.

ആഭരണം ചെമ്പിലോ, വെള്ളിയിലോ, മാര്‍ബിളിലോ മറ്റോ ഉണ്ടാക്കിയെടുത്ത് ഒരു ഗ്രാം സ്വര്‍ണവും പൂശി വരുമ്പോള്‍ പവന്റെ കണക്കുപറഞ്ഞ് ആത്മാഭിമാനം കൊള്ളുകയുമാവാം.ഇക്കാര്യമറിയാത്ത കൂട്ടുകാരി പിടിച്ചുനോക്കുമ്പോള്‍ പറയുന്ന പവന്റെ മതിപ്പവള്‍ക്ക് തോന്നുകയും ചെയ്യും.

ഒരുപാട് ആഭരണങ്ങള്‍ ഇട്ടേ പറ്റൂ എന്ന അവസരങ്ങള്‍ വരുമ്പോള്‍ ഭാരംതോന്നാത്തവിധത്തില്‍ എന്നാല്‍ കാഴ്ചയ്ക്ക് ഒട്ടും കുറവ് തോന്നിക്കാതെയും ഇവ ഉപയോഗിക്കാം. ഫൈബറില്‍ തീര്‍ക്കുന്ന തീര്‍ച്ചയായും ഈ സൗകര്യത്ത മുന്‍നിര്‍ത്തിയുള്ളവതന്നെ.

സ്വന്തമായുള്ള സ്വര്‍ണം മുഴുവന്‍ ഭദ്രമായി ലോക്കറില്‍ സൂക്ഷിച്ച് ആവശ്യത്തിന് ഒരു ഗ്രാംസ്വര്‍ണാഭരണങ്ങളും അണിഞ്ഞ് കള്ളന്മാരെ കബളിപ്പിക്കാനും കഴിയുമെന്ന് പെണ്‍മണികള്‍ പറയുന്നു. കള്ളന്‍ കേറി മോഷണം നടത്തിയ അനുഭവമുള്ള മിക്കവരും ഒരു ഗ്രാം സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞുവെന്നത് മറ്റൊരു രഹസ്യം.

സിംപിള്‍ ഡിസൈനുകള്‍ക്ക് പിന്നാലെ പായുന്ന കാമ്പസ് യുവത്വവും ഒരു ഗ്രാം സ്വര്‍ണാഭരണത്തിന്റെ ആരാധകരാണ്. ഫാഷനബിളായ ഡിസൈനുകളാണ് ഇവരെ ഇതിലേയ്ക്കാകര്‍ഷിക്കുന്നത്.

പവന്‍ കണക്കിന് ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും ഇത് വലിയ അനുഗ്രഹമാണെന്ന് അനുഭവസ്ഥര്‍. നാലാളുകാണെ അണിയാന്‍ ആഭരണവുമായി. കീശകാലിയാവുകയുമില്ല.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലകൊടുത്ത് ആഭരണം വാങ്ങിയാല്‍ത്തന്നെയും തിരികെ വിറ്റാല്‍ അതേവില കിട്ടുമോയെന്ന സംശയക്കാര്‍ക്കും ആവലാതി വേണ്ട. കാരണം തിരികെവിറ്റാല്‍ നിലവില്‍ ഒരുഗ്രാമിനുള്ള വില കിട്ടുമെന്ന് വില്പനക്കാര്‍ ഗ്യാരണ്ടി പറയുന്നു.

അതുകൊണ്ടുതന്നെ ഒരുഗ്രാം സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അതില്‍ നിക്ഷേപസാധ്യതയുണ്ടെന്ന കാര്യത്തില്‍ വാങ്ങുന്നവര്‍ക്ക് സംശയം വേണ്ട. ഇത്രയൊക്കെയാണെങ്കിലും മിന്നുന്നതാണ്, എങ്കിലും പൂര്‍ണമായും പൊന്നല്ലല്ലോയെന്ന് നെറ്റിചുളിക്കുന്നവരും ഏറെയാണ്. സ്വര്‍ണത്തിന് പകരം വെയ്ക്കാന്‍ ഈ ഒരുഗ്രാം പറ്റില്ലെന്നും ഇതൊരു താത്കാലിക അഭിനിവേശം മാത്രമാണെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+