Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വരുന്നത് ജുനൈറ്റ ഗാന്ധിയോ.......?

ബൊഫോഴ്സ് കോഴക്കേസിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച അന്നത്തെ തെലുങ്ക് ദേശം എം പി പി ഉപേന്ദ്രയെ വിമാനത്താവളത്തില്‍ വെച്ച് പരസ്യമായി ശകാരിച്ചും അധികാരത്തിന്റെ ഉന്മാദം സോണിയ പ്രകടിപ്പിച്ചിരുന്നു. വന്‍കോളിളക്കമുണ്ടാക്കിയ ശകാര പ്രകടനമായിരുന്നു അത്. പാര്‍ലമെന്റില്‍ സംസാരിച്ച ഒരെംപിയെ പ്രധാനമന്ത്രിയുടെ ഭാര്യ പരസ്യമായി ശകാരിക്കുന്ന ജനാധിപത്യത്തിലെ വിചിത്രക്കാഴ്ച.

ഭര്‍ത്താവിന്റെ ദാരുണ മരണത്തിന് ശേഷം വീടും കുടുംബവുമായി കഴിയുകയായിരുന്ന സോണിയ, പക്ഷേ കൃത്യമായ കണക്കുകൂട്ടലുകളോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടേയിരുന്നു. നെഹ്രുകുടുംബത്തോട് കടുത്ത ഭക്തി പ്രകടിപ്പിക്കുന്ന ഒരുപജാപക സംഘം അന്നും നമ്പര്‍ടെന്‍ ജന്‍പഥില്‍ ഉണ്ടായിരുന്നു.

ബൊഫോഴ്സ് കേസ് ഇടയ്ക്കിടെ കുത്തിപ്പൊക്കി ഈ അധികാര കേന്ദ്രത്തെ ഭീഷണിയില്‍ നിര്‍ത്തിയ പി വി നരസിംഹറാവു എന്ന പ്രധാനമന്ത്രിയുടെ കുശാഗ്ര ബുദ്ധി കുറെക്കാലത്തേയ്ക്കെങ്കിലും സോണിയയുടെ വരവ് തടഞ്ഞു എന്ന് വിലയിരുത്തുന്നതാവും ശരി.

റാവുവിന്റെ പതനത്തെ തുടര്‍ന്ന് സീതാറാം കേസരി അധികാരത്തിലെത്തിയതും മിന്നല്‍ പോലെ അപ്രത്യക്ഷമായതും സോണിയയുടെ കൃത്യമായ കരുനീക്കങ്ങളിലാണ്. നൂറിലേറെ വര്‍ഷം പഴക്കമുമുളള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ തന്റെ പാദാരവിന്ദങ്ങളില്‍ വീഴ്ത്തി സോണിയ കോണ്‍ഗ്രസിന്റെ അധികാരപദത്തിലെത്തി.

സാരിയുടുക്കലിലും അതിവേഗ നടത്തയിലും കൈവീശലിലും ഇന്ദിരാ ഗാന്ധിയാകാന്‍ ശ്രമിച്ചെങ്കിലും സോണിയയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു തുന്നം പാടി. അടല്‍ ബിഹാരി വാജ്‍പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി.

കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യയില്‍ ജീവിച്ചിട്ടും ഇന്ത്യയിലെ ഒരു ഭാഷയിലും പ്രസംഗിക്കാനറിയാത്ത സോണിയയെ അക്കാര്യം പറഞ്ഞ് ബിജെപി മുതല്‍ സുബ്രഹ്മണ്യം സ്വാമി വരെയുളളവര്‍ പരിഹസിച്ചു. ഇന്നും ഇംഗ്ലീഷിലെഴുതിയാണ് സോണിയ ഹിന്ദിയില്‍ പ്രസംഗിക്കുന്നത് എന്ന ആക്ഷേപത്തിന് ഫലപ്രദമായ മറുപടിയില്ല. പാര്‍ലമന്റ് ചര്‍ച്ചകളും പത്രസമ്മേളനങ്ങളും പരമാവധി ഒഴിവാക്കി സോണിയ ഉപജാപകരും മീഡീയാ മാനേജര്‍മാരും സൃഷ്ടിച്ച വിഗ്രഹപദത്തില്‍ സ്വയം ദേവിയായി പ്രതിഷ്ഠിച്ച് ആരാധന ഏറ്റുവാങ്ങുന്നു.

ജനാധിപത്യത്തെ വന്ധ്യംകരിച്ച് കുടുംബത്തിന്റെ പരമാധികാരം പാര്‍ട്ടിക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇന്ദിരയുടെയും രാജീവിന്റെയും ശൈലി തന്നെയാണ് കോണ്‍ഗ്രസില്‍ സോണിയ പിന്തുടരുന്നത്. മൂടില്ലാത്താളികളെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ രഹസ്യമായി വിശേഷിപ്പിക്കുന്ന അഹമ്മദ് പട്ടേലുമാരും അംബികാ സോണിമാരും ടോം വടക്കന്മാരുടങ്ങുന്ന ഉപജാപക സംഘത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസിനെ സോണിയ ഉളളംകൈകളില്‍ അമ്മാനമാടുന്നു.

ഏവരും പ്രതീക്ഷിച്ചതു പോലെ രാഹുലിനെ പ്രധാനമന്ത്രി പദത്തില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ആ അമ്മയുടെ ലക്ഷ്യം. ഇന്നത് ഒട്ടും രഹസ്യമല്ല. ഉളളംകൈയില്‍ കിട്ടിയ പ്രധാനമന്ത്രിപദം വേണ്ടെന്നു വെച്ച ത്യാഗിവര്യയായ നേതാവിന്റെ പ്രഭാവലയം എത്ര ബുദ്ധിപൂര്‍വമാണ് സോണിയ എടുത്തണിഞ്ഞത്. മറ്റൊരു അധികാര കേന്ദ്രമായി വളരാന്‍ ഒരിക്കലും ഇടയില്ലാത്ത മന്‍മോഹന്‍ സിംഗിനെ അരയിലൊരു ചരടും കെട്ടി സോണിയ പ്രധാനമന്ത്രിയാകാന്‍ നിയോഗിച്ചു.

സോണിയയുടെ അംഗുലീചലനങ്ങള്‍ക്കനുസരിച്ചുളള ആട്ടങ്ങള്‍ക്കപ്പുറം മറ്റൊന്നും മന്‍മോഹന്‍ സിംഗില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സിംഗിന് ഒന്നാന്തരമൊരു ഫെയര്‍വെല്‍ പാര്‍ട്ടിയും രാഹുലിന്റെ സ്ഥാനാരോഹണവും. അതാണ് സോണിയയുടെ ലക്ഷ്യം.

കൊളംബിയക്കാരി ജുനൈറ്റയുടെ കരം പിടിച്ച് രാഹുല്‍ പ്രധാനമന്ത്രി പദമേറുന്നതോടെ ചരിത്രം അക്ഷരത്തെറ്റുപോലുമില്ലാതെ ആവര്‍ത്തിക്കപ്പെടും. ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച അന്റോണിയോ മെയ്നോ സോണിയയെന്ന പേരു സ്വീകരിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. അടുത്തത് ജുനൈറ്റയുടെ ഊഴം. ചെവിയോര്‍ത്താല്‍ കേള്‍ക്കാം, ജുനൈറ്റ ഗാന്ധിയെന്ന പേര് ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിനു മീതെ മുഴങ്ങുന്നത്.

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+