കിഷന്റെ ഇഷ്ടങ്ങള്‍
ജോര്‍ദാനിനെ പെട്ര
ബിസി 9 മുതല്‍ എഡി 40 വരെ ജോര്‍ദാന്‍ ഭരിച്ചിരുന്ന നബാറ്റീന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു പെട്ര.
ജലവിതരണത്തിന് തികവുറ്റ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തവരാണ് നബാറ്റിന്‍ രാജാക്കന്മാര്‍. വെളളം കെട്ടിനിര്‍ത്താനുളള വലിയ കുളങ്ങളും അതില്‍ നിന്നും പലഭാഗങ്ങളിലേയ്ക്കുമുളള ടണലുകളും നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. വെളളപ്പൊക്കം നിയന്ത്രിക്കാനാണ് ഈ നിര്‍മ്മാണങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
നാലായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ ഹാള്‍ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നുണ്ട്. അറേബ്യാ മരുഭൂമിയുടെ ഒരു വശത്ത് ചാവുകടലിന് തെക്കുവശത്തുളള പര്‍വതങ്ങളുടെ താഴ്വരയിലാണ് ഈ നഗരം പണിതിരിക്കുന്നത്.
നാല്‍പത്തി രണ്ടു മീറ്റര്‍ ഉയരമുളള ഗോപുരത്തോടു കൂടിയ പാലസ് ഓഫ് ടോംബ് എന്ന സ്മാരകം മധ്യകിഴക്കന്‍ സംസ്കാരത്തിന്റെ ഓര്‍മ്മയുടെ സ്തൂപമായി തലയുയര്‍ത്തി നില്‍ക്കുന്നു.












Click it and Unblock the Notifications