മേല്‍ശാന്തിയുടെ പണം അപഹരിച്ചതാര്?
കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം വഴിത്തിരിവിലാണ്. ദേശാഭിമാനിയും മാതൃഭൂമിയും തമ്മിലാരംഭിച്ച യുദ്ധം ഇപ്പോള്‍ മാതൃഭൂമിയും ദീപികയും തമ്മിലായിരിക്കുന്നു. മാതൃഭൂമിയ്ക്കെതിരെ അതിശക്തമായ ഭാഷയില്‍ മുഖപ്രസംഗമെഴുതി ദീപിക പ്രതികരിച്ചതോടെ യുദ്ധം ഈയിടെയൊന്നും തീരുന്ന ലക്ഷണവുമില്ല.
യശശരീരനായ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്മരണാര്‍ത്ഥം കണ്ണൂരില്‍ നടന്ന ഫുട്ബാള്‍ മേളയാണ് പുതിയ വിവാദത്തിന്റെ കേന്ദ്രബിന്ദു. ചെന്നെയിലെ പാരറ്റ് ഗ്രോവ് എന്ന സ്ഥാപനം മേളയ്ക്ക് മൂന്നു ഗഡുക്കളായി 60 ലക്ഷം രൂപ ഫുട്ബാള്‍ സംഘാടക സമിതിയ്ക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് ജൂലായ് 25 ബുധനാഴ്ച.
ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരുടെ ലിസ്റ്റില്‍ ഒരിടത്തും പാരറ്റ് ഗ്രോവിന്റെ പേരുണ്ടായിരുന്നില്ലെന്നും വാര്‍ത്ത വെളിപ്പെടുത്തി. ദീപിക ചെയര്മാന് ഫാരിസ് അബൂബേക്കറുടേതാണ് സ്ഥാപനമെന്നും മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു. മുന്‍പേജില്‍ എട്ടുകോളം വലിപ്പത്തിലായിരുന്നു വാര്‍ത്ത.
സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ഫാരിസെന്നു വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു. സ്പോണ്‍സറല്ലാതെ, സ്റ്റേഡിയത്തില്‍ ഒരു പരസ്യബോര്‍ഡു പോലും വയ്ക്കാതെ എന്തിന് പാരറ്റ് ഗ്രോവ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് 60 ലക്ഷം പൂര നല്‍കിയെന്ന ചോദ്യവും വാര്‍ത്തയിലുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications