വാടക അമ്മമാരുടെ ഡാറ്റാബേസ്

ഇന്‍വിട്രോഫെര്‍ടിലൈസേഷന്‍ വഴിയാണ് വാടക സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത്. ആവശ്യക്കാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചശേഷം അവ വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അണ്ഡവും ഈ വാടകസ്ത്രീയില്‍ നിന്നും സ്വീകരിക്കുന്നു. കുഞ്ഞിനെ പ്രസവിച്ച് നല്‍കിയശേഷമാണ് പലേടത്തും വാടക തീര്‍ത്തും കൊടുത്ത് ബാധ്യത തീര്‍ക്കുന്നത്.
നിയമവശങ്ങളും ധാര്‍മ്മികതയും എല്ലാം മാറ്റിവച്ച് നോക്കുന്പോള്‍ ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് തോന്നുന്ന രണ്ടുപേരുടെ ജീവിതത്തില്‍ വെളിച്ചം വിതറാന്‍ സഹായിക്കുന്ന ഒരു പ്രവൃത്തിയായി ഇതിനെ കാണാന്‍ കഴിയും. പക്ഷേ തിരക്കുകള്‍ക്കിയില്‍ ഗര്‍ഭംധരിക്കാനും പത്തുമാസമെത്തുന്പോള്‍ നൊന്ത് പ്രസവിക്കാനും വയ്യെന്ന് പറയുന്ന ഒരു തലമുറയാണ് വരാനിരിക്കുന്നതെങ്കില്‍ ഇതൊരു വന്‍ ബിസിനസ് ശൃംഗലയായി വളരുമെന്നതില്‍ സംശയമില്ല.
അക്കാലത്ത് സ്വന്തം കുഞ്ഞിന്‍റെ മുഖത്തുനോക്കി ഒരുമ്മയ്ക്കും പേറ്റുനോവിനെക്കുറിച്ച് അഭിമാനത്തോടെ പറയാന്‍ കഴിയില്ല, ചിലപ്പോള്‍ ആ കുഞ്ഞിനെ നൊന്തുപെറ്റ അമ്മ അന്ന് മറ്റേതെങ്കിലും ഭ്രൂണത്തെ ഗര്‍ഭം ധരിച്ച് ഏതുവിധേനയും പത്തുമാസം കഴിഞ്ഞ് പണം കൈപ്പറ്റാന്‍ ഒരുങ്ങിയിരിക്കുകയാവും.
എത്രപണം ലഭിച്ചാലും പത്തുമാസം ചുമന്ന് പ്രസവിച്ച് മാറില്‍ നിന്നും പറിച്ചെടുത്ത് മറ്റൊരു കയ്യിലേയ്ക്ക് കൊടുക്കുന്പോള്‍ ആരാന്റെ കുഞ്ഞാണെങ്കിലും അമ്മയുടെ നെഞ്ചൊന്ന് വിങ്ങാതിരിക്കുമോ? എന്നെങ്കിലും സ്വന്തം അമ്മമാരെ കാണാന്‍ ഈ കുഞ്ഞുങ്ങളെല്ലാം കൂടി തുനിഞ്ഞിറങ്ങിയാല്‍ പ്രസവിച്ച് നല്‍കിയവരും പ്രസവിക്കാന്‍ ഏല്‍പ്പിച്ചവരുമെല്ലാം ചോദ്യങ്ങളുടെ മുള്‍മുനയില്‍ക്കിടന്ന് പിടേയണ്ടിവരില്ലെന്നാരുകണ്ടു?
മുന്‍പേജില്‍












Click it and Unblock the Notifications