താരങ്ങള്‍ പച്ചകുത്തലിന് പിന്നാലെ
ഇപ്പോള്‍ ഇതാണ് പുതിയ ട്രെന്‍റ്. സ്‌നേഹവും പ്രണയവുമൊക്കെ കൊട്ടിഘോഷിയ്‌ക്കാന്‍ പച്ചകുത്തല്‍ അഥവാ ടാറ്റൂയിംഗ്. വിദേശികളും സ്വദേശികളുമായ ജനപ്രിയരായ കാമുകന്മാര്‍ക്കും കാമുകിമാര്‍ക്കും പിന്നാലെ അമ്മമാരും അച്ഛന്മാരും ഇപ്പോള്‍ പച്ചകുത്തലിന് പുറകെയാണ്.
പ്രണയാതുരായവര്‍ പ്രിയതമയുടെയും പ്രിയതമന്റെയും പേരുകള്‍ ശരീരത്തിന്റെ പ്രധാനഭാഗങ്ങളില്‍ ടാറ്റൂചെയ്യുന്നതുപോലെ മക്കളെ സ്‌നേഹിക്കുന്ന അച്ഛന്മാര്‍ മക്കളുടെപേരുകളും ശരീരത്തില്‍ പച്ചകുത്തിത്തുടങ്ങിയിരിക്കുന്നു. ശരിയ്‌ക്കും പറഞ്ഞാല്‍ താരങ്ങളുടെ ലോകം ടാറ്റൂകൊണ്ട് സമൃദ്ധമായിരിക്കുന്നു.
ഇതില്‍ തെറ്റുപറയാനില്ല. ഏറ്റവും സ്‌നേഹത്തോടെ നമ്മുടെ പേര്‍ മറ്റൊരാള്‍ നെഞ്ചിലേറ്റി നടക്കുന്നത് കാണുക. അല്ലെങ്കില്‍ നമ്മള്‍ ഏറ്റവും സ്നേഹിക്കുന്നവരുടെ പേരുകള്‍ അവരുടെ സാമീപ്യം പോലെ സ്വന്തം ശരീരത്തില്‍ കൊണ്ടുനടക്കുക. സുഖമുള്ള വികാരം തന്നെയാണത്. എന്നാല്‍ ഒരിക്കല്‍ പ്രണയിച്ചവരുടെ പേര് പച്ചകുത്തി, പിന്നീട് മറ്റൊരാളെ പ്രണയിക്കുമ്പോള്‍ അത് മാറ്റാന്‍ കഴിയാതെ പഴയ ബന്ധത്തിന്റെ ശേഷിപ്പും കൊണ്ട് നടക്കേണ്ടിവരുന്നതില്‍ പരിതപിക്കുന്നവരെക്കുറിച്ചും ലോകം കേട്ടിരിക്കുന്നു.












Click it and Unblock the Notifications