ശിഖണ്ഡികളുടെ പ്രതിവിപ്ലവം
കൊച്ചിയില്‍ പുതിയ ഐടി വ്യവസായങ്ങളെക്കുറിച്ചെന്തെങ്കിലും ആലോചനയുയര്‍ന്നാല്‍, അപ്പോഴെല്ലാം വിഎസ് നേതൃത്വം നല്‍കുന്ന വിവാദങ്ങളുയരുന്നതിന് കാരണമെന്ത് എന്ന് കേരളം ഉണര്‍ന്ന് ചിന്തിക്കേണ്ടതുണ്ട്. സ്മാര്‍ട്ട് സിറ്റിക്കും ടീകോമിനും വേണ്ടിയാണ് ജുഗുപ്സാവഹമായ ഈ ആശയ സമരപ്പേക്കൂത്തുകള്‍ എന്ന് തിരിച്ചറിയാന്‍ വൈകിയാല്‍, സാക്ഷര കേരളത്തിന് തേച്ചാലും മാച്ചാലും തീരാത്ത അപമാനമായിരിക്കും അത്.
സെസിനെക്കുറിച്ച് തുടരുന്ന നടപ്പുവിവാദം എച്ച്എംടി വിവാദത്തിന്റെ പശ്ചാത്തലത്തിലേയ്ക്ക് പറിച്ചു നട്ടാല്‍ സംശയം കുറേക്കൂടി ബലപ്പെടും. കൊച്ചിയിലെ പുതിയ വ്യവസായ സംരംഭങ്ങളില്ലെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കരിനിഴല്‍ പരത്തുന്നതു വഴി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്? പാര്‍ട്ടിയില്‍ തന്നെ എതിര്‍ക്കുന്നവരെയാകെ, ഭൂസ്വാമിമാരുടെ കൂട്ടിക്കൊടുപ്പുകാരെന്ന സംശയവലയത്തില്‍ അകപ്പെടുത്തുക എന്ന ഗ്രൂപ്പു താല്‍പര്യം മാത്രമാണോ ഇതിനു പിന്നില്‍?
എറണാകുളത്തോ പരിസര പ്രദേശങ്ങളിലോ പുതിയ ഐടി വ്യവസായങ്ങള്‍ വരുന്നത് വിലക്കുന്ന സ്മാര്‍ട്ട് സിറ്റിക്കാരുടെ പഴയ കരാര്‍ തങ്ങള്‍ തിരുത്തിയെന്നാണ് വിഎസും ഇടതുമുന്നണിയും അവകാശപ്പെടുന്നത്. ഇന്‍ഫോ പാര്‍ക്ക് അടക്കം എല്ലാം തങ്ങളുടെ അധീനതയിലായിരിക്കണമെന്ന് ആദ്യകാലത്ത് ടീകോം വാശിപിടിച്ചിരുന്നു.
ആ കരാര്‍ പൊളിച്ചെഴുതിയെന്ന ഇടതുമുന്നണിയുടെ മേനി നടിക്കല്‍ ഇനിയെങ്കിലും ഇഴകീറി പരിശോധിക്കണം. 2007 മെയ് 13നാണ് സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ടി ടീകോമുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. അതിനു ശേഷം കൊച്ചിയിലോ, എറണാകുളം ജില്ലയിലാകെയോ എത്ര ഐടി വ്യവസായങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ശാന്തമായി അന്വേഷിക്കുക. ടീകോമിന്, സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാന്‍ എഴുതപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ വേണമെന്ന് ആരാണ് പറഞ്ഞത്?
പത്ത് പുതിയ സെസ് അപേക്ഷകളില്‍ പിടിച്ചാണ് വിവാദത്തിന്റെ പുതിയ ധൂമക്കാറ്റ്. സ്മാര്‍ട്ട് സിറ്റിക്ക് സെസ് അനുവദിക്കാന്‍ ഒരു ആശയ സമരവും തടസമായിട്ടില്ലെന്നും ഓര്‍ക്കുക. സ്മാര്‍ട്ട് സിറ്റിയുടെ സെസ് പുണ്യവും മറ്റ് സെസ് പാപവുമാകുന്നതിന്റെ യുക്തി ആലോചനാശേഷിയുളളവര്‍ക്ക് തീരെ ദഹിക്കുന്നതല്ല.
