Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമേഹമോ? കറുത്ത സോയാബീന്‍ കഴിക്കൂ!

സോള്‍: നിങ്ങള്‍ പ്രമേഹ രോഗിയാണോ? കൊളസ്ട്രോളും ഉണ്ടോ കൂട്ടിന്? ഇവ അകറ്റാന്‍ പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചും ഇതിനായി പണം ചെലവഴിച്ചും മടുത്തുവോ? എങ്കില്‍ പയറു വര്‍ഗങ്ങളില്‍ കേമനായ കറുത്ത സോയാ ബീന്‍ ആഹാരത്തില്‍ നിത്യവും ഉള്‍പ്പെടുത്തി നോക്കൂ.

സോയയുടെ അത്ഭുത സിദ്ധികളെ കുറിച്ച് നിങ്ങള്‍ക്ക് സ്വയം ബോധ്യമാവും. സോളിലെ ശാസ്ത്ര സംഘത്തിന്റെ അഭിപ്രായമാണിത്.

കറുത്ത സോയാബീന്‍ പ്രമേഹരോഗത്തിനുളള ഉത്തമ പ്രതിവിധിയാണെന്നാണ് പുതിയ കണ്ടെത്തല്‍. ദക്ഷിണകൊറിയയിലെ സോളില്‍ സ്ഥിതി ചെയ്യുന്ന ഹാന്‍യാങ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ജേര്‍ണല്‍ ഓഫ് ആഗ്രിക്കള്‍ച്ചറല്‍ ഫുഡ് ആന്റ് കെമിസ്ട്രിയിലാണ് ഇത് വെളിപ്പെടുത്തിയത്.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതു നിയന്ത്രിക്കാന്‍ സോയാബീന്‍സ് ഉത്തമമാണെന്നാണ് പഠനം തെളിയിക്കുന്നത്. ഇതിനായി നിത്യവും ആഹാരത്തില്‍ സോയാ ബീന്‍സ് ഉള്‍പ്പെടുത്തണമെന്നു മാത്രം. ശരീര തൂക്കവര്‍ധനവിനു തടയിടാനും കൊളസ്ട്രോര്‍ അളവ് കുറയാക്കാനുമുളള കഴിവ് ഈ പയറിനുണ്ട്.

32 എലികളെയാണ് പരീക്ഷണ വിധേയമാക്കിയതില്‍ നിന്നാണ് ഇതു തെളിഞ്ഞത്. നാലു വിഭാഗങ്ങളായി വേര്‍തിരിച്ച ഇവരില്‍ ഒരു വിഭാഗത്തിന്റെ ഭക്ഷണത്തില്‍ സോയ ഉള്‍പ്പെടുത്തിയില്ല. മറ്റു മൂന്നു വിഭാഗത്തിനു വ്യത്യസ്ത അളവുകളില്‍ സോയ നല്‍കി. ഇതോടൊപ്പം തന്നെ എല്ലാവര്‍ക്കും കൊഴുപ്പേറിയ ഭക്ഷണവും നല്‍കി.

Black Soya Bean പിന്നീട് പരിശോധിച്ചപ്പോള്‍ ഇവരില്‍ കറുത്ത സോയബീന്‍സ് കഴിച്ച എലികള്‍ക്ക് സോയ ഒട്ടും കഴിക്കാത്ത എലികളേക്കാള്‍ പകുതി തൂക്കമേ വര്‍ധിച്ചുളളൂവെന്ന് തെളിഞ്ഞു. ഇതിനു പുറമേ ഇവയുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവും ഗണ്യമായി കുറഞ്ഞതായി തെളിഞ്ഞു.മൊത്തം കൊളസ്ട്രോളില്‍ 25 ശതമാനത്തിന്റെ കുറവും ചീത്ത കൊളസ്ട്രോളില്‍ 60ശതമാനത്തിന്റെ കുറവുമാണ് ഉണ്ടായത് എന്ന് പരീക്ഷണത്തില്‍ നിന്നു വ്യക്തമായി. അതു കൊണ്ടു തന്നെ പ്രമേഹം അകറ്റാനായി സോയാബീന്‍സ് ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് ശാസ്ത്രസംഘത്തിന്റെ അഭിപ്രായം.

കൊഴുപ്പ് കുറഞ്ഞും നാരുകളാലും കാര്‍ബോഹൈട്രേറ്റുകളാലും സമ്പുഷ്ടമായ സോയാ നല്ലൊരു സമീകൃതാഹാരമാണെന്നും ഇവര്‍ സമര്‍ത്ഥിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+