ഉത്തരവാദികള്‍ ആരാണ് ?

മുമ്പ് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് സ്വാതന്ത്ര്യ സമരസേനാനികലോട് ബ്രിട്ടീഷ് ഭരണാധികാരികള്‍ കാണിച്ച അതേ അടിച്ചമര്‍ത്തല്‍ മനോഭാവമാണ് ഇന്നത്തെ ഭരണകൂടം പലപേരുകളില്‍ കാണിക്കുന്നത്. ഇവിടേയും ഹനിക്കപ്പെടുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യമാണെന്നകാര്യം അധികാരി വര്‍ഗം മറക്കുകയാണ്.
ഇക്കാര്യത്തില്‍ ആന്ധ്ര ഗവര്‍ണര്‍ നരസിംഹന്‍ താനൊരു പരാജയമാണെന്നകാര്യം തെളിയിച്ച് കഴിഞ്ഞു. സംസ്ഥാന ഭരണകൂടത്തെ നയിക്കാനും നേര്‍വഴിനടത്താനും നിയമിക്കപ്പെടുന്നയാള്‍ വീഴ്ചകള്‍ കൊണ്ട് ഖ്യാതിനേടുകയാണ്.
കലാപശേഷം സ്ഥിതി നിയന്ത്രണാധീനമാണെന്ന് പറയുമ്പോഴും പൊലീസ് കര്‍ഫ്യൂ പിന്‍വലിക്കാതിരിക്കുകയും രണ്ടോ മൂന്നോ മണിക്കൂര്‍ ഇളവ് നല്‍കുകയും ചെയ്യുന്ന രീതി തുടരുന്നു. ഇതിന്റെ ആവശ്യമെന്താണ?. നിയന്ത്രണവിധേയമായെങ്കില്‍ കര്‍ഫ്യൂവും വേലികളും എന്താനാണ്?
ഒരു കലാപത്തിന്റെയോ സ്‌ഫോടനത്തിന്റെയോ പേരില്‍ ജനങ്ങളെ ദിവസങ്ങളോളം കര്‍ഫ്യൂവിന്റെ പേരില്‍ പീഡിപ്പിക്കുകയും ജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്നത് മനുഷ്യാവകാശ ലംഘനത്തില്‍പ്പെടുത്താവുന്നതല്ലേ. ആദ്യം ഭരണകൂടത്തിന് പിഴയ്ക്കുന്നു പിന്നീട് ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന പൊലീസിന് പിഴയ്ക്കുന്നു, പിന്നെ പിഴവുകളുടെ നീണ്ട നിര, ഇരകളാവട്ടെ പൊതുജനവും.
കര്‍ഫ്യൂകൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുന്പോള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എകെ ഖാന്‍ ചാര്‍മിനാര്‍ പരിസരത്ത് നടത്തിയ ക്രിക്കറ്റ് കളികൂടിയായപ്പോള്‍ പൊലീസിന്റെ ടിപ്പിക്കല്‍ മുഖം ഒരു മറയുമില്ലാതെ പുറത്തായിയെന്നതും ഒരു യാഥാര്‍ത്ഥ്യം. കര്‍ഫ്യൂ സമയങ്ങളില്‍ റോഡികളില്‍ ബാറ്റും ബോളുമായി ഇറങ്ങുന്ന കൊച്ചുകുട്ടികളേക്കാള്‍ കമ്മീഷണര്‍ തരം താഴേന്നുപോയിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
സംഘര്‍ഷമോ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ വേലിയും കര്‍ഫ്യൂവും കൊണ്ട് തടവിലിടാന്‍ ഇവിടത്തെ ജനങ്ങള്‍ വെറും മൃഗങ്ങളോ? രഹസ്യന്വേഷണ വിഭാഗം കാര്യക്ഷമമാണെങ്കില്‍ സംഘര്‍ഷത്തിന്റെ തീപ്പൊരി ഉയരുന്നുവെന്നത് തന്നെ മനസ്സിലാക്കാനും വലിയ വിപത്തുകളും കഷ്ടതകളും തടയാനും കഴിയും.
മുറിവുണ്ടാകുന്നതിന് മുമ്പ് ശ്രദ്ധിക്കാതെ മുറിവ് വ്രണമാകാന്‍ കാത്തിരുന്ന് വ്രണത്തെ ചികിത്സിയ്ക്കുന്ന അവസ്ഥായണ് ഇപ്പോള്‍. ഈ പ്രശ്‌നങ്ങള്‍ക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയുമാണോ അതോ കേന്ദ്രവും കേന്ദ്രത്തിലെ പ്രതിനിധികളുമാണോ?
മുന്‍പേജില്‍
ഹൈദരാബാദിന് വീര്‍പ്പുമുട്ടുന്നു....












Click it and Unblock the Notifications