സ്മാര്‍ട്ട് സിറ്റിയുമായി ഉണ്ടാക്കിയ 99 വര്‍ഷത്തെ പാട്ടക്കരാറിന്റെ പേരില്‍ പറകൊട്ടിത്തുളളുന്നവര്‍ വിസ്മരിക്കുന്നത് കേരളത്തിന്റെ അനുഭവങ്ങളാണ്. ഇതുപോലെ സര്‍ക്കാരുമായി പാട്ടക്കരാറുണ്ടാക്കിയ വമ്പന്‍ കമ്പനികള്‍ കാലാവധി കഴിഞ്ഞും ഭൂമി കൈവശം വെച്ചിരിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഹാരിസണിന്റെ മുന്നില്‍ മുട്ടുവിറയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനം ഇനിയൊരു 99 വര്‍ഷത്തിനു ശേഷം ടീകോമിനെയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെയും എന്തു പറഞ്ഞായിരിക്കും വിരട്ടുക? ആലോചിക്കാന്‍ രസമുളള വിഷയമാണ്.
33,000 തൊഴിലവസരങ്ങള്‍ 90,000 തൊഴിലവസരങ്ങളായി വര്‍ദ്ധിപ്പിച്ചുവെന്നതും കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. ഓര്‍ക്കുക, ടീകോമല്ല തൊഴില്‍ ദായകര്‍. സ്മാര്‍ട്ട് സിറ്റിയിലെത്തുന്ന കമ്പനികള്‍ നല്‍കുന്ന തൊഴിലവസരങ്ങളാണ് ഇത്. അതാകട്ടെ അതാതു കാലത്തെ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കുമെന്നൂഹിക്കാന്‍ വലിയ ബിസിനസ് പരിജ്ഞാനമൊന്നും വേണ്ട.
അടുത്ത ഒക്ടോബറില്‍ സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഐടി വ്യവസായം ആഗോളാടിസ്ഥാനത്തില്‍ കൂപ്പുകുത്തിയാല്‍ തൊഴിലവസരങ്ങളുടെ ഈ പെരുപ്പിച്ച കണക്ക് ചില്ലലമാരയ്ക്കുളളില്‍ ഇരിക്കുകയേ ഉളളൂ. തൊഴിലുണ്ടാകണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി നല്‍കുന്ന സൗകര്യങ്ങളില്‍ ആകൃഷ്ടരായി പുതിയ കമ്പനികള്‍ കേരളത്തില്‍ വരണം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തിനുളള ഉണര്‍വ് വ്യവസായ മേഖലയിലുണ്ടാകണം.
വ്യവസായ മേഖല മന്ദഗതിയില്‍ ചലിക്കുകയാണെങ്കില്‍ ഒരു കമ്പനിയും വിപുലപ്പെടുത്തലിന് തുനിയുകയില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ നിയമനങ്ങള്‍ക്കും മൂലധനം വിനിയോഗിക്കില്ല. അനുകൂല ഘടകങ്ങളെല്ലാം ഒത്തുവന്നാല്‍, സ്മാര്‍ട്ട് സിറ്റിയില്‍ തൊഴിലുണ്ടാകുമെന്നേയുളളൂ. അക്കാര്യത്തില്‍ തീര്‍ച്ചയുളള ഉറപ്പു നല്‍കാനൊന്നും ആര്‍ക്കും കഴിയില്ല.
ഇനി, അനുകൂലമായ അവസരങ്ങളുണ്ടായെന്നിരിക്കട്ടെ. എങ്കിലും സ്മാര്‍ട്ട് സിറ്റിയിലുളളതിനെക്കാള്‍ ലാഭകരമായി അടിസ്ഥാന സൗകര്യങ്ങളും മറ്റും തമിഴ്‍നാടും കര്‍ണാടകവും നല്‍കിയാല്‍, സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് ആരാണ് വരിക. ഐടി വ്യവസായത്തിന്റെ കുത്തക സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി നല്‍കുന്നതു കൊണ്ട് കൊച്ചിയ്ക്കോ കേരളത്തിനോ പ്രത്യേകിച്ച് ഗുണമെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതുക വയ്യ.
