കിഷന്‍ എന്ന വിദ്യാര്‍ത്ഥി
ഈ തിരക്കുകള്‍ പഠനത്തെ ബാധിയ്ക്കുന്നുണ്ടോ?
ഒരിക്കലുമില്ല. എന്റെ അധ്യാപകരല്ലാം നന്നായി സഹകരിയ്ക്കുന്നവരാണ്. പ്രത്യേകിച്ച് എന്റെ സ്കൂളിലെ പ്രധാനാധ്യാപിക. ഞാന്‍ സമയം വെറുതെ പാഴാക്കുകയല്ലെന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് പഠനത്തെയും എന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയും ഒരു പോലെ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ എന്നെ സഹായിക്കുന്നത്.
ഏത് സ്കൂളിലാണ് പഠിയ്ക്കുന്നത്? ടീച്ചര്‍മാരൊക്കെ കിഷനെ അഭിനന്ദിക്കാറുണ്ടോ? ബാംഗ്ലൂര്‍ വിജയനഗറിലുള്ള കാമലിന്‍ ഇംഗ്ലീഷ് സ്കൂളിലാണ് പഠിയ്ക്കുന്നത്. മറ്റെല്ലാ കുട്ടികളെയും പോലെ അവര്‍ക്കെന്നെയും വലിയ ഇഷ്ടമാണ്.
ഗ്രാഫിക് ഫിലിമിനെക്കുറിച്ച് പഠിയ്ക്കാന്‍ ലണ്ടനില്‍ പോകുന്നുണ്ടോ?
ഉണ്ട്. ഗ്രാഫിക് ഫിലിം പഠനത്തിനായി ഞാന്‍ ഒരു പ്രവേശനപരീക്ഷ എഴുതിയിട്ടുണ്ട്. പക്ഷേ പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ പ്രവേശനം കിട്ടുമെന്ന് തോന്നുന്നില്ല. 18 വയസ്സ് മുതലുള്ളവര്‍ക്കേ അവിടെ പ്രവേശനം നല്‍കുന്നുള്ളു. അതുകൊണ്ട് ആ ആഗ്രഹം എന്താകുമെന്നറിയില്ല.
നാല് വയസ്സില്‍ അഭിനയം തുടങ്ങിയതാണ് കിഷന്‍. ഇതുവരെ ആയിരത്തിലധികം ടെലിവിഷന്‍ പരമ്പരകളിലും 24 സിനിമകളിലും അഭിനയിച്ചു. ഒരു കലാകാരനെന്ന നിലയിലും ഒരു വിദ്യാര്‍ത്ഥിയെന്ന നിലയിലും കിഷന് ഇനിയും ബഹുദൂരം സഞ്ചരിയ്ക്കാനുണ്ട്.












Click it and Unblock the Notifications