മാതൃത്വം ഔട്സോഴ്സ് ചെയ്യുന്പോള്‍

എന്നാല്‍ ഇന്ന് ഈ യാഥാര്‍ത്ഥ്യം നമുക്ക് തൊട്ടടുത്തുണ്ട്. മറ്റൊന്നുമല്ല ഗര്‍ഭം പോലും ഔട്ട് സോഴ്സ് ചെയ്യുന്ന പുതിയ രീതി. പണം കൊടുത്താല്‍ അമ്മയെയും അച്ഛനെയും വരെ കിട്ടാനുണ്ടെന്ന വാചകത്തിന്റെ യഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനം. പണം കൊടുത്താല്‍ ഗര്‍ഭപാത്രവും കിട്ടാനുണ്ടെന്ന അവസ്ഥ. ഇത് ശരിയോ തെറ്റോ എന്ന കാര്യം മറ്റുശരിതെറ്റുകളെപ്പോലെതന്നെ ആപേക്ഷികമാണ്.
ഇതെന്തൊക്കെയായാലും ഇന്ത്യയില്‍ ഇതിപ്പോള്‍ തഴച്ചുവളരുന്ന ഒരു ബിസിനസായിക്കൂടി വളരുകയാണ്. സ്വദേശികളെന്നപോലെ വിദേശികളും ഇന്ത്യയിലെ ഗര്‍ഭപാത്രങ്ങള്‍ തേടിയെത്തുകയാണ്. ഇത്തരത്തില്‍ കുട്ടികളെ സ്വന്തമാക്കിയ വിദേശികളില്‍ പലരും കുട്ടികളെ ഇന്ത്യയില്‍ നിന്നും കൊണ്ടുപോകുന്നകാര്യത്തിലും മറ്റും ഒട്ടേറെ നിയമതടസ്സങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ആളുകള്‍ ഈ രീതിയെ കൂടുതലായി ആശ്രയിക്കുകയാണ്.
സ്വവര്‍ഗദന്പതികളും ഇത്തരത്തില്‍ വാടകഗര്‍ഭപാത്രം വഴി കുട്ടികളെ സ്വന്തമാക്കിയകഥകള്‍ ലോകത്ത് പലേടത്തും നടന്നു. ഇനി ഇന്ത്യയിലും ഇതിനുള്ള തടസ്സം മാറുകയാണ്. സാധാരണ ദന്പതികള്‍ക്കെന്നപോലെ സ്വവര്‍ഗ ദന്പതികള്‍ക്കും ഇത്തരത്തില്‍ കുട്ടികളെ സ്വന്തമാക്കാന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് ഇന്ത്യ. ഇതിനുള്ള ബില്‍ താമസിയാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.
കുട്ടികളില്ലാത്തവര്‍ പലപ്പോഴും ഈ രീതിയിലെ വൈകാരികമായാണ് സമീപിക്കുന്നത്. അങ്ങനെയാകുന്പോള്‍ കാശിന്റെ കണക്ക് നോക്കുന്നവര്‍ ചുരുക്കം. എന്നാല്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ പലപ്പോഴും ഇതിലെ സാന്പത്തിക ലാഭം തന്നെയാണ് ലക്ഷ്യമിടുന്നത്.
പലപ്പോഴും അനപത്യ ദുഖവുമായെത്തുന്ന ദന്പതികള്‍ക്ക് മുന്പില്‍ വാടകഗര്‍ഭപാത്രമെന്ന ആശയം അവതരിപ്പിക്കുന്ന ക്ലിനിക്കുകളാണ്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇവരും ഈവഴി കൊയ്യുന്ന പണത്തിന് കണക്കില്ല. പതിനായിരത്തില്‍ തുടങ്ങുന്ന ഗര്‍ഭപാത്രക്കൂലി ചിലപ്പോള്‍ ലക്ഷങ്ങള്‍വരെ ചെന്നെത്തും. ഇത് സ്ഥിരംതൊഴിലാക്കിയ ഒട്ടേറെ സ്ത്രീകള്‍ മുംബൈ പോലുള്ള നഗരങ്ങളിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടുത്ത പേജില്‍












Click it and Unblock the Notifications