Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ്: മുഖ്യമന്ത്രി പുറത്താക്കുന്ന ആദ്യമന്ത്രി

PJ Joseph
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും ലയനതീരുമാനംസംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഭവവിവാകസങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. കാല്‍നൂറ്റാണ്ടിലേറെ ഇടതുമുന്നണിയില്‍ സജീവമായിരുന്ന പിജെ ജോസഫിന്റെ മനംമാറ്റം മുന്നണിയിലും സംസ്ഥാന മന്ത്രിസഭയിലും പുതിയ ചലനങ്ങളുണ്ടാക്കിയിരിക്കുകയാണ്.

സംസ്ഥാന മന്ത്രിസഭയില്‍ നിന്നും ആദ്യമായി മുഖ്യമന്ത്രിയാല്‍ പുറത്താക്കപ്പെടുന്ന ആദ്യമന്ത്രിയെന്ന പേര് പിജെ ജോസഫിന് സ്വന്തമായി. സംസ്ഥാനത്തു മന്ത്രിസഭയില്‍നിന്ന് ഒരാളെ പുറത്താക്കുന്നത് ഇതാദ്യമാണ്. ധാര്‍മികതയ്ക്കു വേണ്ടിയാണു മന്ത്രിസഭയില്‍നിന്ന് ഒരംഗത്തെ പുറത്താക്കേണ്ടിവരുന്നതെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നതും ഇതാദ്യമായിത്തന്നെ.

ഉദ്വേഗഭരിതവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവിലാണു പി.ജെ ജോസഫിനെ പുറത്താക്കിക്കൊണ്ടുള്ള കത്തു മുഖ്യമന്ത്രി രാജ്ഭവനിലേക്കയച്ചത്. സ്വയം രാജിവച്ചൊഴിയാന്‍ തീരുമാനിച്ച ജോസഫിന് പുറത്താക്കപ്പെട്ട മന്ത്രിയെന്ന ചീത്തപ്പേര് സമ്മാനിക്കാന്‍ വിഎസ് കാണിച്ച തിടുക്കം രണ്ടുപേരുടെയും രാഷ്ട്രീയജീവതത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുകളാണ് നല്‍കിയത്.

കോട്ടയത്തു കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗം യോഗം ചേര്‍ന്നു ജോസഫിന്റെ രാജി പ്രഖ്യാപിച്ചയുടന്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് മുമ്പ് ജോസഫിനെ പുറത്താക്കാനായിരുന്നു വിഎസിന്റെ തീരുമാനം. ഈ തീരുമാനത്തിന് സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും മുഖ്യമന്ത്രിയ്ക്ക്് പൂര്‍ണ പിന്തുണയും കിട്ടി.

ഇതോടെ മിന്നല്‍വേഗത്തില്‍ കാര്യങ്ങള്‍ നടന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി പുറത്താക്കല്‍ക്കത്തു തയാറാക്കി പ്രത്യേക ദൂതന്‍വശം രാജ്ഭവനിലേക്കു വിട്ടു. രാജ്ഭവനില്‍നിന്ന് അംഗീകാരം കിട്ടിയ മുറയ്ക്കു ജോസഫിനെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടു മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നു. അതിനു മുമ്പ് ഇടതുനേതാക്കളായ പിണറായി വിജയനും വെളിയം ഭാര്‍ഗവനും ജോസഫിനെതിരേ ആഞ്ഞടിച്ചിരുന്നു.

താന്‍ രാജിവച്ചൊഴിഞ്ഞതാണെന്ന് ജോസഫും അല്ല പുറത്താക്കിയതാണെന്ന് വിഎസ് അവകാശപ്പെടുമ്പോള്‍ സാങ്കേതികമായി നിലനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ പുറത്താക്കല്‍ തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

എന്നാല്‍ ജോസഫിന്റെ രാജിക്കത്ത് കിട്ടിയതിന് ശേഷം ആ കത്ത് ഗവര്‍ണര്‍ക്ക് കൈമാറുന്നതിന് പകരം ജോസഫിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രികത്ത് നല്‍കിയത് വരും ദിവസങ്ങളില്‍ വിവാദത്തിന് വഴിവച്ചേയ്ക്കും.

ജോസഫ് രാജി പ്രഖ്യാപിച്ചശേഷം അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. രാജിപ്രഖ്യാപിച്ച ഒരു മന്ത്രിയെ പുറത്താക്കിയതിലുള്ള അനൗചിത്യവും വരു ദിവസങ്ങളില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.

തികച്ചും അജ്ഞാതമായ കാരണങ്ങളാലാണു ജോസഫ് ഇടതുമുന്നണി വിട്ടതെന്നു പറയുന്നുണ്ടെങ്കിലും പൊതുമരാമത്തുവകുപ്പിലെ ചില 'ഇടപാടുകള്‍'ക്കു സിപിഎം തടസംനിന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണു സൂചന. ജോസഫ് ചെയ്ത ഇത്തരം ചില ഇടപാടുകള്‍ തെറ്റാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫില്‍ നിന്നും വിട്ട് മാണി ഗ്രൂപ്പില്‍ ലയിക്കുന്ന ജോസഫിന് ഇനി യുഡിഎഫില്‍ എന്തൊക്കെ കടമ്പകള്‍ കടക്കേണ്ടിവരുമെന്നുള്ളത് വഴിയേ കാണിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+