പ്രഫുല്‍ പട്ടേലിനും പണി പോകുമോ?

എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുതിയ വഴിയിലേയ്ക്ക് കാര്യങ്ങള്‍ നീക്കുന്നു. പ്രഫുലിന്റെ മകളും ഐപിഎല്ലിലെ അതിഥി സല്‍ക്കാര (hospitality) വിഭാഗത്തിലെ മാനേജറുമായ പൂര്‍ണാ പട്ടേല്‍ ശശി തരൂരിന്റെ ഇമെയിലിലേയ്ക്ക് അയച്ച് സന്ദേശമാണ് ഈ ആരോപണത്തിന് ആക്കം കൂട്ടുന്നത്. പുതിയ ടീമുകളുടെ മൂല്യം എത്രയായിരിയ്ക്കുമെന്നത് സംബന്ധിച്ചാണ് ഈ മെയില്‍. മകള്‍ക്കും ഈ വിവാദവുമായി ഒരു ബന്ധവുമില്ലെന്ന് പ്രഫുല്‍ വ്യക്തമാക്കി കഴിഞ്ഞു.
അതിഥി സല്‍ക്കാര വിഭാഗത്തിലെ മാനേജര്‍ (പ്രഫുലിന്റെ ഭാഷ്യത്തില്‍ ഇന്റേണ്‍) എങ്ങനെയാണ് ടീമുകളുടെ മൂല്യം അറിയുക എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, പുതിയ പൂനെ ടീമുമായി പ്രഫുല്‍ പട്ടേലിന് ബന്ധമുണ്ടോ എന്നും അന്വേഷിയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പൂനെ ടീമിന്റെ ഉടമസ്ഥര്‍ സഹാറ എന്ന കമ്പനിയാണ്. ഈ കമ്പനി വിമാന സര്‍വീസ് നടത്തിയിരുന്നവരാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ മന്ത്രിസഭയിലും ഈ മന്ത്രിസഭയിലും വ്യോമയാന മന്ത്രിയായിരിയ്ക്കുന്ന പ്രഫുലിന് സഹാറയുമായി ബന്ധമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. കൊണ്ഗ്രസിലെ ഒരു വിഭാഗമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രഫുല്‍ പട്ടേല്‍ പറയുന്നത്.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ശരദ് പവാറിന്റെയും (ശരദ് ചന്ദ്ര ഗോവിന്ദറാവു പവാര്‍) പ്രതിഭ ശരദ്ചന്ദ്ര പവാറിന്റെയും മകളും ലോക് സഭ എംപിയുമായ സുപ്രിയ സൂലെയുടെ പേരും ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ തനിയ്ക്കോ തന്റെ കുടുംബത്തിനോ തന്റെ ഭര്‍ത്താവിനോ ഐപിഎല്‍ വിവാദവുമായി ഒരു ബന്ധവുമില്ലെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്. നേരത്തേ രാജ്യസഭാ അംഗമായിരുന്ന സുപ്രിയ 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പവാര്‍ സ്ഥിരമായി മത്സരിയ്ക്കാറുണ്ടായിരുന്ന ബാരാമതി മണ്ഡലത്തില്‍ നിന്നാണ് ലോക്സഭയിലെത്തിയത്.
2010 ജൂണില്‍ ഐസിസിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായി തയാറെടുത്തിരിയ്ക്കുകയാണ് പവാര്‍. ഈ സാഹചര്യത്തില്‍ സുപ്രിയയ്ക്കെതിരെ ഉണ്ടാവുന്ന ആരോപണം പോലും പവാറിന് പ്രശ്നമായിരിയ്ക്കും. ഇതാണ് പ്രഫുല്‍ പട്ടേല്‍ മുന്‍കൂട്ടി തന്നെ പവാറിന് ഐപിഎല്‍ വിവാദത്തില്‍ ഒരു പങ്കുമില്ലെന്ന് പ്രഖ്യാപിച്ചത്.
ലളിത് മോഡിയെ തുണയ്ക്കുന്ന ശരദ് പവാറിന്റെ ഐപിഎല്‍ കുംഭകോണ ബന്ധം എന്താണ്? പവാറിന്റെയും മകള്‍ സുപ്രിയ സൂലെയുടേയും പ്രഫുല്‍ പട്ടേലിന്റേയും ഐപിഎല്‍ ബന്ധങ്ങളെക്കുറിച്ച് അന്വേഷിയ്ക്കാന്‍ പ്രധാനമന്ത്രി മന്മോഹന് സിഹും സോണിയ ഗാന്ധിയും തയ്യാറാവുമോ?
ഐപിഎല്‍ കുംഭകോണ അന്വേഷണം കാര്യക്ഷമമായി നടന്നാല്‍ ഇനിയും പല രാഷ്ട്രീയ നേതാക്കളുടേയും വ്യവസായ പ്രമുഖരുടേയും ക്രിക്കറ്റ് കളിക്കാരുടേയും പേരുകള്‍ പുറത്ത് വന്നേയ്ക്കും. പക്ഷേ കാര്യക്ഷമമായ അന്വേഷണം നടക്കുമോയെന്നതാണ് സംശയം. കാത്തിരുന്ന് കാണുക.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications