അവഗണനയുമായി ഗള്‍ഫ് നേഴ്സുമാര്‍

മിയ്ക്ക ആശുപത്രികളിലും രോഗികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ നേഴ്സുമാരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇവര്‍ അധികം ജോലി ചെയ്യേണ്ടി വരുകയും ചെയ്യുന്നു. ശരിയായ റാങ്ക് നല്‍കാത്തതും കുറഞ്ഞ ശമ്പളം നല്‍കുന്നതും മറ്റ് പ്രശ്നങ്ങളാണ്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തന്നെ വ്യത്യസ്ഥ ശമ്പളം കിട്ടുന്ന അവസ്ഥയും ഗള്‍ഫില്‍ നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വ്യത്യസ്ഥ ശമ്പളമാണ് പല ആശുപത്രികളും നല്‍കുന്നത്. ഇത് നേഴ്സുമാരുടെ സന്തോഷത്തോടെ ജോലി ചെയ്യാനുള്ള താല്പര്യം ഇല്ലാതാക്കുന്നു.
വേണ്ടത്ര നേഴ്സുമാരില്ലാത്തത് രോഗികളുടെ പരിചരണത്തെയാണ് ബാധിയ്ക്കുന്നതെന്ന സത്യം ആശുപത്രി അധികൃതര്‍ അവഗണിയ്ക്കുകയാണ്. നേഴ്സുമാരുടെ എണ്ണം കുറവായതുകൊണ്ട് തന്നെ ഇവര്‍ക്ക് അവധി കിട്ടാന്‍ വിഷമമാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തി ജോലിചെയ്യുന്നവരാണ് ഗള്‍ഫിലെ ഭൂരിഭാഗം നേഴ്സുമാരും.
ആരോഗ്യ മന്ത്രാലയം നേഴ്സുമാര്‍ക്ക് അനുവദിച്ചിട്ടുള്ള അവധി 45 ദിവസമാണ്. എന്നാല്‍ തന്റെ ഹോസ്പിറ്റല്‍ അനുവദിച്ച് തരുന്നത് 30 ദിവസത്തെ അവധി മാത്രമാണെന്ന് കുവൈറ്റില്‍ ജോലി ചെയ്യുന്ന സൂസമ്മ പറയുന്നു. പക്ഷേ വേണ്ടത്ര ആളുകള്‍ ഇല്ലാത്തതിനാല്‍ ഈ അവധി പോലും എടുക്കാനാവാത്ത അവസ്ഥയാണ്.
ചൈന, ഇന്തൊനേഷ്യ, ജോര്‍ദ്ദാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നേഴ്സുമാരെ നിയമിച്ച് കൊണ്ടുവരാന്‍ ഉദ്ദേശിയ്ക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്‍ കീഴിലെ നേഴ്സിംഗ് സ്റ്റാഫ് ഡയറക്ടര്‍ ആയ ്വാതെഫ് അല്‍ ക്വാറ്റെന്‍ പറയുന്നത്. പക്ഷേ ഇത് എന്ന് നടക്കുമെന്ന് ഉറപ്പില്ല. കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിയുമാണ് എല്ലാ നേഴ്സുമാരേയും അലട്ടുന്ന പ്രശ്നം. കുവൈറ്റുകാരായ നേഴ്സുമാര്‍ക്ക് വന്‍ ശമ്പളമാണ് കിട്ടുക. പുതുതായി നിയമിയ്ക്കപ്പെടുന്നവര്‍ക്കും മെച്ചപ്പെട്ട ശമ്പളം കിട്ടും. അതായത് കൂടുതല്‍ കാലം ജോലി ചെയ്തവര്‍ക്ക് കുറഞ്ഞ ശമ്പളം എന്ന് ചുരുക്കം.












Click it and Unblock the Notifications