മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍ - 2
ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലുമാണ് റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ എന്ന് ഉപേന്ദ്രന്‍ പറയുന്നു. ലോകത്തില്‍ നടക്കുന്ന അപകടങ്ങളുടെ 75 ശതമാനവും ഈ രാജ്യങ്ങളിലാണ് . എന്നാല്‍ ആകെ വാഹന ഉപയോഗത്തിന്റ 32 ശതമാനം മാത്രമേ ഇവിടങ്ങളിലുള്ളൂ.
മൂന്ന് ഇ കളുടെ അഭാവമാണ് അപകടങ്ങള്‍ ഇങ്ങനെ വര്‍ദ്ധിക്കുന്നതിനു കാരണം. എന്‍ജിനീയറിംഗ്, എഡ്യൂക്കേഷന്‍, എന്‍ഫോഴ്സ്മെന്റ് എന്നിവയാണ് ആ ഇ കള്‍ . അവയില്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാമെന്ന് ഉപേന്ദ്രന്‍ പറയുന്നു. അല്ല സ്വന്തം യജ്ഞങ്ങളിലൂടെ തെളിയിക്കുന്നു.
അറു പഴഞ്ചന്‍ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ഇന്ത്യയുടെ ശാപമാണെന്ന് ഉപേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. ഉള്ളവ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമില്ല. സര്‍ക്കാര്‍, പോലീസ് അധികാരികളെയാണ് ഇതിന് അദ്ദേഹം പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
തന്റെ റോഡ് സുരക്ഷാ പദ്ധതികളുമായി ഉപേന്ദ്ര നാരായണന്‍ മുട്ടാത്ത വാതിലുകള്‍ കുറവ്. എന്നാല്‍ തുറന്നവയോ അതിലും കുറവ്. സര്‍ക്കാര്‍ അധികാരികളുടെ നിസഹകരണ മനോഭാവത്തില്‍ ക്ഷുഭിതനാണ് ഈ മനുഷ്യ സ്നേഹി. ജനങ്ങളുടെ ജീവന് അധികൃതര്‍ കല്‍പിക്കുന്നത് പു ല്ലു വിലയാണെന്ന് ഉപേന്ദ്രന്‍ പറയുമ്പോള്‍ വിശ്വസിക്കുക- അധികൃതരുടെ മനോഭാവത്തില്‍ മനം നൊന്താണ് അദ്ദേഹം ഇതു പറയുന്നത്...
ഇനി ഉപേന്ദ്ര നാരായണന്റെ പ്രവര്‍ത്തന ശൈലിയിലേയ്ക്കു നോക്കാം. അദ്ദേഹത്തിന്റെ കാറിനകം പരിശോധിച്ചാല്‍ ആളൊരു നിധി വേട്ടക്കാരനാണെന്നു തോന്നും, പിക്കാസ്, റോഡുകളുടെ മാപ്പുകള്‍, ഭൂമിശാസ്ത്ര പുസ്തകങ്ങള്‍, ഇരുമ്പിന്റെ ചെറിയ തൂണുകള്‍, സിമന്റ്, മറ്റുപകരണങ്ങള്‍... പിന്നെ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത റോഡ് റിഫ്ളക്ടറുകളും...
2












Click it and Unblock the Notifications