Get Updates
Get notified of breaking news, exclusive insights, and must-see stories!

"ചരിത്രം" ആവര്‍ത്തിക്കാന്‍ സോണിയ

കോണ്‍ഗ്രസിന്റെ നേതൃപദവിയില്‍ സോണിയ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ആ പാര്‍ട്ടിയും രാജ്യവും ജനാധിപത്യവും നേടിയതെന്താണ്? ഇനിയും അവരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ്?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും വലിയ "ജനാധിപത്യ കക്ഷി"യെന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന നേതാവാണ് സോണിയ. ആ പദത്തില്‍ പത്താം വര്‍ഷം പൂര്‍ത്തിയാക്കുന്ന സോണിയയുടെ നേതൃത്വം, ചക്രശ്വാസം വലിച്ചു കിടക്കുന്ന പാര്‍ട്ടിയുടെ സംഘടനാ ഘടനയ്ക്ക് എന്ത് നേട്ടമാണ് നല്‍കിയത് എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുകയേ വഴിയുളളൂ.

ഇറ്റലിയില്‍ പിറന്ന് രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയ സോണിയ നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ പൗരത്വമെടുക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1983 ഏപ്രില്‍ 30ന്. പിന്നെയും എത്രയോ വര്‍ഷം കഴിഞ്ഞാണ് കോണ്‍ഗ്രസിന്റെ ഒരു രൂപ അംഗത്വമെടുക്കാന്‍ അവര്‍ തയ്യാറായത്. അതും രാജീവിന്റെ മരണ ശേഷം.

അതിദാരുണമായി രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിലെ അധികാരക്കുറുനരികള്‍ നമ്പര്‍ 10 ജന്‍പഥില്‍ ചെന്ന് ഓരിയിട്ടത് സോണിയ നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു. ഒരു പടികൂടി കടന്ന് പ്രിയങ്ക നേതൃത്വത്തിലെത്തണമെന്ന് ആവശ്യപ്പെട്ട് അന്ന് ശ്രദ്ധേയനായത് സാക്ഷാല്‍ രമേശ് ചെന്നിത്തലയും.

ക്രൗഡ് പുളളര്‍ എന്ന് വിവക്ഷിക്കപ്പെടുന്ന ഒരു കേന്ദ്രത്തിന് ചുറ്റും പറ്റിക്കൂടുന്ന വര്‍ഗമാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഒരു നേതാവിനും സ്വന്തം നാട്ടില്‍ പറയത്തക്ക ജനപിന്തുണയോ പാര്‍ട്ടി പ്രവര്‍ത്തന പരിചയമോ കാണില്ല. പറയാന്‍ കൊളളാവുന്നതും അല്ലാത്തതുമായ ഉപജാപങ്ങളിലൂടെ ഹൈക്കമാന്റ് എന്നറിയപ്പെടുന്ന രൂപവും ശബ്ദവുമില്ലാത്ത, നിറവും മണവുമില്ലാത്ത അരൂപിയായ സര്‍വശക്തിയെ പ്രീണിപ്പിച്ചാണ് ഗുലാം നബി ആസാദും ആര്‍ കെ ധവാനും മുതല്‍ ടോം വടക്കന്‍ വരെയുളളവര്‍ നിന്നു പിഴയ്ക്കുന്നത്. അപവാദമായി ഒരു എ കെ ആന്റണിയെ വല്ലപ്പോഴും കണ്ടാലായി.

ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജീവ് ഭരണവും പാര്‍ട്ടി സാരഥ്യവുമേല്‍ക്കുമ്പോള്‍ രാജ്യത്തെ യുവജനത പ്രതീക്ഷയോടെയാണ് ആ വരവിനെ എതിരേറ്റത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധി അഞ്ചു വര്‍ഷം കഴി‍ഞ്ഞപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴങ്ങളിലേയ്ക്കാണ് പാര്‍ട്ടിയെ തളളിയിട്ടത്. അതിന് വഴിയൊരുക്കിയതോ ബൊഫോഴ്സ് കോഴക്കേസും. ആ കോഴക്കേസിലെ മുഖ്യ പ്രതിയായ ഒക്ടോവിയോ ക്വത്റോക്കിയെന്ന ആയുധക്കച്ചവടക്കാരനും സോണിയയും തമ്മിലുളള ബന്ധം അന്ന് രാജ്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

അടുത്ത പേജില്‍


ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+