കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിയാന്‍ദാദിന്റെ തവളച്ചാട്ടം

  • By Staff
Google Oneindia Malayalam News

റോമിലെ കൊളോസിയം
എഡി 70നും 82നുമിടയ്ക്ക് പണികഴിപ്പിച്ച റോമിലെ പ്രസിദ്ധമായ രംഗശാല. റോമാ സാമ്രാജ്യത്തിന്റെ തലയെടുപ്പ് നൂറ്റാണ്ടുകളും കടന്ന് പ്രസരിക്കുന്നതിന് ഒരു കാരണം ഈ കൊളോസിയമാണ്. ഏതാണ്ട് രണ്ടായിരം വര്‍ഷം പഴക്കമുണ്ടെങ്കിലും ഇന്നും കൊളോസിയം കാലത്തെ അതിജീവിക്കാന്‍ പോന്ന വാസ്തുശില്‍പമാണ്.

ആധുനിക സ്പോര്‍ട്ട് സ്റ്റേഡിയങ്ങള്‍ പലതും കടം കൊണ്ടിരിക്കുന്നത് ഈ പൗരാണിക രംഗശാലയുടെ രൂപകല്‍പനയാണ്. നീറോ ചക്രവര്‍ത്തിയുടെ നാല്‍പതു മീറ്ററോളം ഉയരമുണ്ടായിരുന്ന ഒരു പ്രതിമ ഇവിടെയുണ്ടായിരുന്നത്രേ. വലിയ പ്രതിമ എന്നര്‍ത്ഥമുളള കൊളോസസ് എന്ന വാക്കില്‍ നിന്നാണ് കൊളോസിയം രൂപപ്പെട്ടത് എന്നു കരുതുന്നു. നീറോയുടെ പിന്മുറക്കാര്‍ ഈ പ്രതിമ നീക്കം ചെയ്ത് പകരം അപ്പോളോ ദേവന്റെ പ്രതിമ സ്ഥാപിച്ചെങ്കിലും അതും പില്കാലത്ത് നശിച്ചു പോയി.

നാല്‍പത്തെട്ട് മീറ്റര്‍ ഉയരമുണ്ട് ഈ രംഗശാലയ്ക്ക്. 156 മീറ്റര്‍ വീതിയില്‍ 188 നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. മൂന്നു നിലകളിലും കൂടി 80ഓളം ആര്‍ച്ചുകളുണ്ട്. ആധുനിക സ്റ്റേഡിയങ്ങളില്‍ ഇന്നും നാം കാണുന്ന എല്ലാ ക്രമീകരണങ്ങളും 2000 വര്‍ഷങ്ങള്‍ക്കു മുന്പ് പണികഴിപ്പിച്ച കൊളോസിയത്തിലുണ്ടായിരുന്നു. ‍

മറ്റ് അല്‍‍‍‍‍‍‍‍‍ഭുതങ്ങള്‍‍‍‍‍‍‍‍‍ ഇവ....
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X