ദുബൈ പരിസ്ഥിതി പ്രശ്നം നേരിടുന്നു

മലിന ജലം കൂടി വരുകയാണ് നഗരത്തില്‍. വിനോദ സഞ്ചാരികള്‍ക്ക് ഇതില്‍ കൂടി നടക്കേണ്ട അവസ്ഥ വരുന്നു. ദിനംപ്രതി കൂടിവരുന്ന ജനങ്ങളും അവരുടെ ആര്‍ഭാട ജീവിതവും ആവശ്യപ്പെടുന്ന വൈദ്യുതി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍ ദുബൈയില്‍.
വന്‍ മരുഭൂമിയില്‍ തിളങ്ങുന്ന പട്ടണം പണിത് ഉയര്‍ത്തുന്നത് ശരിയാണോയെന്ന് ചിന്തിയ്ക്കുകയാണ് ഇപ്പോള്‍ ദുബൈയുടെ ആസൂത്രകര്‍. ദുബൈയെ കണ്ട് ഇത് മാതൃകയാക്കി വന്‍ പട്ടണങ്ങള്‍ പണിയാനുള്ള ശ്രമത്തിലാണ് അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍.
ദുബൈയുടെ വികസനത്തിനിടയില്‍ ആസൂത്രകര്‍ പരിസ്ഥിതിയെ അപ്പാടെ വിസ്മരിച്ചെന്നാണ് ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ ഗള്‍ഫ് മേഘലയുടെ വിദഗ്ദനായ ജീന്‍ ഫ്രാങ്കോ സെനെക് പറയുന്നത്.
ശുദ്ധ ജലമാണ് ദുബൈയിലെ ഏറ്റവും വലിയ പ്രശ്നം. ഉപ്പുവെള്ളം ശുദ്ധജലമാക്കാനുള്ള ഡീസലിനേഷന്‍ പ്ലാന്റുകള്‍ ഒഴിവാക്കാന്‍ ഗള്‍ഫ് നാടുകള്‍ക്കാവില്ല. പക്ഷേ ഈ പ്ലാന്റുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡ് വളരെ ഏറെയാണ്. പ്ലാന്റുകള്‍ പുറംതള്ളുന്ന മാലിന്യവും വളരെ കൂടുതലാണ്. ഈ മാലിന്യം വീണ്ടും കടലിലേയ്ക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇത് കടല്‍ മലിനമാവാന്‍ കാരണമാവുന്നു.
എമിറേറ്റ്സ് പ്രതിദിനം 400 കോടി കുപ്പി വെള്ളമാണ് ഉല്പാദിപ്പിയ്ക്കുന്നത്. ഇത് കാരണം കടല്‍ വെള്ളത്തിലെ ഉപ്പിന്റെ അംശം ക്രമാതീതമായി കൂടുകയാണ്. ഇത് കടല്‍ ജിവികളുടെ നിലനില്‍പ്പിനെ തന്നെ ബാധിയ്ക്കും.
ദുബൈയിലെ മാലിന്യ സംസ്കരണ പ്ലാന്റ് കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 1.7കോടി ക്യുബിക്ക് അടി മാലിന്യമാണ് സംസ്കരിച്ചത്. ദിവസവും ദുബൈയില്‍ നിന്ന് 4000 ലോറി മാലിന്യമാണ് പുറത്തേയ്ക്ക് കൊണ്ടുപോകുന്നത്. ഇത് മാലിന്യ സംസ്കരണ പ്ലാന്റിലേയ്ക്കാണ് കൊണ്ടുപോകേണ്ടത്. പക്ഷേ പല ഡ്രൈവര്‍മാരും ഇത് ജുമൈറയിലേയ്ക്ക് ഒഴുകുന്ന തോട്ടില്‍ നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്.
ദുബൈയുടെ പാഠങ്ങള്‍ പഠിച്ച് അബുദാബി ഇപ്പോള്‍ പരിസ്ഥിതിയ്ക്ക് വന്‍ പ്രാധാന്യം നല്‍കുകയാണിപ്പോള്‍.
പരിസ്ഥിതിയെ പരിഗണിച്ച് വികസനം നടപ്പിലാക്കിയില്ലെങ്കില്‍ പെട്ടെന്ന് ലാഭം നേടാനുവുമെങ്കിലും മനുഷ്യന്റെ നിലനില്‍പ്പ് തന്നെ പ്രശ്നമാവുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട് പരിസ്ഥിതി വാദികള്‍ പറയുന്നത്.












Click it and Unblock the Notifications