Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുണയുണ്ടെങ്കില്‍ വാര്‍ത്ത ചോര്‍ത്തൂ.....

മലപ്പുറത്തു പഠിച്ച പാഠങ്ങള്‍ ഒന്നും മറക്കാതെയാണ് സിപിഎം കോട്ടയത്ത് സംസ്ഥാന സമ്മേളനത്തിന് എത്തുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളന കാലത്ത് വാര്‍ത്തകളുടെ മലവെളളപ്പാച്ചില്‍ സിപിഎമ്മിനേല്‍പ്പിച്ച ആഘാതം ചെറുതൊന്നുമല്ല. വിഭാഗീയതയുടെ പാരമ്യത്തില്‍ വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും പെരുകിയപ്പോള്‍ തകര്‍ന്നടിഞ്ഞത് പാര്‍ട്ടിയുടെ പ്രതിച്ഛായ.

കോട്ടയം സമ്മേളനത്തിലെത്തുമ്പോള്‍ എല്ലാം തീര്‍ത്തും നിയന്ത്രണ വിധേയം. സമ്മേളന വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ കനത്ത ജാഗ്രത. വാര്‍ത്ത ചോര്‍ത്തുമെന്ന് സംശയമുളളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം. അതിനും പുറമെ, സ്വന്തം രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആധി ഓരോ വി എസ് ഗ്രൂപ്പുകാരനെയും അഹിതം ചെയ്യുന്നതില്‍ നിന്നും വിലക്കുന്നു.

മലപ്പുറത്ത് വിഎസ് പക്ഷം ഇങ്ങനെയായിരുന്നില്ല. എല്ലാം തങ്ങള്‍ പിടിച്ചടക്കാന്‍ പോകുന്നു എന്ന ധാരണയാണ് അവര്‍ക്കുണ്ടായിരുന്നത്. സംസ്ഥാന കമ്മിറ്റി ഒന്നടങ്കം മറിയുമെന്നും പാര്‍ട്ടി പത്രത്തില്‍ വി എസ് തന്നെ പുളളി തൊട്ട് അടയാളപ്പെടുത്തിയ നാല്‍വര്‍ സംഘം പാര്‍ട്ടിയ്ക്ക് പുറത്തുപോകുമെന്നും അദ്ദേഹവും അനുയായികളും ഉറച്ചു വിശ്വസിച്ചു. സംഭവിച്ചത് മറിച്ചാണെങ്കിലും.

വാര്‍ത്തകള്‍ ബദലുക്കു ബദലായി ചാനലുകളില്‍ നിരന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുളള അത്യാവേശകരമായ ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിന്റെ ഹരമായിരുന്നു ചാനലുകള്‍ക്ക്. എവിടെ തിരിഞ്ഞാലും വാര്‍ത്തയ്ക്കു മേല്‍ വാര്‍ത്ത.

മലപ്പുറം സമ്മേളനം മലയാള മാധ്യമപ്രവര്‍ത്തനത്തിന് ഒരു സംഭാവന നല്‍കിയിട്ടുണ്ട്. തീര്‍ത്തും വ്യത്യസ്തമായതും അനുകരണീയവുമായ മാധ്യമ പ്രവര്‍ത്തനത്തെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് ചോദിച്ചാല്‍ ധൈര്യമായി ഈ ഉദാഹരണം സഖാക്കള്‍ക്ക് ചൂണ്ടിക്കാട്ടാം. സിപിഎമ്മിന്റെ മാധ്യമ പ്രദര്‍ശനങ്ങളില്‍ ഈയിനം പെടുമോ എന്നറിയില്ല.

സമ്മേളന നഗരിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിരുന്ന നേരം. സാക്ഷാല്‍ കോലിയക്കോട് കൃഷ്ണന്‍നായരെ വാര്‍ത്ത ചോര്‍ത്തുന്ന തിരക്കില്‍ മൂത്രപ്പുരയില്‍ മൊബൈല്‍ഫോണോടെ ഒരു റെഡ് വാളണ്ടിയര്‍ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത ചാനലുകള്‍ ആഘോഷിക്കുന്ന വേള.

യാതൊരാശങ്കയുമില്ലാതെ, ഒരൊളിവും മറവുമില്ലാതെ അതാ ഒരാള്‍ മൊബൈല്‍ ഫോണില്‍ കൊണ്ടുപിടിച്ച സല്ലാപം. അതും സമ്മേളന പ്രതിനിധികളുടെയും നേതാക്കളുടെയും കണ്‍മുന്നില്‍ വേദിയില്‍. മൊബൈലില്‍ ആനന്ദസല്ലാപം നടത്തിയത് സാക്ഷാല്‍ എം എ ബേബി.

നേതാവിന്റെ ഫോണ്‍ ചോര്‍ത്തിയ ജഗജില്ലി സഖാക്കളുടെ പാര്‍ട്ടിയാണ് സിപിഎം. ഫോണ്‍ ചോര്‍ത്തല്‍ ഗൗരവതരമായ കുറ്റവും സ്വകാര്യതയിലേയ്ക്കുളള വൃത്തികെട്ട കടന്നു കയറ്റവുമായി വിലയിരുത്തുന്ന രാജ്യത്ത്, ചോര്‍ത്തിയ ഫോണും പൊക്കിപ്പിടിച്ച് സംസ്ഥാന കമ്മിറ്റിയില്‍ ചെന്ന് നടപടി ഇരന്നു വാങ്ങിയ പാലക്കാട്ട് കോമന്‍ സഖാവാണ് സാക്ഷാല്‍ എന്‍ എന്‍ കൃഷ്ണദാസ് എം പി.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+