കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഫേ കോഫി

  • By Lakshmi
Google Oneindia Malayalam News

Sonia sipping Cafe Coffee
പാര്‍ട്ടി സമ്മേളനങ്ങളിലെ ഭക്ഷണകാര്യങ്ങള്‍ എങ്ങനെയൊക്കെയാണ്? സിപിഎമ്മിനെ സംബന്ധിച്ച് യോഗങ്ങള്‍ക്കുള്ള ഭക്ഷണ അജണ്ടയെന്നത് മിക്കപ്പോഴും പിരിപ്പുവടയിലും കട്ടന്‍ചായയിലും ഒതുങ്ങുന്നതാണ്.

എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യമെടുക്കുമ്പോള്‍ അതിങ്ങനെയല്ല. അവര്‍ ഈ ചില്ലറ കോമ്പിനേഷനുകളിലൊന്നും വിശ്വസിക്കുന്നുമില്ല.

എല്ലാകാലത്തും ഒരേപോലെയായിരിക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല, കാലഹരണപ്പെട്ടകാര്യങ്ങളെ പുറം തള്ളി കാലത്തിനനുസരിച്ച് മുന്നോട്ടുപോവുകയെന്നതാണ് കോണ്‍ഗ്രസിന്റെ നയം. അത് ചായയുടെ കാര്യത്തിലാണെങ്കിലും അത്രതന്നെ.

ഹൈക്കമാന്റ് പറയുന്നതനുസരിച്ചാണ് കോണ്‍ഗ്രസിലെ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. അതിന് അവര്‍ അച്ചടക്കമെന്നാണ് പറയുന്നതും. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന എഐസിസി സമ്മേളനത്തിലും ഹൈക്കമാന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടു.

പ്രത്യേകിച്ചും പാനീയത്തിന്റെ കാര്യത്തില്‍. നല്ല അസ്സല്‍ ഇറ്റാലിയന്‍ രുചിയായ കഫേ കോഫിയാണ് എഐസിസി സമ്മേളനത്തില്‍ വിളമ്പിയത്. ഇതിന്റെ രുചിയാകട്ടെ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പെരുത്തിഷ്ടപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലേയ്ക്കും ഈ മാതൃക കടന്നുകയറാനുള്ള സാധ്യത കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. സോണിയയുടെ ഇഷ്ടപ്രകാരമാണത്രേ യോഗത്തില്‍ കഫേ കോഫി വിളമ്പിയത്. ഇത് സോണിയയുടെ ഇഷ്ടപാനീയമാണത്രേ.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്നും പങ്കെടുത്ത നേതാക്കളെല്ലാം കാപ്പിയെ പ്രശംസിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ കോഫി ഒരു സ്ഥിരം ശീലമാക്കാന്‍ നേതാക്കളില്‍ പലരും ആലോചിക്കുന്നുവെന്നാണ് സൂചന.

സാധാരണക്കാരന്റെ കീശയ്ക്ക് കൊള്ളാത്തതാണിത്. എന്നാല്‍ ഇത് അപ്രാപ്യമായ ഇന്ത്യന്‍ സോദരങ്ങളെയെല്ലാം പ്രതിനിധീകരിച്ച് തങ്ങള്‍ ഇറ്റാലിയന്‍ കോഫി കഴിയ്ക്കാമെന്നായിരിക്കും ഇതിന് നേതാക്കള്‍ കണ്ടെത്തുന്ന പോംവഴി.

മാത്രവുല്ല ഇന്ത്യ ഈസ് വേള്‍ഡ് ഫാസ്റ്റസ്റ്റ് ഗ്രോയിങ് ഇക്കണോമി എന്ന പതിവു പല്ലവിയും ഇറ്റാലിയന്‍ കോഫി പതിവാക്കാന്‍ കോണ്‍ഗ്രസിന് ന്യായീകരണമാക്കാം.

വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ ഇഷ്ടപാനീയം സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്യാനുള്ള കരാര്‍ ലഭിച്ചത്.

ഇന്നത്തെക്കാലത്തെ യുവാക്കള്‍ പൊതുവേ വിദേശ ചായ, കാപ്പി രുചികളോട് വലിയ കമ്പമുള്ളവരാണ്. അതുകൊണ്ടുതന്നെ യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും ഇനി എന്നാണ് യോഗങ്ങള്‍ക്ക് കഫേ കോഫി വിതരണം ചെയ്യുകയെന്നേ അറിയാനുള്ളു.

മുന്നൂറ് കോടിയല്‍പ്പരം രൂപയുടെ ആസ്തിയുടെ കോണ്‍ഗ്രസ് എഐസിസി യോഗത്തില്‍ കഫേ കോഫി വിളമ്പിയതില്‍ എന്തതിശയമെന്ന് ചോദിച്ചാല്‍, അതിശയമേയില്ല ഇതിനൊപ്പം ഒരു ഹോട്ട് ഡോഗോ പിസയോ വിളമ്പാഞ്ഞതെന്തെന്ന് ചിന്തിക്കുകയും ചെയ്യാം. എന്താലും ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയുമൊക്കെ കാലത്തേതില്‍ നിന്നും കോണ്‍ഗ്രസ് പാര്‍്ട്ടി എന്തുവളര്‍ന്നിരിക്കുന്നുവെന്നായിരിക്കും പഴയ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X