2010 ചൂടേറിയ വര്‍ഷമാവുമോ?

ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഭൂമിയുടെ ശരാശരി ചൂട് 14.7 ഡിഗ്രി സെല്‍ഷ്യസ് (58.5 ഡിഗ്രി ഫാരന്‍ ഹീറ്റ്) ആണ്. ഇത് 1998 ലെ ചൂടിന് സമമാണ്. നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനാണ് ഈ വിവരം വെളിപ്പെടുത്തിയത്.
കാലാവസ്ഥാപരമായ ഉഷ്ണകാലമായ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ശരാശരി ചൂട് 16.2 ഡിഗ്രിയാണ്. രണ്ടാമത്തെ ഏറ്റവും ചൂടേറിയ ഉഷ്ണകാലമാണ് ഇത്. ആദ്യത്തേത് 1998 ലായിരുന്നു. 2010 ഓഗസ്റ്റില്‍ ആര്‍ട്ടിക് സമുദ്ര പ്രദേശത്ത് 60 ലക്ഷം ചതുരശ്ര കിലോമീറ്ററിലാണ് മഞ്ഞ് പാളികള്‍ ഉള്ളത്. ഇത് 1979 മുതല്‍ 2000 വരെ ഓഗസ്റ്റ് മാസത്തില്‍ ഉള്ള ശരാശരിയേക്കാള്‍ കുറവാണെന്നും എന്‍ ഒ എ എ പറയുന്നു.
യൂറോപ്പ്, കിഴക്കന്‍ കാനഡ, കിഴക്കന്‍ ഏഷ്യയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ഓഗസ്റ്റില്‍ പതിവിലേറെ ചൂട് അനുഭവപ്പെട്ടു. എന്നാല്‍ ഓസ്ത്രേലിയ മദ്ധ്യ റഷ്യ തെക്കന്‍ തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഓഗസ്റ്റ് മാസം അനുഭവപ്പെട്ടത് സാധാരണ ഓഗസ്റ്റില്‍ ഉണ്ടാവന്ന ശരാശരി ചൂടിനേക്കാള്‍ കുറഞ്ഞ ചൂടായിരുന്നു.
ചൈനയില്‍ 1961 ഓഗസ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ഈ ഓഗസ്റ്റിലാണ്. എന്നാല്‍ യുണൈറ്റഡി കിംഗ്ഡം ഈ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് 1993 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ ഊഷ്മാവാണ്.












Click it and Unblock the Notifications