കിഷന്റെ ഇഷ്ടങ്ങള്‍
ചിചെന്‍ ഇറ്റ്സ മെക്സിക്കോ
ചിരപുരാതനമായ മയന്‍ സംസ്ക്കാരത്തിന്റെ അവശേഷിപ്പാണ് ചെചിന്‍ ഇട്സ. ആരാധനാലയങ്ങളുടെ നഗരമാണ് ഇത്. ചെചിന്‍ ഇട്സ എന്നാല്‍ സ്പാനിഷില്‍ കിണറിന്റെ കവാടം എന്നര്‍ത്ഥം. എഡി 800ലാണ് ചെചിന്‍ ഇട്സ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
മയന്‍ സംസ്കാരത്തിന്റെ രാഷ്ട്രീയ സാന്പത്തിക തലസ്ഥാനമായിരുന്നു ചെചിന്‍ ഇട്സ. പൗരാണിക പ്രൗഡി പ്രസരിക്കുന്ന പ്രാചീന കൊളംബിയന്‍ നിര്‍മ്മാണ ഗാംഭീര്യം ഇന്നും അവശേഷിക്കുന്നുണ്ട് ചെചിന്‍ ഇട്സയില്‍.
കുകുള്‍കാന്‍ പിരമിഡും, ആയിരം തൂണുകളില്‍ താങ്ങുന്ന ഹാളും, തടവുകാരുടെ കളിത്തട്ടും, ഇന്നുമവിടെയുണ്ട്. നിര‍്മ്മാണ ശൈലിയിലും ഭംഗിയിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാത്ത മയന്‍മരുടെ വാസ്തുശില്‍പ വൈദഗ്ധ്യം ഇന്നും അവശേഷിക്കുന്ന സ്മാരകങ്ങളുടെ പ്രൗഡിയില്‍ നിന്നും നാം അറിയുന്നു.
മറ്റ് അല്‍ഭുതങ്ങള്‍ ഇവ....












Click it and Unblock the Notifications