Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണ്‍ സരിന്‍ ബിഎസ്എന്‍എല്‍ മേധാവി ആവുമോ?

Arun Sarin
മൊബൈല്‍ ടെലഫോണ്‍ കമ്പനിയായ വോഡഫോണിന്റെ മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുന്ന അരുണ്‍ സരിന്‍ എന്നയാളെ ബി എസ് എന്‍ എല്ലിന്റെ ചെയര്‍മാനും എംഡിയും ആക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. എന്നാല്‍ ബിഎസ്എന്‍എല്ലിനകത്ത് ഇതിനെതിരെ പടപ്പുറപ്പാട് നടക്കുകയാണ്.

അരുണ്‍ സരിന് വന്‍ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ഇതിനെതിരെയാണ് ബിഎസ്എന്‍എല്ലിനകത്തെ പടപ്പുറപ്പാട്. പത്ത് കോടിയാണ് അരുണിന് സര്‍ക്കാര്‍ ഒരു വര്‍ഷത്തേയ്ക്ക് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്ന ശമ്പളം. പക്ഷേ കഴിഞ്ഞ വര്‍ഷം 3600 കോടി നഷ്ടമായിരുന്ന ബിഎസ്എന്‍എല്ലിനെ ലാഭത്തിലാക്കണമെന്ന നിബന്ധനയും ഉണ്ട്.

നിബന്ധന എന്തായാലും ഇത്രയും വലിയ ശമ്പളം നല്‍കുന്നത് ശരിയല്ലെന്നാണ് ബിഎസ്എന്‍എല്‍ ജിവനക്കാരുടേയും യൂണിയനുകളുടേയും നിലപാട്.

ബിഎസ്എന്‍എല്ലിന്റെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് 2010 ജൂലൈ 31ന് ഒഴിയുന്ന കുല്‍ദീപ് ഗോയലിന് വര്‍ഷം 12 ലക്ഷം രൂപ മാത്രമേ കിട്ടുന്നുള്ളു. പിന്നെ എങ്ങനെ പുതിയ മേധാവിയ്ക്ക് വര്‍ഷം പത്ത് കോടി രൂപ നല്‍കാനാവുമെന്നാണ് ഇവരുടെ നിലപാട്.

പൊതുമോഖലാ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള വന്‍ ശമ്പളം നല്‍കുന്ന പതിവ് സര്‍ക്കാരിനില്ല. ഇത് ലംഘിച്ച് എന്തിനാണ് ഈ നീക്കം എന്നും പ്രതിഷേധിയ്ക്കുന്നവര്‍ ചോദിയ്ക്കുന്നു.

പത്ത് കോടി രൂപ അരുണ്‍ സരിന് അത്ര വലിയ തുകയൊന്നും അല്ല. വോഡഫോണ്‍ അരുണിന് നല്‍കിയിരുന്നത് വര്‍ഷം 152 കോടി രൂപ ആയിരുന്നു. വോഡഫോണിനെ വിജയത്തില്‍ നിന്ന് വിജയത്തിലേയ്ക്ക് കുതിപ്പിച്ചതിന്റെ പൊന്‍ തൂവലും അരുണ്‍ സരിന്റെ തൊപ്പിയിലുണ്ട്. വോഡഫോണിനെ ലോകത്തെ ഏറ്റവും മികച്ച ടെലഫോണ്‍ കമ്പനികളിലൊന്നാക്കി മാറ്റിയത് അരുണ്‍ സരിനാണെന്നാണ് ഫോര്‍ബ്സ് മാസികയും പറയുന്നത്.

പബ്ലിക്ക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ബിഎസ്എന്‍എല്ലിന്റെ മേധാവിയ്ക്കാന്‍ ചിലരെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ പ്രധാനി അരുണ്‍ സരിനാണ്. മുന്‍ രീതികളില്‍ നിന്ന് മാറി വിപണിയിലെ സമ്മര്‍ദ്ദത്തിനനുസരിച്ച് ശമ്പളം നല്‍കാന്‍ ഇപ്പോള്‍ ബോര്‍ഡ് തയ്യാറായിരിയ്ക്കുകയാണ്. ഇതിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി കിട്ടണം എന്ന് മാത്രം. പക്ഷേ ഈ അനുമതിയ്ക്ക് വിഷമം ഉണ്ടാവില്ല. ബിഎസ് എന്‍ എല്ലിനെ ലാഭത്തിലാക്കാന്‍ മികച്ച ശമ്പളം നല്‍കി മികച്ച സിഇഒയെ തന്നെ കൊണ്ടുവരണം എന്നത് നാഷണല്‍ നോളജ് കമ്മിഷന്റെ തലവനായ സാം പിത്രോദയുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ മന്ത്രിസഭ അതിന് എതിര് പറയാനിടയില്ല.

ടെലകോം രംഗത്ത് 50 ലേറെ സ്വന്തം പേറ്റന്റുകളുള്ള സാം പിട്രോദ ബിഎസ്എന്‍എല്ലിനെ രക്ഷിയ്ക്കാനായി 15 നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മികച്ച സിഇഒയെ കൊണ്ടുവരുക എന്നത്.

ബിഎസ് എന്‍ എല്ലില്‍ ഇപ്പോള്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഒരാളാണ്. ഇത് മാറ്റി രണ്ട് പേരെ നിയമിയ്ക്കണം. ഏഴ് ഡയറക്ടര്‍മാരുള്ള ഒരു ബോര്‍ഡിന് രൂപം നല്‍കണം. ടെലകോം മന്ത്രാലയം ഈ ബോര്‍ഡുമായി മാത്രമേ ഇടപാട് നടത്താവൂ. ദൈനംദിന കാര്യങ്ങളില്‍ മന്ത്രാലയം ഇടപെടാന്‍ പാടില്ല. ഇതൊക്കെയായിരുന്നു സാം പിത്രോദയുടെ നേതൃത്ത്വത്തിലുള്ള സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍. പ്രധാന മന്ത്രി നേരിട്ടാണ് ഈ സമിതി രൂപീകരിച്ചത്. വന്‍ നഷ്ടത്തിലോടുന്ന ബിഎസ്എന്‍എല്ലിനെ മികച്ച ടെലകോം സ്ഥാപനമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പുറത്ത് നിന്ന് ഒരാള്‍ വരുന്നതില്‍ തങ്ങള്‍ക്ക് എതിരില്ലെന്നാണ് ബിഎസ്എന്‍എല്ലിലെ ഉദ്യോഗസ്ഥ വൃന്ദം പറയുന്നത്. പക്ഷേ പൊതുമേഖലാ സ്ഥാപനം നടത്തി പരിചയമില്ലാത്ത ഒരാളെ മേധാവിയാക്കി അയാള്‍ക്ക് പത്ത് കോടി നല്‍കുന്നതിനോടാണ് എതിര്‍പ്പെന്നും അവര്‍ ആണയിടുന്നു. മേധാവി മാറിയതുകൊണ്ട് ബിഎസ്എന്‍എല്ലിന്റെ സംവിധാനങ്ങള്‍ മാറുന്നില്ല.

ബിഎസ്എന്‍എല്‍ പോലുള്ള ഒരു പൊതുമേഖലാ സ്ഥാപനം നടത്തുക അത്ര എളുപ്പമല്ലെന്നും നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. യൂണിയനുകളുമായി ചര്‍ച്ച നടത്തണമെന്നും ഇവര്‍ നിര്‍ദ്ദേശം വയ്ക്കുന്നുണ്ട്.

ബിഎസ്എന്‍എല്ലില്‍ എന്തിനും മന്ത്രാലയത്തിന്റെ അംഗീകാരം വേണമെന്നതാണ് പ്രശ്നമെന്ന് ഉള്ളില്‍ നിന്നുള്ള മറ്റുചിലര്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ ജോലിചെയ്തവര്‍ക്ക് ഈ നൂലാമാലകളെക്കുറിച്ച് അറിവുണ്ടാവില്ല. 9.3 കോടി ലൈനുകല്‍ തുടങ്ങാന്‍ ഇട്ട പദ്ധതി മുടങ്ങിയത് ആഭ്യന്ത്ര മന്ത്രാലയം ഉയര്‍ത്തിയ സുരക്ഷാ പ്രശ്നങ്ങള്‍ കാരണമായിരുന്നു. അത് കാരണം 55 ലക്ഷം പുതിയ ലൈനുകള്‍ മാത്രമേ തുടങ്ങാനായുള്ളു.

കമ്പനിയുടെ നഷ്ടം നികത്താനായി ആദ്യം ചെയ്യേണ്ടത് ആവശ്യമില്ലാത്ത ജീവനക്കാരെ ഒഴിവാക്കുകയാണ്. ഏതാണ്ട് ഒരുലക്ഷത്തോളം പേരെ ഒഴിവാക്കാനാവുമെന്നാണ് വിഎസ്എന്‍എല്ലിന്റെ മുന്‍ സിഎംഡി ആയ ബ്രിജേന്ദ്ര കെ സന്യാല്‍ പറയുന്നത്. ഇങ്ങനെ കറയ്ക്കുന്ന ചെലവ് ഉന്നത ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കൂട്ടാനായി ഉപയോഗിയ്ക്കാം. അത് കമ്പനിയുടെ കാര്യക്ഷമത കൂട്ടും.

എന്തായാലും സര്‍ക്കാര്‍ ഇതുവരെ ഒരവസാന തീരുമാനം എടുത്തിട്ടില്ല. യൂണിയനുകളുടേയും ജീവനക്കാരുടേയും നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും മറ്റൊരു സാധാരണ ഉദ്യോഗസ്ഥനെ മേധാവിയാക്കുമോ അതോ വിപ്ലവാത്മകമായ ഒരു മാറ്റത്തിന് ഈ പൊതുമേഖലാ സ്ഥാപനം വഴിവയ്ക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+