കരാര്‍ പ്രകാരമുളള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന പേരില്‍ സ്മാര്‍ട്ട് സിറ്റി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നൊക്കെ മണ്ടന്മാര്‍ക്ക് വാദിക്കാം. സര്‍ക്കാര്‍ ഏറ്റെടുത്ത് എന്തു ചെയ്യും? സര്‍ക്കാരിന്റെ കൈയിലായാല്‍ തൊഴിലവസരങ്ങള്‍ താനേ മുളയ്ക്കുമോ? ചാനല്‍ ചര്‍ച്ചയിലിരുന്ന് വിടുവാ പറയുന്നതു പോലെയാകില്ല, യാഥാര്‍ത്ഥ്യം. മാങ്ങയുടെ പുളിപ്പ് താങ്ങാവുന്നതിനും അപ്പുറമാണെന്ന് അറിയുന്നത് അണ്ടിയോട് അടുക്കുമ്പോഴാണ്. വിവാദപ്പുകയുയരുമ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സ്വന്തം ബ്രാന്റ് ബില്‍ഡിംഗ് നടത്തുന്നവര്‍ക്ക് ആരോട് എന്ത്, ഉത്തരവാദിത്വം? വിടുവായന്മാരുടെ മലര്‍പ്പൊടി സ്വപ്നങ്ങളാണ് ഇടതുപക്ഷ വിമര്‍ശനമെന്ന പേരില്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
പുതിയ വിവാദത്തിലേയ്ക്ക് വരിക. റിയല്‍ എസ്റ്റേറ്റുകാര്‍ക്കെന്തിനാണ് സെസ്? കേരളത്തിലെ ഇടതുപക്ഷ ചര്‍ച്ചാ പരിസരത്തില്‍ മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ഈ ചോദ്യം.
നിക്ഷേപം, തൊഴില്‍, കയറ്റുമതി, അടിസ്ഥാന സൗകര്യ വികസനം എന്നിവ ക്ഷിപ്രസാധ്യമാക്കാനാണ് സെസ് അനുവദിക്കുക. സെസിനു വേണ്ടിയുളള അപേക്ഷയില്‍ അന്തിമമായി തീരുമാനമെടുക്കുന്നത് ഇന്ത്യാ ഗവണ്മെന്റാണ്. പരിശോധന നടത്തേണ്ടതും അനുമതി നല്‍കേണ്ടതും അവരാണ്.
ഒരു രാജ്യത്തെ സര്‍ക്കാരിനെ വഞ്ചിച്ച്, നിബന്ധനകളെല്ലാം തെറ്റിച്ച് 25 ഏക്കര്‍ സ്ഥലത്ത് സെസ് കൈക്കലാക്കി വെറും ഫ്ലാറ്റു വില്‍പന സാധ്യമാണോ? അതും അനുവദിക്കപ്പെടുന്ന സ്ഥലത്തിന്റെ 70 ശതമാനവും വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചിരിക്കണം എന്ന് വ്യക്തമായ നിബന്ധനയുളളപ്പോള്‍. ഇന്ത്യയില്‍ ഇതുവരെ അനുവദിച്ച സെസുകളില്‍ എവിടെയെങ്കിലും ഈ അനുഭവമുണ്ടോ?
പ്രത്യേക സാമ്പത്തിക മേഖലയുടെ സൃഷ്ടാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ താഴെ പറയുന്നതാണ്.
*.19 അംഗ ബോര്‍ഡ് ഓഫ് അപ്രൂവല്‍ അംഗീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖല രൂപീകരിയ്ക്കാനായി കസ്റ്റംസ് എക്സൈസ് തീരുവകളില്‍ ഇളവ്
(Exemption from customs/excise duties for development of SEZs for authorized operations approved by the BOA.)
* സെസ് വികസനത്തില്‍ നിന്നുണ്ടാക്കുന്ന വരുമാനത്തിന് വരുമാന നികുതി നിയമം, വകുപ്പ് 80-1AB പ്രകാരമുളള നികുതിയിളവ്
(Income Tax exemption on income derived from the business of development of the SEZ in a block of 10 years in 15 years under Section 80-IAB of the Income Tax Act.)
* ഇന്‍കംടാക്സ് ആക്ട് വകുപ്പ് 115JB പ്രകാരമുളള നികുതിയിളവ്
(Exemption from minimum alternate tax under Section 115 JB of the Income Tax Act.)
* ലാഭവിതരണത്തിലുളള നികുതിയില്‍ വകുപ്പ് 115 O പ്രകാരമുളള നികുതിയില്‍ ഇളവ്.
(Exemption from dividend distribution tax under Section 115O of the Income Tax Act.)
* കേന്ദ്ര വില്‍പന നികുതിയില്‍ ഇളവ് (Exemption from Central Sales Tax (CST).
* സെസ് ആക്ടിന്റെ രണ്ടാം ഷെഡ്യൂള്‍ വകുപ്പ് ഏഴ്, 26 പ്രകാരമുളള സെര്‍വീസ് ടാക്സില്‍ ഇളവ്
(Exemption from Service Tax (Section 7, 26 and Second Schedule of the SEZ Act).
അടുത്ത പേജില്‍












Click it and Unblock the Notifications