താരങ്ങള്‍ പച്ചകുത്തലിന് പിന്നാലെ
മകനോടുള്ള അകമഴിഞ്ഞസ്‌നേഹത്തെത്തുടര്‍ന്ന് മകനെ കാണാതിരിക്കുന്നതില്‍ ദുഖിതനായി അവന്റെ പേര് സ്വന്തം ശരീരത്തില്‍ പച്ചകുത്തിയ ഏറ്റവും പുതിയ ഒരച്ഛനുണ്ട് ബോളിവുഡില്‍. സാക്ഷാല്‍ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍.
ആസ്‌ത്രേലിയയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോഴാണ് അക്ഷയ്‌ക്ക് മകന്‍ ആരവിനെ വല്ലാതെ മിസ് ചെയ്‌തത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു പച്ചകുത്തല്‍ കേന്ദ്രത്തില്‍ച്ചെന്ന് ചുമലില്‍ ആരവ് എന്ന് എഴുതിവെച്ചു. പച്ചകുത്തിക്കഴിഞ്ഞപ്പോള്‍ ആരവിനെയും കൂടെക്കൊണ്ടുനടക്കുന്ന ഫീലാണത്രേ അക്ഷയ് അനുഭവിയ്‌ക്കുന്നത്.
ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഇതുതന്നെയാണ് ചെയ്‌തത്. മക്കളായ മഹികയുടെയും മീരയുടെയും പേര് ഇരുകൈത്തണ്ടകളിലുമായി പച്ചകുത്തിവെച്ചു! മക്കളോടുള്ള സ്നേഹം പ്രകടപ്പിക്കാന്‍ ഇതിലും നല്ലമാര്‍ഗ്ഗം ഞാന്‍ കണ്ടില്ലെന്നാണ് രാംപാല്‍ പറയുന്നത്.












Click it and Unblock the Notifications