Get Updates
Get notified of breaking news, exclusive insights, and must-see stories!

നായകന്‍ ക്യാച്ച് നിലത്തിട്ടു. . . . . എന്നിട്ടും. . . . ..

സെഞ്ച്വറിയടിച്ച് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വാങ്ങിയ നായകന്‍ (85 പന്തുകളില്‍ 102 റണ്‍സ്, 12 ഫോര്‍, 2 സിക്സ്) ഫൈനലില്‍ വില്ലനായേനെ, മത്സര ഫലം മറ്റൊന്നായിരുന്നെങ്കില്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്ത വെസ്റിന്‍ഡീസ് .

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍മാരായ ചേര്‍ന്ന് പതുക്കെയെങ്കിലും മികച്ച തുടക്കം നല്‍കി. ന്റെയും ജോയല്‍ ഗാര്‍ണറിന്റെയും തീതുപ്പുന്ന പേസ് ബൗളിംഗിനെ ക്ഷമയോടെ അതിജീവിച്ച ബോയ്ക്കോട്ട് ഒടുവില്‍ ബൗളിംഗിന് വിവിയന്‍ റിച്ചാര്‍ഡ്സ് എത്തിയപ്പോള്‍ അടി തുടങ്ങി. ടൈമിംഗ് പിഴച്ച ഒരു ഷോട്ട് വൈഡ് മിഡ് വിക്കറ്റില്‍ മികച്ച ഫീല്‍ഡര്‍ കൂടിയായ വ് ലോയ്ഡ് അവിശ്വസനീയമാം വിധം നിലത്തിട്ടപ്പോള്‍ കപ്പ് ഇംഗ്ലണ്ട് കൊണ്ടു പോയി എന്നു തന്നെ ഉറച്ചതാണ്. എന്നാല്‍ എന്ന പേസ് ബൗളറുടെ താണ്ഡവം തുടങ്ങിയപ്പോള്‍ കഥ മറ്റൊന്നായി.

2 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയില്‍ വിജയം മണത്ത ഇംഗ്ലണ്ട് ഒടുവില്‍ 194 റണ്‍സിന് പുറത്തായി. അവസാന 8 വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വെറും 11 റണ്ണിന്. 51-ാം ഓവറില്‍ ഇംഗ്ലണ്ടിന്റെ അവസാന കളിക്കാരനും പുറത്തായപ്പോള്‍ ജോയല്‍ ഗാര്‍ണറുടെ ബൗളിംഗ് വിശകലനം ഇങ്ങനെ. 11 ഓവര്‍ 38 റണ്‍സ് 5 വിക്കറ്റ്. 157 പന്തില്‍ 11 ഫോറും 3 സിക്സറുമടിച്ച് 138 റണ്‍ നേടിയ വിവിയന്‍ റിച്ചാര്‍ഡ് സ് കളിയിലെ കേമനായി.

ജോയല്‍ ഗാര്‍ണറുടെ ഉജ്വല ബൗളിംഗിന്റെ മികവില്‍ വ് ലോയിഡ് നിലത്തിട്ട ക്യാച്ച് ജനം മറന്നെങ്കില്‍ ഫൈനലില്‍ വിന്‍ഡീസിനെ വീഴ്ത്തിയത് അത്യുജ്വലമായ ക്യാച്ചായിരുന്നു. അപ്രതീക്ഷിതമായി ഫൈനലിലെത്തിയ കപിലിന്റെ ചെകുത്താന്മാര്‍ .

മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ ത്തന്നെ തിരിച്ചടിയേറ്റു. വിന്റെ മനോഹരമായ ഇന്‍സ്വിംഗര്‍ ഓഫ് സ്റ്റമ്പ് പിഴുതു. ബാറ്റില്‍ വെടിമരുന്ന് നിറച്ചാണ് റിച്ചാര്‍ഡ്സ് പകരമിറങ്ങിയത്. തല ങ്ങും വിലങ്ങും ബൗണ്ടറികള്‍ പാഞ്ഞു. 28 പന്തില്‍ 7 ബൗണ്ടറികളോടെ റിച്ചാര്‍ഡ് കളം നിറഞ്ഞാടിയപ്പോഴാണ് കപിലിന്റെ അസാധ്യമെന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച്. പന്തില്‍ നിന്നും കണ്ണെടുക്കാതെ പിറകിലേയ്ക്ക് വാരകളോളം ഓടി കപില്‍ ദേവ് എടുത്ത ക്യാച്ച് ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. പിന്നീട് തൊട്ടതെല്ലാം പിഴച്ച വിന്‍ഡീസ് 140 റണ്‍സിന് പുറത്തായപ്പോള്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പിറന്നത് ക്രിക്കറ്റ് ലോകത്തെ പുതിയ തമ്പുരാക്കന്മാരായിരുന്നു. കളിയിലും സാമ്പത്തിക സാധ്യതകളിലും ഇന്ത്യ വളര്‍ന്നു കയറിയത് 1983ലെ ലോകകപ്പിന് ശേഷമാണ്.

ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കപ്പ് മോഹം കരിഞ്ഞു പോയത് റിവേഴ്സ് സ്വീപ്പിലാണ്. റണ്‍സ് എന്ന ലക്ഷ്യം വിജയകരമായി ഇംഗ്ലണ്ട് പിന്തുടര്‍ന്നു. ക്യാപ്റ്റന്‍ മൈക്ക് ഗാറ്റിംഗും കൂടി ഇംഗ്ലണ്ടിനെ 2ന് 134 റണ്‍സ് എന്ന നിലയില്‍ വിജയതീരത്തേയ്ക്ക് അടുപ്പിക്കവെയാണ് ആസ്ട്രേലിയയുടെ ക്യാപ്റ്റന്‍ ബൗള്‍ ചെയ്യാനെത്തിയത്. ഏവരെയും അമ്പരപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബോര്‍ഡറുടെ ആദ്യപന്തില്‍ റിവേഴ്സ് സ്വീപ്പിനു മുതിര്‍ന്നു. ബാറ്റിന്റെ അരികില്‍ തട്ടിയുയര്‍ന്ന പന്ത് കൈയ്യിലാക്കാന്‍ ആസ്ട്രലിയയുടെ വിക്കറ്റ് കീപ്പര്‍ ഒട്ടും ശിക്കേണ്ടി വന്നില്ല. പന്തു ഡെയറിന്റെയും കപ്പ് ആസ്ട്രേലിയയുടെയും കൈപ്പിടിയിലൊതുങ്ങി. അമ്പത് ഓവര്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റിന് 246 റണ്‍സ്. 7 റണ്‍സിന് ആസ്ട്രേലിയ ജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+