വിള്ളലുകള്‍ വീഴ്ത്തുന്ന തീവ്രവാദം

ഇന്ത്യയിലെ ഓരോ നഗരങ്ങളും എപ്പോഴും ആക്രമിക്കപ്പെട്ടേയ്ക്കുമെന്ന ഭീതിയില്‍ ദിവസങ്ങളോളം ഭയന്ന് വിറച്ചിരുന്നു. തുടര്‍ന്നിങ്ങോട്ട് രാജ്യത്ത് ഇടക്കിടെയുണ്ടാകാറുള്ള സ്‌ഫോടന പരമ്പരകള്‍ക്കും മറ്റും നേരിയ ഒരു മാറ്റമുണ്ടായെന്ന് പറയാതെ വയ്യ.
മുംബൈ ആക്രമണത്തോടെ പാകിസ്താനും ഇന്ത്യയുമായുള്ള ബന്ധം തീര്‍ത്തും വഷളായ നിലയിലായി. പലപ്പോഴും ഇന്ത്യ-പാക് യുദ്ധമുണ്ടായേയ്ക്കുമെന്ന നിലിയലേയ്്ക്ക് ഇരു രാജ്യങ്ങളിലും സൈനിക നടപടികള്‍ പുരോഗമിച്ചു.
ആക്രമണത്തിനിടയില്‍ പിടികൂടാന്‍ കഴിഞ്ഞ അജ്മല്‍ കസബ് എന്ന ലഷ്‌കര്‍ ഭീകരന്‍ മാത്രമായിരുന്നു ഇന്ത്യക്ക്് കിട്ടിയ ഏക കച്ചിത്തുരുമ്പ്. ഇയാളെ ജീവനോടെ നിലനിര്‍ത്താനായി മാത്രം രാജ്യം ചെലവാക്കിയത് 31കോടി രൂപയാണ്.
ഇയാളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയുടെ പിന്നീടുള്ള നപടികള്‍. മുംബൈ ആക്രമണത്തിന് പിന്നാലെ പാകിസ്താനും തീവ്രവാദആക്രമങ്ങളുടെ പിടിയലകപ്പെടുകയായിരുന്നു. സ്വന്തം മണ്ണില്‍ ഊട്ടിവളര്‍ത്തിയ തീവ്രവാദികളെക്കൊണ്ട് പാകി ഭരണകൂടം തലവേദന അനുഭവിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്.
ആദ്യമാദ്യം മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് വാദിച്ച പാകിസ്താന് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒടുക്കം നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. ആക്രണത്തിന് ഒരു വയസ്സ് തികയുന്നതിന്റെ തലേന്ന് പാക് ഭീകരവിരുദ്ധ കോടതി മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ കുറ്റം ചുമത്തി.
എത്രമാറ്റങ്ങളുണ്ടായാലും മുംബൈക്കാര്‍ക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങളായിരുന്നു അത്്. ഉണങ്ങാന്‍ വിസമ്മതിക്കുന്ന മുറിവുകള്‍. ഭീതിജനിപ്പിക്കുന്ന ഓര്‍മ്മകള്‍. ഇന്ത്യയിലായാലും ഇന്ത്യയ്ക്ക് പുറത്തായാലും ഇനി പാകിസ്താനിലായാല്‍ത്തന്നെയായാലും തീവ്രവാദം മനസ്സുകളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നവയാണ്.
പലര്‍ക്കും തീരാവേദനകളും നഷ്ടങ്ങളും മാത്രം സമ്മാനിക്കുന്നവയുമാണ്. ഇത്തരം ഭീതികളില്ലാത്തെ എപ്പോഴും എവിടെയും സുരക്ഷിതമായും സമാധാനമായും ജീവിക്കാന്‍ കഴിയുന്ന ഒരു കാലത്തിലേയ്ക്ക് ലോകം മാറുമെന്ന പ്രതീക്ഷയില്‍ മുംബൈയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് മുമ്പില്‍ നമുക്ക് പ്രണാമങ്ങള്‍ അര്‍പ്പിക്കാം.
മുന്‍ പേജില്‍












Click it and Unblock the Notifications