ഭാവഭേദമില്ലാതെ അയോധ്യ

വിധിപ്രഖ്യാപന സമയം വന്നപ്പോഴേയ്ക്കും എല്ലാവരും വീടിനുള്ളില്‍ ടിവിയ്ക്ക് മുന്നിലായിരുന്നു. പുറത്ത് പൊലീസ് പട്രോളിങ് മുറയ്ക്ക നടക്കുന്നുണ്ടായിരുന്നു. വളരെ പക്വതയോടെയാണ് അയോധ്യ വിധികേട്ടത്.
പക്വതയോടെ തന്നെ പ്രതികരിക്കുകയും ചെയ്തു. അധികം ആഹ്ലാദമോ, ആരവങ്ങളോ ഒരു വിഭാവത്തിനിടയിലും ഉണ്ടായില്ല. പക്ഷേ എല്ലാവരുടെയും മുഖങ്ങളില്‍ സമാധാനം പുലരുമല്ലോയെന്ന് ആശ്വാസഭാവമായിരുന്നു.
അയോധ്യയുടെ പേരില്‍ കലാപങ്ങളുണ്ടാക്കിയവര്‍ക്കെല്ലാം നല്‍കുന്ന ഒരു പാഠം പോലെയായിരുന്നു അയോധ്യയുടെ ഭാവം. വിധിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും അതിന്റെ പേരില്‍ നാടിന്റെ സമാധാനം കളയാന്‍ ആരും തയ്യാറല്ലായിരുന്നു.
അയോധ്യക്കേസ് സുപ്രീംകോടതിയിലേക്ക് വലിച്ചിഴയ്ക്കാതെ ഹൈക്കോടതിവിധിയെ എല്ലാവരും മാനിക്കാന്‍ തയാറാകണമെന്നാണ് അയോധ്യനഗരവാസികളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
കോടതിവിധി വന്നശേഷവും ഇരു സമുദായങ്ങളില്‍പ്പെട്ട ആരിലും യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. മറിച്ച്, ഇനിയെങ്കിലും ഈ വിഷയം വലിച്ചുനീട്ടി രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കരുതെന്ന അപേക്ഷയായിരുന്നു എല്ലാവരിലും.
പൊതുജനതാത്്പര്യം മുന്‍നിര്‍ത്തിയെങ്കിലും എല്ലാവരും ഹൈക്കോടതിവിധി അംഗീകരിക്കണമെന്ന് മതഭേദമെന്യേ അയോധ്യക്കാര്‍ ഒരു സ്വരത്തില്‍ പറയുന്നു.
ഹാജര്‍നില കുറവായിരുന്നെങ്കിലും മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം വ്യാഴാഴ്ചയും പതിവുപോലെ പ്രവര്‍ത്തിച്ചിരുന്നു. മദ്യശാലകള്‍ക്കും പടക്കശാലകള്‍ക്കും രണ്ടുദിവസം അവധി നല്‍കിയിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 1450 പേരെ കസ്റ്റഡിയിലെടുക്കുകയും ലൈസന്‍സുള്ള 125 തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തര്‍ക്കപ്രദേശത്തെ രാംലീല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് വിശ്വാസികള്‍ക്ക് ഇന്നലെ വിലക്കൊന്നുമേര്‍പ്പെടുത്തിയിരുന്നില്ല. തര്‍ക്കപ്രദേത്തിന്റെ സുരക്ഷയ്ക്കു മാത്രം 10,000 കേന്ദ്രസേനാംഗങ്ങളെയാണ് വിന്യസിച്ചിരുന്നത്.












Click it and Unblock the Notifications