Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐയ്ക്ക് വിശ്വാസ്യതയുണ്ടോ?

Pinarayi
സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുപോയ സംഭവങ്ങളും പാര്‍ട്ടി ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ട്‌. ഇന്ത്യന്‍ ഭരണവര്‍ഗം ജനദ്രോഹ നയങ്ങളിലേയ്‌ക്ക്‌ കൂടുതല്‍ നീങ്ങും തോറും അതിലൂടെ ജനങ്ങളില്‍ നിന്നും അകലും തോറും അതേ അനുപാതത്തില്‍ വര്‍ധിച്ചുതുടങ്ങി. അതിലൊന്നാണ്‌ സിബിഐയെപ്പോലുള്ള നിഷ്‌പക്ഷമാകേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ വളരെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനായി ഉപയോഗിച്ചു തുടങ്ങിയതെന്നാണ്‌ സിപിഎം പറഞ്ഞുവയ്ക്കുന്നത്.

സിബിഐയെ ഇത്തരം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയതിന്‌ വിവിധ സംഭവങ്ങള്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. മുലായം സിങ്‌ യാദവിന്റെ പേരില്‍ കേസുണ്ടായതും പിന്നീട്‌ ആണവകരാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ പിന്തുണച്ചപ്പോള്‍ കേസ്‌ പിന്‍വലിച്ചതും, ലാലു പ്രസാദിനെയും റാബറിയെയും വേട്ടയാടിയതും അവര്‍ യുപിഎയുടെ ഭാഗമായപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ അന്വേഷണം നിര്‍ത്തിയുതുമുള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍.

ബോഫോഴ്‌‌സ്‌ കുംഭകോണവും ഷിബു സോറനെതിരായ കേസും നരസിംഹറാവു സര്‍ക്കാറിന്‌ ഭൂരിപക്ഷമുണ്ടാക്കിയ കൈക്കൂലിക്കേസിലും സിബിഐ അപ്പീല്‍ പോയില്ല. സിസ്‌റ്റര്‍ അഭയ കേസിലും സിബിഐ പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയെന്ന്‌ സിപിഎം കുറ്റപ്പെടുത്തുന്നു.

മാത്രമല്ല ബംഗാളില്‍ കുറഞ്ഞത്‌ രണ്ട്‌ കേസുകളിലെങ്കിലും സിപിഐ നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ സിബിഐ ഡിവൈഎസ്‌പി കൈക്കൂലിവാങ്ങിയതിന്‌ പിടിയിലായതിനെക്കുറിച്ചും ചിന്തിക്കാന്‍ സിപിഎം പറയുന്നു. ഇങ്ങനെ വരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന പിണറായിയെപ്പോലുള്ള ഒരു നേതാവിനെ കരിതേക്കാനായിത്തന്നെയാണ്‌ ഒരു തവണ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും അദ്ദേഹത്തെ വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍്‌പ്പെടുത്തിയതെന്നാണ്‌ സിപിഎം പറയുന്നത്‌.

രാജ്യാന്തര ടെണ്ടര്‍ ക്ഷണിക്കാതെയും സാധ്യതാ പഠനം നടത്താതെയും കാരര്‍ നല്‍കിയതുമൂലം സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‌ കോടികളുടെ നഷ്ടമാണുണ്ടായത്‌. നൂറു കോടി രൂപയ്‌ക്ക്‌ മുകളിലുലുള്ള കരാറുകള്‍ക്ക്‌ കേന്ദ്രവൈദ്യുതി അതോറിറ്റിയുടെ അനുമതി വേണമെന്ന നിബന്ധന മറികടക്കാനായി മൂന്നായി വിഭജിച്ചാണ്‌ ലാവലിന്‍കമ്പനിയ്‌ക്ക്‌ കരാര്‍ നല്‍കിയതെന്ന വാദമുയര്‍ന്നതോടെയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ കേസ്‌ കോളിളക്കമുണ്ടാക്കിയത്‌.

കരാറില്‍ ഒപ്പുവച്ചപ്പോള്‍ ലാവലിന്‍ നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും ലംഘിക്കപ്പെട്ടതും ആരോപണങ്ങള്‍ക്ക്‌ മൂര്‍ച്ചകൂട്ടി. സംസ്ഥാനസര്‍ക്കാറിന്‌ വന്‍തുക നഷ്ടംവരുത്തിവച്ച കരാറിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ആരായിരുന്നു ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കാനഡിയില്‍ നിന്നും മറ്റേതെങ്കിലും മാര്‍ഗത്തിലോ വ്യക്തികള്‍ വഴിയോ വാഗ്‌ദാനം ചെയ്‌ത തുക കേരളത്തിലെത്തിയിട്ടുണ്ടാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയാനാണ്‌ കേരള ജനത കാത്തിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+