ദുരന്തസ്മരണയ്ക്ക് ഒരു വയസ്സ്

മൂന്നു നാള്‍നീണ്ടുനിന്ന ആക്രണത്തിനും പ്രത്യാക്രമണത്തിനും ഇടയ്ക്ക് 166 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുന്നൂറോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഭീകരാക്രമണങ്ങളുടെയും സുരക്ഷയുടെയും കാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ എന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചൊന്നുമുണ്ടായില്ലെന്ന് നമ്മള്‍ ഉത്തരം നല്‍കേണ്ടിവരും.
ഇന്ത്യ ഓരോ നിമിഷവും തീവ്രവാദത്തിന്റെ മുള്‍മുനയിലാണ്. ദുരന്തത്തിന്റെ ഒന്നാം വാര്‍ഷത്തോടനുബന്ധിച്ച് മഹാരാഷ്ട്ര പ്രത്യേകിച്ച് മുംബൈ കാക്കാന്‍ വിദഗ്ധ പരിശീലനം നല്‍കിയ ഒരു സേനയെ നിയോഗിച്ചു. മറ്റെല്ലാം പതിവുപോലെ തന്നെ.
കേസുകളും കോടതി നടപടികളും തുടരുന്നു, ദുരന്തത്തിന് ഇരകളാക്കപ്പെട്ടവരും കുറ്റവാളികളുടെ സ്ഥാനത്തിരിക്കുന്നവരും തമ്മില്‍ നടത്തുന്ന എവിടെയുമെത്താത്ത ആരോപണപ്രത്യാരോപണങ്ങളും പുരോഗമിക്കുന്നു.
മുംബൈയെ പിടിച്ചുലച്ചുകളഞ്ഞ ആക്രമണമായിരുന്നു 2008 നവംബര്‍ 26ന് നടന്നത്. ആക്രമണത്തില്‍ കേടുപാടികള്‍ സംഭവിച്ച് താജ്, ട്രൈഡന്റ് ഹോട്ടലുകളുടെ പുതുക്കിപ്പണിയലുകള്‍ അവസാനഘട്ടത്തിലാണ്. കൂട്ടത്തില്‍ താജിനായിരുന്നു ഏറെ നാശനഷ്ടങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്.
106 വര്‍ഷം പഴക്കമുള്ള താജ് ഇപ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. രാത്രി പത്തുമണിയോടെ സിഎസ്ടി റയില്‍വേ സ്‌റ്റേഷനില്‍ വെടിവെയ്പ് എന്ന രീതിയില്‍ തുടങ്ങിയ ആക്രമണമാണ് മൂന്നു ദിവസത്തെ തീവ്രവാദികളുടെ തേര്‍വാഴ്ചയായി മാറിയത്. അക്ഷരാര്‍ത്ഥത്തില്‍ മുംബൈ യുദ്ധക്കളത്തിന് സമാനമായിമാറി.
അപ്രതീക്ഷിതമായുണ്ടായ ആക്രണം ഓപ്പറേഷന്‍ ബ്ലാക് ടൊര്‍ണാഡോയിലൂടെയാണ് രാജ്യം നേരിട്ടത്. മൂന്നാം ദിവസമാണ് തീവ്രവാദികളുടെ കയ്യില്‍ നിന്നും മുംബൈയിലെ സ്വതന്ത്രമാക്കാന്‍ സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്.
തീവ്രവാദികളുമായി ഏറ്റുമുട്ടിലില്‍ ഒട്ടേറെ വിലപ്പെട്ട ജീവനുകളാണ് രാജ്യത്തിന് വില നല്‍കേണ്ടിവന്നത്. ഹേമന്ദ് കര്‍ക്കറെ, അശോക് കാംതെ, വിജയ് സലാസ് കര്‍, സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കര്‍ക്കറെയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ ഇന്നും തുടരുന്നു.
അടുത്ത പേജില്‍












Click it and Unblock the Notifications