ക്യാച്ചല്ലനിയാ , കളഞ്ഞത് കപ്പ് . . . . . .
ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടു മികച്ച ഏകദിന മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരുന്നു രണ്ടു മത്സരങ്ങളിലും ഏറ്റുമുട്ടിയത്. പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഗിബ്സിന്റെ സെഞ്ച്വറിയുടെ മികവില്‍ 7 വിക്കറ്റിന് 271 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗ് തുടങ്ങിയ ആസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നു വിക്കറ്റിന് 48 റണ്‍സ് എന്ന നിലയില്‍ പതറുമ്പോള്‍ സ്റീവ് വോ നല്‍കിയ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഗിബ്സ് നിലത്തിട്ടു. പന്തു കൈയില്‍ കിട്ടും മുമ്പെ അമിതാവേശം കാട്ടി ആഹ്ലാദ പ്രകടനത്തിന് മുതിര്‍ന്ന ഗിബ്സ്, ആ നിമിഷം ഇനിയൊരിക്കലും ഓര്‍മ്മയിലേയ്ക്ക് കടന്നു വരരുതേ എന്നു പ്രാര്‍ത്ഥിക്കുന്നുണ്ടാകും.
കിട്ടിയ ജീവന്‍ സ്റീവ് വോ മുതലാക്കി. 110 പന്തില്‍ 10 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെ 120 റണ്‍സ്. ക്യാപ്റ്റനു ചേരും വിധം സെഞ്ച്വറി നേടി കളി സ്റീവ് ജയിപ്പിച്ചു.
ലീഗ് മത്സരത്തിന്റെ തനിയാവര്‍ത്തനമെന്നോണം സെമിയില്‍ ഏറ്റുമുട്ടി. സവിശേഷതകളേറെയായിരുന്നു ഈ കളിക്കും. അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ 213 റണ്‍സെന്ന ചെറിയ ലക്ഷ്യമാണ് ആസ്ട്രേലിയ മുന്നോട്ടു വച്ചത്. ഗിബ്സും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് വിക്കറ്റ് പോവാതെ 43 റണ്‍സെത്തിയപ്പോഴാണ് രംഗപ്രവേശം ചെയ്തത്.
ലെഗ് സ്റംമ്പിനു വെളിയില്‍ വീണ് അമ്പരപ്പിക്കുന്ന വേഗതയില്‍ കുത്തിത്തിരിഞ്ഞ വാണിന്റെ പന്ത് ഗിബ്സിന്റെ വിക്കറ്റും കൊണ്ടാണ് പോയത്. വെറും എട്ടു പന്തുകള്‍ക്കുളളില്‍ ഗാരി ക്രിസ്റണെയും യെയും പുറത്താക്കിയ വാണ്‍ ഈ ലോകകപ്പ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ജയിക്കാനാവശ്യമായ ഒരു റണ്‍ ഓടിയെടുക്കാനാവാതെ പകച്ചു നിന്നപ്പോള്‍ അവസാന പന്തിലെ റണ്‍ ഔട്ടില്‍ കളി ടൈ ആയി. ലീഗ് മത്സരത്തിലെ ജയം ആസ്ട്രേലിയയെ ഫൈനലിലെത്തിച്ചു. .
ഫൈനലിലെ താരം ആസ്ട്രേലിയയുടെ ക്യാപ്റ്റന്‍ ആയിരുന്നു. 121 പന്തില്‍ 8 സിക്സും 4 ഫോറും ഉള്‍പ്പടെ പുറത്താകാതെ 140 റണ്‍സായിരുന്നു പോണ്ടിംഗിന്റെ ബാറ്റില്‍ നിന്നും ഒഴുകിയത്. നാലു വിക്കറ്റിന് 359 എന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 39 ഓവറില്‍ 234 റണ്‍സെടുത്ത് കപ്പിന്മേലുളള അവകാശവാദം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാത്തതിന് സൗരവ് ഗാംഗൂലി ഏറെ പഴി കേട്ട മത്സരമായിരുന്നു ഇത്. വരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യയുടെ ബൗളര്‍മാരെ പോണ്ടിംഗും കൂടി അടിച്ചു ചതച്ചപ്പോള്‍ ജോണ്‍ റൈറ്റ് ഡ്രസിംഗ് റൂമിലിരുന്ന് കരഞ്ഞിട്ടുണ്ടാകും. പോയ ബുദ്ധി ആരു പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ.
ക്രിക്കറ്റ് അങ്ങനെയാണ് മഹത്തായ അനിശ്ചിതത്വത്തിന്റെ കളിയാകുന്നത്. ഏത് ദിവസവും എന്തും സംഭവിക്കാം. ദക്ഷിണാഫ്രിക്കയെ ഇഞ്ചോടിഞ്ച് പോരാടി തോല്‍പ്പിക്കുന്ന ആസ്ട്രേലിയ അടുത്ത ദിവസം ബംഗ്ലാദേശിനോട് തോല്‍ക്കാം. സെഞ്ച്വറി പെരുമയില്‍ നിന്നും പിറ്റേന്ന് വഴുതി വീഴുന്നത് ഗോള്‍ഡന്‍ ഡക്കിന്റെ നാണക്കേടിലേയ്ക്കാകാം. കൈവിട്ട ക്യാച്ചിലൂടെ ഊര്‍ന്നു പോകുന്നത് ലോകകപ്പു തന്നെയാവാം. കരീബിയന്‍ ദ്വീപുകളിലും കളിപ്രേമികളെ കാത്തിരിക്കുന്നത് ക്രിക്കറ്റിനു മാത്രം നല്‍കാനാവുന്ന അനിശ്ചിതത്ത്വങ്ങളുടെ ലഹരി പിടിപ്പിക്കുന്ന നിമിഷങ്ങളാണ്. എന്തും സംഭവിക്കാവുന്ന 39 ദിവസങ്ങള്‍.












Click it and Unblock the Notifications