വിവാഹത്തിന് ശേഷം കഥയിങ്ങനെ....
ഞായറാഴ്‌ച ബബ്ലിയുടെ വീട്ടിലെത്തിയ ഇരുവരും തങ്ങള്‍ വിവാഹിതരായ വിവരം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം അംഗീകരിയ്‌ക്കാനും ഇരുവരെയും വീട്ടിലേയ്‌ക്ക് സ്വീകരിയ്‌ക്കാനും വീട്ടുകാര്‍ തയ്യാറായില്ല.
പിന്നീട് ബുധനാഴ്‌ച രാത്രി ഇവര്‍ ഗീതയുടെ വീട്ടിലുമെത്തി വിവാഹക്കാര്യം ബോധിപ്പിക്കാന്‍ ശ്രമിച്ചു. ഇവിടെയും ഇവര്‍ക്ക് നിരാശയായിരുന്നു ഫലം. ശ്രമം ഒടുവില്‍ വാക്കുതര്‍ക്കത്തിലെത്തിയപ്പോള്‍ ഗീത പൊലീസിനെ വിളിച്ചു.
പൊലീസെത്തി ഇരുവരെയും പ്രസാദ് നഗറിലുള്ള സ്റ്റേഷനിലെത്തിച്ചുവെന്നു പ്രായപൂര്‍ത്തിയെത്തിയവരായതിനാല്‍ ഈ പെണ്‍കുട്ടികള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതിനെതിരെ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നതെന്നുമാണ് ഇവരുടെ വീട്ടുകാര്‍ പറയുന്നത്.
ഈ സംഭവത്തിന് ശേഷം ഇവരെ കാണുകയോ ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഗീതയുടെപിതാവ് മഹേഷ് പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു വിവാഹത്തെക്കുറിച്ച് ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാമ് പൊലീസ് പറയുന്നത്. ബുധനാഴ്‌ച രാത്രിയില്‍ ഇത്തരം ഒരു പ്രശ്‌നം ഉന്നയിച്ച് ആരും തങ്ങളെ വിളിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഗീതയുടെ വിവാഹം ഇതിനകം തന്നെ നിശ്ചയിച്ചുകഴിഞ്ഞിരുന്നുവത്രേ. മെയ് 20ന് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിന് ഗീതയ്‌ക്ക് സമ്മതമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
എന്റെ മകള്‍ നിഷ്‌കളങ്കയും നിരപരാധിയുമാണ് ബബ്ലിയാണ് അവളെ ഈ പ്രവൃത്തിയിലേയ്‌ക്ക് നിയിച്ചത്. അവള്‍ സ്വന്തം ജീവിതം നശിപ്പിയ്‌ക്കുകയും കുടുംബത്തിന് മാനക്കേടുണ്ടാക്കുകയും ചെയ്‌തു- മഹേഷ് പറയുന്നു. ഗീത ഒന്‍പതാംക്ലാസ്സുവരെയും ബബ്ലി ആറാം ക്ലാസ് വരെയും മാത്രമാണ് പഠിച്ചത്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും എന്തെങ്കിലും ജോലി ചെയ്‌ത ജീവിക്കാന്‍ കഴിയില്ലെന്നും വീട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications