സ്റ്റാര്‍ ടിവി വഴി ഏഷ്യയില്‍
ആരാണ് റൂപ്പര്ട്ട് മുര്ഡോക്ക്.............?- 3
റിച്ചാര്ഡ് ലീ സ്ഥാപിച്ച ഹോങ്കോംഗ് കമ്പനിയായ സ്റ്റാര് ടിവി ഒരു ബില്യണ് ഡോളറിന് വാങ്ങിയാണ് മുര്ഡോക്ക് ഏഷ്യന് പര്യടനം തുടങ്ങിയത്. മുര്ഡോക്കിനു മുന്നില് ചൈനയുടെ വാതിലടഞ്ഞതോടെ ഇഷ്ടന് അല്പം കഷ്ടത്തിലായി. എന്നാല് ഭാഗ്യം മുര്ഡോക്കിനൊപ്പമായിരുന്നു.
ഇക്കാലത്ത് സ്റ്റാര് ടിവിയില് പണിയെടുത്ത വെന്ഡി ഡെംഗ് എന്ന ചൈനക്കാരിയുമായി ടിയാന് മുഹബ്ബത്താവുകയും തന്റെ മൂന്നാം ഭാര്യയായി നിയമനം നല്കുകയും ചെയ്തു. മധുവിധു കഴിഞ്ഞപാടെ ചൈനക്കാരനായ ലിയൂ ചാംഗിളുമായി ചേര്ന്ന് ഫീനിക്സ് സാറ്റലൈറ്റ് ടെലിവിഷന് ആരംഭിച്ചു. മുര്ഡോക്കിന് 45, ചാംഗിളിന് 45, ഹോങ്കോങ്ങിലെ സിസിടിവിയ്ക്ക് 10 എന്ന അനുപാതത്തില് ഫീനിക്സിന്റെ ഓഹരികള് വിഭജിക്കപ്പെട്ടു. ഇന്ന് ചൈനയിലെ ഏറ്റവും പ്രചാരം ഫീനിക്സ് ടെലിവിഷനാണ്. കൂടുതല് വരുമാനവും അതിനു തന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
2005ല് മൈസ്പൈസ് ഡോട്ട് കോം ഉടമകളായ ഇന്റര്മിക്സ് മീഡിയ മുര്ഡോക്ക് സ്വന്തമാക്കി. ഹ്യൂസ് ഇലക്ട്രോണിക്സ്, ഡെറിക് ടിവി, ജനറല് മോട്ടോഴ്സ് എന്നിവയിലും ഗണ്യമായ ഓഹരിപങ്കാളിത്തം ഉറപ്പാക്കി മുര്ഡോക്ക് വിജയശ്രീലാളിതനായി മുന്നേറി.
മൂന്നു തവണ വിവാഹിതനായിട്ടുണ്ട് മുര്ഡോക്ക്. 1956ല് പാട്രിക്കാ ബൂക്കര്, 1967ല് അന്നാ ടോവ്, 1999ല് വെന്ഡി ഡെംഗ് എന്നിവര് മിസിസ് മുര്ഡോക്കുമാരായി. 1958ല് പാട്രിക്കാ ബൂക്കറില് പ്രൂഡന്സ് മുര്ഡോക്കിന് ജന്മം നല്കിയ അദ്ദേഹത്തിന് 2003ല് വെന്ഡി ഡെംഗില് കോള് മുര്ഡോക്കു കൂടി പിറന്നതോടെ മൂന്നു ഭാര്യമാരിലായി മക്കള് ആറ്. 72-ാം വയസിലും പ്രത്യുത്പാദനക്ഷമതയ്ക്ക് യാതൊരു കോട്ടവുമില്ലാത്ത മുര്ഡോക്കിന്റെ മൂത്ത മകള്ക്ക് പ്രായം 50. ഇളയവള്ക്ക് പ്രായം അഞ്ച് വയസ്.
ടാക്സ് വെട്ടിപ്പിന്റെ ഉസ്താദാണ് മുര്ഡോക്കെന്നാണ് ആക്ഷേപം. നികുതിഘടനയിലെ പഴുതുകള് തുറക്കാനുളള താക്കോല് ഏതുപ്രായത്തിലും മുര്ഡോക്കിന്റെ കൈവശം പ്രവര്ത്തന സജ്ജം.
മുര്ഡോക്കിന്റെ ന്യൂസ് കോര്പറേഷന് ലോകത്താകെയായി ആറു ശതമാനം മാത്രം കോര്പറേറ്റ് ടാക്സ് നല്കുമ്പോള്, മറ്റൊരു മാധ്യമ വമ്പനായ ഡിസ്നി കൊടുക്കുന്നത് 31 ശതമാനമാണത്രേ! 11 വര്ഷമായി സഞ്ചിത കോര്പറേറ്റ് നികുതി നല്കാതെയാണ് ന്യൂസ് കോര്പറേഷന് ഇന്വെസ്റ്റ്മെന്റ്സ് ബ്രിട്ടണില് പ്രവര്ത്തിക്കുന്നതെന്ന് 1999ല് ബിബിസി റിപ്പോര്ട്ട് ചെയ്തിരുന്നു.
സ്റ്റാര് ടി വി വഴിയാണ് മുര്ഡോക്ക് ഇന്ത്യയിലെത്തിയത്. ഇന്ന്, സ്റ്റാര് പ്ലസ്, സ്റ്റാര് വണ്, സ്റ്റാര് മൂവീസ്, സ്റ്റാര് സ്പോര്ട്ട്സ്, സ്റ്റാര് ഉത്സവ്, സ്റ്റാര് ക്രിക്കറ്റ്, വി ചാനല്, സ്റ്റാര് ന്യൂസ്, സ്റ്റാര് മജാ, സ്റ്റാര് വിജയ്, സ്റ്റാര് ആനന്ദ എന്നീ ചാനലുകള് ആഗോളഭീമന് ഇന്ത്യയിലുണ്ട്.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളില് ചാനലുകളാരംഭിക്കാന് 100 മില്യണ് ഡോളര് മുടക്കുമെന്ന് 2008 ആഗസ്റ്റില് മുര്ഡോക്ക് പ്രഖ്യാപിച്ചിരുന്നു. റിലയന്സും ഇന്ഫോസിസും അടക്കമുളള കമ്പനികളുടെ ഓഹരി നിലവാരം സൂചിപ്പിക്കുന്ന ഡൗജോണ്സ് ഇന്ത്യാ ടൈറ്റാന്സ് എന്ന സൂചികയും അദ്ദേഹം പ്രഖ്യാപിച്ചു.
വന്കരകളില് വ്യാപിച്ചു കിടക്കുന്ന മാധ്യമ സാമ്രാജ്യം സ്ഥാപിച്ച് മുര്ഡോക്ക് ജൈത്രയാത്ര തുടരുമ്പോള് സൈദ്ധാന്തികര് അന്തിച്ചു നില്ക്കുകയാണ്. ഒറ്റയാളിന്റെ കീഴില് സ്ഥാപിക്കപ്പെടുന്ന ഈ സാമ്രാജ്യം ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രം എന്താണ്? മാധ്യമം തന്നെയാണ് സന്ദേശം എന്ന വിഖ്യാതമായ സിദ്ധാന്തം മുര്ഡോക്കിയന് സാമ്രാജ്യം എങ്ങനെയാണ് പ്രതിഫലിപ്പിക്കുന്നത്...? നിലയ്ക്കാത്ത ചര്ച്ചകളിലെ നായകനായി ഒടുങ്ങാത്ത ഭീതി വിതച്ച് മുര്ഡോക്ക് മലയാളിയുടെ സ്വീകരണമുറിയിലും എത്തുന്നു.
ശ്യാമസുന്ദര കേര കേദാര ഭൂമിയില്
ജനജീവിതം ധന്യ സമ്പന്നമായ കേരളത്തില്
മാനവര്ക്ക് സമത നല്കിയ മാവേലിയുടെ ഭൂമിയില്
മധുരമഹിത ലളിത കലകള്
വിരിയുന്ന മലര്വാടിയില്
താളമേള വാദ്യ നാദങ്ങളുടെ അകമ്പടിയോടെ
വിവിധ ജാതി മത വംശ സഹജരെ ആനന്ദിപ്പിക്കാന്...
മാധ്യമലോകത്ത് നവയുഗത്തിന് പൊന്കതിരുകള് വിളയിക്കാന്
അവന് വരുന്നു...... റൂപ്പര്ട്ട് മുര്ഡോക്ക്........എന്താവും മൂന്നരക്കോടി മലയാളികളുടെ ആനന്ദ സാമ്രാജ്യത്തില് മുര്ഡോക്ക് ഇംപാക്ട്...?
മുന് പേജുകളില്
വിവരങ്ങള്ക്ക് കടപ്പാട് : വിക്കിപീഡിയ
Who is Rupert Murdoch
Rupert Murdoch gives Indians a fright
Their Master's Voice
Rupert Murdoch to invest $100mn in India












Click it and Unblock the Notifications