കസബിനെ ആര് തൂക്കിലേറ്റും?

പ്രത്യേക കോടതി വധശിക്ഷ വിധിച്ചെങ്കിലും വിധിനടപ്പാക്കാന്‍ ഏറെ സമയമെടുക്കുമെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കുഴയും. വധശിക്ഷ മഹാരാഷ്ട്രയില്‍ ആരാച്ചാര്‍ ഇല്ല.
ദില്ലിയിലെ തീഹാര്‍ ജയിലിലും ആരാച്ചാര്‍ ഇല്ല. ഇവിടെ അവസാന വധശിക്ഷ നടന്നത് 1989ലാണ്. രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2004 ല്‍ പശ്ചിമ ബംഗാളിലാണ് .
ബംഗാളില്‍ വധശിക്ഷ നടപ്പാക്കിയത് 87 വയസ് പ്രായമുള്ള നതാ മുള്ളിക്ക് ആണ് . ഇദ്ദേഹത്തിന്റെ പിതാവ് ഷിബല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചുമകന്‍ പ്രഭാതിനു തൊഴിലിന്റെ രഹസ്യങ്ങള്‍ കൈമാറിയ ശേഷമാണു നാതാ മുല്ലിക് മരിച്ചത്. 25 പേരെ തൂക്കിലേറ്റിയ ആരാച്ചാരായിരുന്നു മുല്ലിക്്. മുത്തച്ഛന്റെ പാത പിന്തുടരാന്‍ പ്രഭാത് സന്നദ്ധനാണെങ്കിലും അധികൃതരുടെ അനുമതി ഇതേവരെ ലഭിച്ചിട്ടില്ല.
ആരാച്ചാരുടെ ജോലിക്ക് ഇപ്പോള്‍ ആളെ കിട്ടാനില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാനസിക പിരിമുറുക്കത്തിന്റെ തോത് വച്ചു നോക്കുമ്പോള്‍ ലഭിക്കുന്ന വേതനം കുറവാണെന്നു ജയില്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. സര്‍ക്കാരിനുവേണ്ടിയാണു ജോലി ചെയ്യുന്നതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു
ലഭിക്കുന്ന ആനുകൂല്യങ്ങളോ മറ്റു സഹായങ്ങളോ ഇവര്‍ക്ക്് ലഭിക്കാറില്ല.
അടുത്തപേജില്‍












Click it and Unblock the Notifications