പ്രണയം.. പ്രണയം...

ക്ലോഡിയസ് ചക്രവര്‍ത്തിയുടെ പള്ളിവാള് പോലും നിഷ്പ്രഭമായിപ്പോയത്രയും പ്രണയം ഉള്ളിലൊതുക്കിയ വാലന്റൈന്‍ പാതിരി സമ്മാനിച്ചതാണ് പ്രണയദിനം. പ്രണയിച്ച് മതി വരാത്തവര്‍ക്കായി, പ്രണയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്കായി എങ്ങനെ മനസ്സില്‍ പ്രണയത്തിന്റെ ഒരു പൊടിയെങ്കിലും സൂക്ഷിയ്ക്കുന്നവര്‍ക്കായിമാത്രമുള്ളതാണ് പ്രണയദിനം.
സ്നേഹവിശുദ്ധനായ പാതിരി വാലന്റൈന്‍ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവന് ബലികൊടുത്ത ദിവസമാണ് നമ്മള് വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നത്. പ്രണയത്തിനെതിരെ തിരിഞ്ഞ ചക്രവര്‍ത്തി ക്ലോഡിയസിന്റെ സര്‍വ്വാധിപത്യത്തിലായിരുന്നു റോം അന്ന്.
യുദ്ധവിജയം മാത്രം ലക്ഷ്യം വച്ച ക്ലോഡിയസിന്റെ ഹൃദയം കഠിനമായിരുന്നു. ആണും പെണ്ണും കാണുകയും പ്രണയിക്കുകയും ചെയ്താല്‍ യുദ്ധവീര്യം കെട്ടുപോകുമെന്ന് വിശ്വസിച്ച പാമരന്. അങ്ങനെ അദ്ദേഹം റോമില്‍ വിവാഹങ്ങള്‍ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്തി. വിവാഹം ചെയ്യുന്നവരുടെ കഴുത്തറക്കാന്‍ ഉത്തരവിട്ടു.
യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ഉത്തരവിട്ടു. ഇങ്ങനെ ഉള്ളസ്നേഹവും പ്രണയവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടി. അവര്‍ക്ക് സാന്ത്വനമായി വന്നയാളാണ് വാലന്റൈന്‍. എല്ലാ വിലക്കുകളെയും മറന്ന് പ്രണയിക്കുന്നവര്‍ക്ക് താലികെട്ടാന്‍ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി.
തീര്‍ത്തും രഹസ്യമായി ഇതു നടന്നുപോന്നു. ഇങ്ങനെ ഒരു ദിവസം ഫാദര്‍ വാലന്റൈന്‍ വിവാഹിതരെ ആശീര്‍വദിക്കുന്നത് ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു. ഫാദറിനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാനായിരുന്നു ക്ലോഡിയസ് ഉത്തരവിട്ടത്.
തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന്‍ വേണ്ടി റോം നഗരത്തിലെ യാവാക്കളെല്ലാം സ്നേഹവാക്കുകളുമായി ജയില്‍ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ജയിലിലെ സൂപ്രണ്ടിന്റെ മകളും ഒരു ദിനം വാലന്റൈനെ കാണാനെത്തി.
പുരോഹിതനുമായി അവള് സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി അവള് രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു "ലവ് ഫ്രം യുവര്‍ വാലന്റൈന്‍". ഇതാണ് പിന്നീട് ലോകം ഏറ്റുപാടിയത്.
അടുത്ത പേജില്‍ പക്ഷേ വാലന്റൈന്‍.....ഇന്ന്......
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications