സോണിയ ആത്മാവിന്റെ ശബ്ദം കേട്ടു, കോണ്‍. വിജയിച്ചു
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മികച്ച വിജയം പരിശോധിയ്ക്കേണ്ട വിഷയമാണ്.
കോണ്‍ഗ്രസിന്റെ സോണിയ ആത്മാവിന്റെ ശബ്ദം കേട്ടതാണ് കോണ്‍ഗ്രസിന്റെ വിജയത്തില്‍ കലാശിച്ചതെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ഇത് കളിയാക്കാനായുള്ള ഒരു പ്രസ്താവനയല്ല.
കോണ്‍ഗ്രസ് 200ലേറെ സീറ്റ് നേടുമെന്ന് ആരു കരുതിയില്ല, കോണ്‍ഗ്രസ് പോലും. യു പി എ 260 സീറ്റിലെത്തുമെന്നും രാഷ്ട്രീയ പണ്ഡിതന്മാരൊന്നും പ്രവചിച്ചില്ല. തൂക്കു പാര്‍ലമെന്റായിരിയ്ക്കും2009 മേയ് 16ന് വോട്ടെണ്ണുമ്പോള്‍ ഉണ്ടാവുകയെന്നായിരുന്നു പൊതുവേയുള്ള പ്രവചനങ്ങള്‍.
ഇങ്ങനെ സംഭവിയ്ക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിയ്ക്കുന്നത് ഈ അവസരത്തില്‍ ഉചിതമായിരിയ്ക്കും.
തിരഞ്ഞെടുപ്പിന് മുമ്പ തന്നെ സോണിയ, താന്‍ പ്രധാനമന്ത്രിയാവാനില്ലെന്ന് വ്യക്തമാക്കിയതാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് പ്രധാന കാരണമായത്. സോണിയയും മന്‍മോഹന്‍ സിഹും ഒരുമിച്ച് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇറക്കിയ വേളയില്‍ വാര്‍ത്താ ലേഖകര്‍ ഉന്നയിച്ച പ്രധാന ചോദ്യം സോണിയ പ്രധാന മന്ത്രിയാകുമോ എന്നായിരുന്നു. പ്രകടന പത്രിക കൊണ്ട് തന്റെ മുഖം മറച്ച് സോണിയ ചോദിച്ചത് ഇപ്പോള്‍ നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മുഖം കാണാമോയെന്നാണ്. കാര്യങ്ങള്‍ കൃത്യമായി വ്യക്തമാക്കിയ സോണിയ അറിഞ്ഞുകൊണ്ടല്ലെങ്കിലും കോണ്‍ഗ്രസിന്റെ വിജയത്തിന് വഴി ഒരുക്കുകയായിരുന്നു.
കോണ്‍ഗ്രസിനോട് വെറുപ്പില്ലാത്ത എന്നാല്‍ വിദേശിയായ സോണിയ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിയ്ക്കാത്ത ആയിരങ്ങള്‍ ഇന്ത്യയിലുണ്ട്. അവരുടെ മനസ്സിലെ സംശയം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നീക്കിയതായിരുന്നു കോണ്‍ഗ്രസിന് വിജയം നല്‍കിയത്.
2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 2004 മേയ് 18ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു സോണിയ മന്‍മോഹന്‍ സിഹിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. അവസാന നിമിഷം വരെ കോണ്‍ഗ്രസ് നിലനിറുത്തിയ ഈ ദുരൂഹത തന്നെയാണ് 2004 ല്‍ മികച്ച വിജയം നേടാന്‍ വിഘാതമായത്. "ഞാനായിരിയ്ക്കില്ല നിങ്ങളുടെ പ്രധാന മന്ത്രി" എന്നായിരുന്നു അന്ന് സോണിയ പറഞ്ഞത്. തന്റെ ആത്മാവിന്റെ നിര്‍ദ്ദേശം (inner voice) അനുസരിച്ചായിരിയ്ക്കും താന്‍ പ്രവര്‍ത്തിയ്ക്കുക എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഈ വെളിപ്പെടുത്തല്‍. ഒരു പക്ഷേ അതേ ആത്മാവിന്റെ ശബ്ദം തന്നെയായിരിയ്ക്കണം ഇപ്പോള്‍ തിരഞ്ഞെടുപ്പിന് മുമ്പേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കാനും സോണിയയെ പ്രേരിപ്പിച്ചത്. അത് കോണ്‍ഗ്രസിന് തുണയായി.
ഇത്തവണ ഒരുപക്ഷേ സോണിയ പ്രധാനമന്ത്രിയാകാന്‍ തയ്യാറായേയ്ക്കുമെന്ന് ഒട്ടേറെ പേര്‍ കരുതിയിരുന്നു. അവരുടെ മനസ്സിലെ സംശയമാണ് സോണിയ ദുരീകരിച്ചത്. ഇത് ചെറിയ കാര്യമല്ല.












Click it and Unblock the Notifications