മിയാന്‍ദാദിന്റെ തവളച്ചാട്ടം
ഇന്ത്യയ്ക്ക് കിട്ടിയ തീര്‍ത്തും സാധാരണക്കാരനായ ഒരു രാഷ്ട്രപതി തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നും അറിവിന്‍റെയും അധികാരത്തിന്‍റെയും ഉന്നതിയിലേയ്ക്ക് ചിറകുകള്‍ വിരിച്ച് പറന്നുയര്‍ന്ന അസാമാന്യ പ്രതിഭ.
ഒന്നിനും കടുപിടുത്തങ്ങളില്ലാതെ സാധാരണക്കാര്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന രാഷ്ട്രപതിയായിരുന്നു അദ്ദേഹം . രാഷ്ട്രപതിയെന്ന പദവികൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാത്ത ഇന്ത്യയെപ്പോലൊരു രാജ്യത്ത് സാധാരണജനങ്ങളുടെ മോഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കടുംനിറങ്ങള്‍ നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് കലാമിനെ വ്യത്യസ്തനാക്കുന്നത്.
പൂക്കളേയും കുഞ്ഞുങ്ങളേയും സ്നേഹിച്ച കലാം ഇന്ന് രാഷ്ട്രപതിഭവന്റെ പടികളിറങ്ങിയപ്പോള്‍ ഏറ്റവുമധികം നഷ്ടബോധം അവിടത്തെ ഉദ്യാനപാലകര്‍ക്കും ഇന്ത്യയിലെങ്ങുമുള്ള കുട്ടികള്‍ക്കുമായിരിക്കും. കലാം ചാച്ചയെ ഇനി രാഷ്ട്രപതിഭവനില്‍ കണ്ടുമുട്ടാനാവില്ലല്ലോ!
രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ ഒരു പുതിയ പൂവ് വിരിഞ്ഞെന്നറിഞ്ഞാല്‍ എല്ലാ തിരക്കുകകള്‍ക്കിടിയിലും അതുകാണാനെത്തുമായിരുന്ന രാഷ്ട്രപതിയെ പൂന്തോട്ടസൂക്ഷിപ്പുകാര്‍ എങ്ങനെ മറക്കാന്‍.
സുഗന്ധം പരത്തുന്ന പൂക്കളോടായിരുന്ന കലാമിന് പ്രിയം. അദ്ദേഹം എത്തിയശേഷമാണ് രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ മനംമയക്കുന്ന സുഗന്ധം പരത്തുന്ന 59 ഇനം റോസാപ്പൂക്കളുടെ പ്രത്യേക വിഭാഗം തയ്യാറാക്കിയത്.
കലാമിന് പക്ഷേ ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ഈ സുഗന്ധത്തിന്റെ സൗഭാഗ്യം രാഷ്ട്രപതിയുടെ സ്വകാര്യമാകരുത്. പൊതുജനങ്ങള്‍ക്കും അത് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം.












Click it and Unblock the Notifications