Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണവില നിശ്ചയിയ്ക്കുന്നത് ആര്?

Crude Price Burningപ്രധാനമായും ഗള്‍ഫ് രാജ്യങ്ങളും (ഒപേക് രാജ്യങ്ങള്‍) ചില ആഫ്രീക്കന്‍ രാജ്യങ്ങളുമാണ് എണ്ണ ഉല്പാദിപ്പിയ്ക്കുന്നതെങ്കിലും അതിന്റെ വില നിശ്ചയിയ്ക്കുന്നത് അവരല്ല. പകരം അമേരിയ്ക്കയിലെ ഉല്പന്ന വിപണിയിലാണ്. ഉല്പാദിപ്പിയ്ക്കുന്ന എണ്ണ ഉല്പന്ന വിപണിയില്‍ ഊഹക്കച്ചവടത്തിന് വിധേയമാവുന്നതാണ് ഇതിന് കാരണം.

ഇത്തരത്തിലുള്ള ഊഹക്കച്ചവടം സാധാരണമായതോടെ ഉല്പാദകര്‍ക്ക് വില നിശ്ചയിയ്ക്കാനാവാത്ത അവസ്ഥ സംജാതമായി. ഊഹക്കച്ചവട വിപണിയലെ വില സാധാരണ വില്പന വിലയെ സ്വാധീനിച്ചു തുടങ്ങി.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലകുതിച്ചു കയറുന്നതും അടുത്ത പതിനെട്ട് മാസങ്ങള്‍ക്കുളളില്‍ വില 250 ഡോളര്‍ എത്തിയാലും അതിശയിക്കേണ്ടതില്ലെന്ന പ്രവചനങ്ങളും കണ്ടും കേട്ടും അമ്പരക്കുന്നത് മൂന്നാം ലോകരാജ്യങ്ങളാണ്. നാണയപ്പെരുപ്പവും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും മൂലം പൊറുതി മുട്ടുന്ന മൂന്നാം ലോക രാജ്യങ്ങളെ കൂടുതല്‍ ആശങ്കയിലേയ്ക്ക് നയിക്കും വിധമാണ് രാജ്യാന്തര എണ്ണ വിപണിയുടെ പോക്ക്.

യു എസിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിപണിയിലും വിദേശ നാണയ വിപണിയിലുമായിരുന്നു ആദ്യ കാലത്ത് ശ്രദ്ധ ചെലുത്തിയിരുന്നത്. എന്നാല്‍ ഉല്പന്ന വിപണിയില്‍ നിന്ന് കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് കണ്ടതോടെ 2003 ല്‍ അവര്‍ ചുവടുമാറ്റം നടത്തി. ധനകാര്യ സ്ഥാപനങ്ങളുടെ പണത്തിന്റെ വന്‍ ഭാഗം ഉല്പന്ന വിപണിയിലെത്തി. ഇത് ഉല്പന്ന വിപണിയിലെ ഉല്പന്നങ്ങളുടെ വില വന്‍തോതില്‍ കയറാന്‍ ഇടയാക്കി. എണ്ണവില കുത്തനെ കയറിയത് ഇങ്ങനെയാണ്.

ദി എക്കണോമിസ്റ്റ് പോലുളള വാരികകളുടെ പഠനമനുസരിച്ച് 260 ബില്യണ്‍ (26,000 കോടി) ഡോളറാണ് യുഎസ് ധനകാര്യ സ്ഥാപനങ്ങല്‍ ഉല്പന്ന അവധി വ്യാപാരത്തില്‍ ഇറക്കിയിട്ടുള്ളത്. 2003ലേതിനെ അപേക്ഷിച്ച് 20 മടങ്ങാണ് ഈ തുക.

എന്നാല്‍ ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ ഈ തുക ഏതാണ്ട് 5000 കോടിയോളം വരുമത്രേ. അതില്‍ പകുതിയോളം മുതല്‍മുടക്കിയിരിക്കുന്നത് എണ്ണ വിപണിയിലും. വാള്‍സ്ട്രീറ്റിലെ ഫ്യൂച്ചര്‍ മാര്‍ക്കറ്റിലെ ഊഹക്കച്ചവടമാണ് എണ്ണ വില ഭീമമായി ഉയര്‍ത്തുന്നതെന്ന് സാരം.

വില നിര്‍ണയത്തിനുളള അവകാശം എണ്ണയുല്‍പാദകരില്‍ നിന്നും ഊഹക്കച്ചവടക്കാര്‍ കയ്യടക്കിയതു കാരണം വില ഉയര്‍ന്നുപോകുന്നു.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+