പാഴാക്കരുതേ ആ ഒരു മണിക്കൂര്‍

ഇതിനായി നമ്മള് പല സാഹസങ്ങളും ചെയ്തുവെന്നിരിക്കും. അപ്പോള്‍ നമ്മള് ജീവിക്കുന്ന ഭൂമിയ്ക്കുവേണ്ടിയും പലതും ചെയ്യാന്‍ നമ്മള്‍ക്ക് കടപ്പെട്ടവരാണ്. കാരണം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭൂമി നമ്മളെ നിലനിര്‍ത്തുകയാണ്.
മനുഷ്യന്റെയും മനുഷ്യന്റെ പുരോഗതിയുടെയും ചൂഷണത്തിന്റെയുമെല്ലാം ഭാരം പേറി എല്ലാവരെയും സുരക്ഷിതരാക്കി നിര്‍ത്തുന്ന ഭൂമിയെക്കുറിച്ച് നമുക്ക് ഓര്‍ക്കാനെവിടെ നേരം. ഒരു ആഗോള താപനം, അല്ലെങ്കില്‍ ഒരു പ്രകൃതി ദുരന്തം എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഒരിട ഭൂമിയുടെ വിധിയെക്കുറിച്ച് നമ്മളോര്‍ക്കും പിന്നീട് എല്ലാം മറന്ന് വീണ്ടും സ്വന്തം കാര്യങ്ങളിലായി ശ്രദ്ധ.
വലിയ വലിയ കാര്യങ്ങളൊന്നും ഭൂമിയ്ക്കുവേണ്ടി ചെയ്യാന്‍ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും കഴിയും ചില ചെറിയ കാര്യങ്ങള്‍. അതേ ഒരിത്തിരി നേരം ഇരുട്ടിലിരിക്കാം, വെറുതെ ഭൂമിയ്ക്കുവേണ്ടി അത്രയെങ്കിലും നമുക്ക് ചെയ്യാം. ലോകംമുഴുവന്‍ ഒരു മണിക്കൂര്‍ ഇരുട്ടിലാണ്ട് എര്‍ത്ത് അവര്‍ ആചരിക്കുമ്പോള്‍ നമുക്ക് മാത്രമെങ്ങനെ വെളിച്ചത്തിരിക്കാന്‍ കഴിയും.
125 രാജ്യങ്ങളിലായി ആയിരക്കണക്കിന് നഗരങ്ങള്‍ ശനിയാഴ്ച(മാര്‍ച്ച് 27, 2010) രാത്രി ഭൂമിയ്ക്കുവേണ്ടി കണ്ണടയ്ക്കും. അമേരിക്കയെന്നോ ഇന്ത്യയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഭൂമിയെക്കുറിച്ച് ഓര്‍ക്കും. ഇത് നാലാം വര്‍ഷമാണ് ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്കെതിരെ എര്‍ത്ത് അവര്‍ ആചരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലേക്കാളും ഇപ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും അതുകൊണ്ട് തന്നെ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നുമാണ് എര്‍ത്ത് അവറിന്റെ ഉപജ്ഞാതാവായ ആന്റി റ്ഡ്ലി പറയുന്നത്. മുമ്പ് 88 രാജ്യങ്ങള്‍ മാത്രമേ ഇതില്‍ പങ്കുചേര്ന്നിരുന്നുള്ളു.
എന്നാല്‍ 2010ലെ എര്‍ത്ത് അവറില്‍ ഇന്ത്യയുള്‍പ്പെടെ 125 രാജ്യങ്ങളാണ് വെളിച്ചമണയ്ക്കാന് പോകുന്നത്. 2007ലാണ് ആദ്യമായി എര്‍ത്ത് അവര്‍ ആചരിച്ചത്. സിഡ്നിയിലായിരുന്നു ഇതിന്റെ തുടക്കം. വൈദ്യുതി ഉപയോഗം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കുക അതുവഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നാണ് എര്‍ത്ത് അവര്‍ നല്കുന്ന സന്ദേശം.
ഓര്‍ക്കുക ബഹിരാകാശത്തും ചന്ദ്രനിലും താമസമാക്കാമെന്ന് നമ്മള് സ്വപ്നം കാണുന്നുണ്ടെങ്കിലും തല്ക്കാലം ഭൂമിയില്ലാതെ നമുക്ക് ജീവിക്കാന്‍ തരമില്ല. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞും വിഷപ്പുക വമിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും നദികള്‍ വഴിതിരിച്ചുവിട്ടും നമ്മള് ഭൂമിയെ കൊല്ലാക്കൊല ചെയ്യുകയാണ്. അതിന്റെ സ്വച്ഛന്ദമായ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അനേകായിരം ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിശേഷബുദ്ധിയുള്ളവര്‍ എന്നഹങ്കരിക്കുന്ന മനുഷ്യര്‍ മാത്രമാണ് ഈ ദോഷകരമായ പരിണാമത്തിന് കാരണക്കാര്‍. അതുകൊണ്ടുതന്നെ നമ്മള് കടപ്പെട്ടവരാണ്. ഒരു മണിക്കൂറെങ്കിലും ഇരുട്ടിലിരിക്കാന്‍.
വെറുതെ വിളക്കണച്ച്, നമ്മുടെ നേട്ടങ്ങളെയും അഹങ്കാരങ്ങളെയും താങ്ങിനിര്‍ത്തുന്ന ഈ അടിത്തറയെക്കുറിച്ചൊന്ന് ഓര്‍ക്കുക. മനസ്സിലാകും അതിന്റെ മഹത്വം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications