വീട്ടുകാരെ ഞെട്ടിച്ച് വീണ്ടുമൊരു സ്വവര്‍ഗ്ഗ വിവാഹം
അഞ്ച് വര്‍ഷം മുമ്പ് ഗീതയും ബബ്ലിയും തമ്മില്‍ സൗഹൃദം തുടങ്ങിയപ്പോള്‍ ആരും ഓര്‍ത്തുകാണില്ല ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ഒരിക്കല്‍ ഇവര്‍ രണ്ടുപേരും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍തുടങ്ങുമെന്ന്.
പക്ഷേ അഞ്ചുവര്‍ഷം നീണ്ട സ്‌നേഹബന്ധത്തില്‍ നിന്നും പിരിയാന്‍ കഴിയാതെ ഗീതയും ബബ്ലിയും അതുതന്നെ ചെയ്‌തു. സെന്‍ട്രല്‍ ദില്ലിയിലെ കാരള്‍ ബാഗിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തി ഞായറാഴ്‌ച രണ്ടുപേരും വിവാഹിതരായി. വാര്‍ത്തയറിഞ്ഞ് ഞെട്ടിയ വീട്ടുകാര്‍ ഇരുവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രഖ്യാപിയ്‌ക്കുകയും ചെയ്‌തു.
ദില്ലിയിലെ കാരള്‍ ബാഗിലെ ബപ്പ നഗര്‍ നിവാസികളാണ് ഇരുപത്തിമൂന്നുകാരിയായ ഗീതയും, മുപ്പത്തിമൂന്നുകാരിയായ ബബ്ലിയും. ഗീതയുടെ മൂത്ത സഹോദരിയെ വിവാഹം ചെയ്‌തത് ബബ്ലിയുടെ ഇളയ സഹോദരനാണ്. ഈ വിവാഹത്തിന് ശേഷമാണ് രണ്ടുപേരും തമ്മില്‍ സൗഹൃദം തുടങ്ങിയത്. സൗഹൃദത്തിന്റെ മറവില്‍ ഇവര്‍ പ്രണയിക്കുകയായിരുന്നുവത്രേ.
രണ്ടുവര്‍ഷം മുമ്പ് വരെ ഇതൊരു സ്വവര്‍ഗ്ഗ അനുരാഗമാണെന്ന് വെറുതെ ചിന്തിക്കാന്‍ പോലും ഇരുവരുടെയും കുടുംബങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ഗീത ഇടയ്‌ക്കിടെ ഇവിടെ വരുകയും രാത്രിയില്‍ ബബ്ലിയ്‌ക്കൊപ്പം ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ കരുതിയത് രണ്ടുപേരും തമ്മില്‍ വെറും സൗഹൃദം മാത്രമാണെന്നാണ്.
എന്നാല്‍ രണ്ടുവര്‍ഷം മുമ്പാണ് എനിയ്‌ക്കിവരുടെ ബന്ധത്തില്‍ സംശയം തോന്നിത്തുടങ്ങിയത്. ഇത് വെറും സൗഹൃദം മാത്രമല്ലെന്ന് മനസ്സിലായിത്തുടങ്ങിയതോടെ ഞാന്‍ ഇവരെ നിരീക്ഷിയ്‌ക്കാന്‍ തുടങ്ങി- ബബ്ലിയുടെ സഹോദരന്‍ പറയുന്നു.
ഗീതയെ പരിചയപ്പെടുന്നതിന് മുമ്പും ബബ്ലിയ്‌ക്ക് രണ്ട് സ്‌ത്രീകളുമായി ഇതേതരത്തില്‍ ബന്ധമുണ്ടായിരുന്നുവത്രേ. ഇവരുടെ ബന്ധം മനസ്സിലായതോടെ ഞങ്ങള്‍ ഇക്കാര്യം ഗീതയുടെ വീട്ടില്‍ അറിയിച്ചു. പക്ഷേ ഒരു മാസം മുമ്പ് ഇരുവരുംകൂടി ഒളിച്ചോടിയെന്നാണ് ഗീതയുടെ വീട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications