മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍...വര്‍ഗീസ് ചെറിയാന്
മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍...
വര്‍ഗീസ് ചെറിയാന്
ബാംഗ്ലൂര്‍: മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉപേന്ദ്ര നാരായണന്. അതിനായി എന്തു ത്യാഗം സഹിക്കാനും അദ്ദേഹം തയ്യാര്‍. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് ഉപേന്ദ്രന്റെ യജ്ഞം. അതു വഴി വിലയേറിയ ജീവന് രക്ഷിക്കാനും.
അങ്കമാലി കുന്നേത്ത് വീട്ടില്‍ ഉപേന്ദ്രനാരായണന് കര്‍മ്മം കൊണ്ട് ഓട്ടോമൊബൈല്‍ എന്ജിനീയാണ്. മാത്രമല്ല, കേരളത്തില്‍ നിന്നാദ്യമായി അന്താരാഷ്ട്ര റാലികളില്‍ പങ്കെടുക്കാന്‍ ലൈസന്‍സ ് ലഭിച്ച കാര്‍ ഡ്രൈവറുമാണ് അദ്ദേഹം.
എന്നാല്‍ ഇന്ന് ഉപേന്ദ്ര നാരായണന്റെ കര്‍മ്മ രംഗം ഇതൊന്നുമല്ല.! പഠിച്ചതും പ്രവര്‍ത്തിച്ചതുമായ വിദ്യകളെ മറ്റൊരു രംഗത്തേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.അതും ആരും പ്രവര്‍ത്തിക്കാത്ത രംഗം..
റോഡ് സുരക്ഷയെപ്പറ്റിയുള്ള ബോധവത്കരണമാണ് ഉപേന്ദ്രനാരായണന്റെ കര്‍മ്മ രംഗം. ഒരു ഒറ്റയാന് പോരാട്ടം.അപകടങ്ങള്‍ പതിയിരിക്കുന്ന വഴിത്താരകളില്‍ വിലയേറിയ മനുഷ്യ ജീവന് രക്ഷിക്കാനുള്ള യജ്ഞം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം പിന്തുടരുമ്പോഴാണ് ഉപേന്ദ്ര നാരായണന്റെ യജ്ഞം .
ആറു വര്‍ഷം മുമ്പാണ് ഉപേന്ദ്ര നാരായണന് റോഡ് സുരക്ഷാ യജ്ഞത്തിനു തുടക്കമിടുന്നത്. ഒരു അപകടത്തിന്റെ അനന്തരഫലം. ഒമ്പത് ദേശീയ കാര്‍ റാലികളില്‍ ചാമ്പ്യനായിരുന്ന ഉപേന്ദ്രന്റെ മനസ്സില്‍ ഇന്നും ഒരു നടുക്കമായി ആ അപകടം അവശേഷിക്കുന്നു.
മത്സര റാലിക്കുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം. കാര്‍ ടയറിന്റെ മര്‍ദ്ദം കൂട്ടിയും കുറച്ചുമുള്ള പരിശീലനത്തിനിടയില്‍ മര്‍ദ്ദം കൂട്ടിയ ടയര്‍ പൊട്ടി, വണ്ടി തലകുത്തനെ മറിഞ്ഞു...
ഹെല്‍മററ് തലയിലുണ്ടായിരുന്നതു കൊണ്ടു മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉപേന്ദ്രന് പിന്നീട് കാര്‍ റാലികള്ക്കെതിരായി മാറി. നാട്ടിലെത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി എന്ന സന്നദ്ധ സേവന സംഘടന സ്ഥാപിക്കുകയായിരുന്നു പിന്നീട്.
1
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications