മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍ - 4
മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍ - 4
മുഖം തിരിക്കുന്ന അധികൃതര്‍
ചെയ്യുന്നതൊക്കെ കൊള്ളാം .എന്നാല്‍ ഞങ്ങള്‍ക്ക് സഹായിക്കാന്‍ മനസ്സില്ല. ഫണ്ടില്ല. വകുപ്പില്ല... അധികൃതരുടെ ഒഴിവു കഴിവുകള്‍ കേട്ടു മനസ്സു മടുത്തിരിക്കുകയാണ് ഈ നല്ല ശമര്യാക്കാരന്.
ഇനി സഹായിച്ചില്ലെങ്കില്‍ അധികൃതരുടെ മനോഭാവത്തിനെതിരേ കോടതിയില്‍ കേസു കൊടുക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണ് ഉപേന്ദ്രന്. എങ്കിലും ഞാന്‍ ഇതു നിര്‍ത്തുന്ന പ്രശ്നമില്ല. ചിലപ്പോള്‍ പ്രവര്‍ത്തനത്തിന്റെ രൂപം മാറിയേക്കാം. എന്നാലും ജീവനുള്ളടത്തോളം ഞാന്‍ പ്രവര്‍ത്തിക്കും. - ഉപേന്ദ്രന് പ്രഖ്യാപിക്കുന്നു. നിശ്ചയ ദാര്‍ഢ്യത്തോടെ...
ചെറുപ്പം മുതലേ വാഹനക്കമ്പം ഉപേന്ദ്രന്റെ തലയ്ക്കു പിടിച്ചിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്തേ വളയം പിടിച്ചു തുടങ്ങിയ ഉപേന്ദ്രന് മുംബൈയില്‍ എന്‍ജിനീയറിംഗിനു പഠിക്കുമ്പോല്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്നു. അന്നു തന്നെ മുംബൈയിലെ ഗതാഗത സംവിധാനങ്ങളിലെ പാളിച്ച ഇദ്ദേഹം മനസ്സിലാക്കി, അതു പരിഹരിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനു നല്കി. അക്കാലത്തു തന്നെ മുംബൈ പോലീസിനെ സഹായിക്കാന്‍ ട്രാഫിക് വാര്‍ഡനായും സേവനമനുഷ്ടഠിച്ചിരുന്നു. ഉപേന്ദ്രന്റെ പല നിര്‍ദ്ദേശങ്ങളും അതേ പടി അംഗീകരിക്കപ്പെട്ടു.
പിന്നീട് ആട്ടോ മൊബൈല്‍ എന്‍ജിനീയറായി ഒമാനില്‍ ജോലി ചെയ്യുമ്പോഴും തന്റെ ഗതാഗത പരിഷ്കരണ ഗവേക്ഷണങ്ങള്‍ ഉപേന്ദ്രന് ഉപേക്ഷിച്ചില്ല. അവിടത്തെ ഗതാഗത സംവിധാനം പരിഷ്കരിച്ചതിന് സര്‍ക്കാരില്‍ നിന്നു വിശിഷ്ട സേവനത്തിനുള്ള പ്ലാറ്റിനം മെഡലും ലഭിച്ചു.
ഈ അനുഭവങ്ങള്‍ കൈമുതലാക്കിയാണ് ഉപേന്ദ്രന് നാട്ടിലെത്തി ഗതാഗത സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള യജ്ഞത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ അത്ര ഹൃദ്യമല്ല തനിക്കു ലഭിക്കുന്ന പ്രതികരണം. നിരന്തരമായ പോരാട്ടത്തിനു ശേഷമാണ് നിരത്തുകളില്‍ ട്രാഫിക് സിഗ്നലുകള്‍ പിടിപ്പിക്കുന്നതിനുള്ള അനുവാദം നേടിയെടുത്തതു തന്നെ.
അധികാരികളുടെ അവഗണനയില്‍ മനം മടുത്തുവെങ്കിലും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് ഉപേന്ദ്രന്റെ തീരുമാനം. സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനേയും മറ്റു സംസ്ഥാന സര്‍ക്കാരുകളേയും സമീപിക്കുന്ന യജ്ഞത്തിലാണ് അദ്ദേഹമിപ്പോള്‍. കേരള സര്‍ക്കാരിനോട് സഹായം ചോദിക്കുന്നത് നിര്‍ത്തി. ഇനി കോടതിയില്‍ കാണാമെന്നാണ് എന്റെ തീരുമാനം- ഉപേന്ദ്രന് പറഞ്ഞു.
തന്റെ യജ്ഞത്തിന് സമാന മനസ്കരുടെ സഹായം തേടുന്നുമുണ്ട് ഉപേന്ദ്രന്. വജ്രത്തിളക്കമുളള വഴിത്താരകളില്‍ അപകടങ്ങള്‍ക്കെതിരേ സന്ദേശങ്ങളുമായി സഞ്ചരിക്കാന്‍...
4
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications