Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജീവിതവഴി

Madani
മൈനാഗപ്പള്ളി വേങ്ങ തോട്ടുവ മന്‍സിലില്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എ.അബ്ദുള്‍ സമദിന്റെയും അസുമ ബീവിയുടെയും മകനായി 1965ല്‍ ജനിച്ച അബ്ദുള്‍ നാസര്‍ മദനി മൈനാഗപ്പള്ളി ഹൈസ്‌കൂളിലാണ് പഠിച്ചത്. തുടര്‍ന്ന് മുട്ടയ്ക്കാവ് മതപഠനകേന്ദ്രത്തില്‍ ചേര്‍ന്നു.

കൊല്ലൂര്‍വിള അറബിക് കോളേജില്‍നിന്ന് മദനി ബിരുദമെടുത്തു. പെരിന്തല്‍മണ്ണ ജാമിയ നൂരിയ അറബിക് കോളേജില്‍നിന്ന് എം.എഫ്.എഫ്.ബിരുദമെടുത്തശേഷം കുറച്ചുകാലം തിരുവനന്തപുരത്ത് കരമന പള്ളിയില്‍ ഇമാമായിരുന്നു.

1987ലാണ് മദനി അന്‍വാര്‍ശ്ശേരിയില്‍ യത്തീംഖാന സ്ഥാപിച്ചത്. 91ല്‍ ഐ.എസ്.എസ്.രൂപവത്കരിച്ചു. ആരെയും ആകര്‍ഷിക്കുന്ന പ്രസംഗകനായി മാറിയ മദനി, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം നടത്തിയ വികാരപരമായ പ്രസംഗങ്ങളെത്തുടര്‍ന്ന് സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.

തുടര്‍ന്ന് ഐ.എസ്.എസ്.പിരിച്ചുവിട്ട് മദനി 93 ഏപ്രില്‍ 13ന് പി.ഡി.പി.രൂപവത്കരിച്ചു. 1992 ആഗസ്ത് 6ന് രാത്രി നാട്ടില്‍ നടന്ന വധശ്രമത്തില്‍ അദ്ദേഹത്തിനു വലതുകാല്‍ നഷ്ടപ്പെട്ടു.

മുന്‍ പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+