മന്ത്രി ബാലന് കാലക്കേടുണ്ടോ?
സംഭാവന നല്‍കിയ വ്യവസായിയുടെ പശ്ചാത്തലം സിപിഎമ്മിന് തലവേദന എന്ന അഞ്ചു കോളം വാര്‍ത്തയാണ് ജൂലായ് 26ന്റെ ഫോളോ അപ്.
സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്‍ കുംഭകോണത്തില്‍ പ്രതിയാവുകയും കുറ്റം സമ്മതിച്ച് പിഴയടയ്ക്കുകയും ചെയ്തയാളാണ് ഫാരിസ് എന്ന് സ്വന്തം ലേഖകന്‍ വിവരിക്കുന്നു. കിഡ്നി ഫൗണ്ടേഷന്‍ ഫാരിസ് അബൂബക്കര്‍ ഡയറക്ടറായ ഫോര്‍ട്ടെ സിസ്റ്റം, പ്രോട്ടോണ്‍ വെബ് തുടങ്ങിയ കമ്പനികള്‍ക്ക് ക്രമം വിട്ട് 13.8 കോടിയുടെയും18.4 കോടിയുടെയും കരാറുകള്‍ നല്‍കിയെന്നും കരാര്‍ വ്യവസ്ഥ പാലിക്കാതിരുന്നിട്ടും പണം ഫാരിസിന്റെ ഇന്ത്യയിലെ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് കൈമാറുകയും ചെയ്തുവെന്നാണ് ആരോപണം.
നഷ്ടപരിഹാരത്തുക പൂര്‍ണമായി നല്‍കിയതിലൂടെ കുറ്റസമ്മതം നടത്തി ഫാരിസ് കേസില്‍ നിന്നും ഒഴിവാകുകയായിരുന്നുവെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ന്ന് ദീപിക ഫാരിസ് വാങ്ങുകയും പത്രം പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണ ആയുധമായി മാറുകയും ചെയ്തുവെന്നും വാര്‍ത്ത കുറ്റപ്പെടുത്തുന്നു. സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി കുറ്റസമ്മതം നടത്തി നഷ്ടപരിഹാരത്തുക നല്‍കിയ കേസിലെ പ്രതിയുമായി സിപിഎം നേതാക്കള്‍ക്കുളള ബന്ധം വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുകയാണെന്നും വാര്‍ത്ത തുടരുന്നു.












Click it and Unblock the Notifications