സ്വര്‍ണത്തിന്റെ കുതിപ്പിനായി ഒരുങ്ങിയിരിക്കൂ

ഒരു കാര്യം ഉറപ്പിക്കാം വിപണിയുടെ ഈ കുതിപ്പും സ്വര്‍ണത്തിന്റെ ഇറക്കവും താല്‍ക്കാലികം മാത്രമാണ്. സ്വര്‍ണവില ഇനിയും മുന്നോട്ടുപോവും. ഇത്ര ഉറപ്പിച്ചു പറയാന്‍ കാരണമുണ്ട്. ഒരിക്കലും അതിനര്‍ത്ഥം ഓഹരി വിപണികള്‍ കൂടുതല്‍ കൂടുതല്‍ തകര്‍ന്നടിയും എന്നല്ല. മറിച്ച്, വെനി സ്വേലയും അവിടത്തെ ഭരണാധികാരിയായ ഹ്യൂഗോ ഷാവെസുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനി സ്വേല. ഏകദേശം 401.1 ടണ്ണാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ സമ്പാദ്യം.
ഈ സ്വര്‍ണത്തില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്ക്, ലണ്ടന്‍, സൂറിച്ച് തുടങ്ങിയ നഗരങ്ങളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതെങ്ങനെയാണെന്ന് ചിന്തിക്കുന്നുണ്ടാവും. രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യ ഇടപാടുകള്‍ നടക്കുമ്പോള്‍ ചില സമയങ്ങളില്‍ പണത്തിനു പകരം ചില രാജ്യങ്ങള്‍ സ്വര്‍ണം കൈമാറും. സുരക്ഷയും കൊണ്ടുപോവുന്നതിനുള്ള ബുദ്ധിമുട്ടും പരിഗണിച്ച് പലപ്പോഴും ഈ സ്വര്‍ണം അതാത് രാജ്യത്തെ ട്രഷറികളില്‍ തന്നെ സൂക്ഷിക്കുകയും അതിനു പകരം സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് പതിവ്.
വെനി സ്വേലയുടെ കരുതല്‍ ശേഖരത്തിന്റെ പകുതിയോളം വിദേശരാജ്യങ്ങളിലാണ്. അത് രാജ്യത്തേക്ക് കൊണ്ടു വരണമെന്ന് ഷാവെസ് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ഇതിനുള്ള പ്രധാനകാരണം അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ്. അത്തരം സാഹചര്യം വന്നാല്‍ ഇത്തരം ഇടപാടുകള്‍ മരവിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് ലിബിയയില്‍ രാഷ്ട്രീയപ്രതിസന്ധി വന്നതോടുകൂടി ലിബിയയുടെ വിദേശകാര്യവിനിമയവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. സ്വര്‍ണം കൊണ്ടു വന്ന് വെനി സ്വേലയില്‍ സൂക്ഷിക്കാനാണ് ഷാവെസിന്റെ പരിപാടി.
ഇനി ഇതെങ്ങനെ സ്വര്‍ണത്തിന്റെ വിലകൂട്ടുമെന്നു നോക്കാം. തീര്‍ച്ചയായും സര്‍ട്ടിഫിക്കറ്റ് രൂപത്തിലുള്ള സ്വര്‍ണങ്ങളെല്ലാം തന്നെ ബ്ുള്ള്യന് ബാങ്കുകളിലായിരിക്കും. ജെ.പി മോര്ഗന് എന്ന സ്ഥാപനത്തിന്റെ കൈയില്‍ മാത്രം വെനി സ്വേലയുടെ 3635 കോടി രൂപയുടെ സ്വര്‍ണമുണ്ട്. പലപ്പോഴും റിസര്‍വിലുള്ള സ്വര്‍ണം പണമാക്കി മാറ്റാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ശ്രമിക്കും. അമേരിക്കയും ബ്രിട്ടണും സ്വിറ്റ്സര്ലന്റുമെല്ലാം ഇത്തരത്തില്‍ സ്വര്‍ണത്തെ പണമാക്കി മാറ്റിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് എത്രയും വേഗം ഈ പണം തിരിച്ചുകൊടുത്ത് വെനി സ്വേലയുടെ സ്വര്‍ണം സമാഹരിച്ചെടുക്കേണ്ടതുണ്ട്.
ഗോള്‍ഡ് ബാങ്കുകള്‍ സ്വര്‍ണം തിരിച്ചുകൊടുക്കാന്‍ പലപ്പോഴും ഓപണ്‍ വിപണിയിലേക്കിറങ്ങേണ്ടി വരും. കാരണം ആ സ്വര്‍ണം ഇതിനു മുമ്പെ അവര്‍ വിപണിയിലൊഴുക്കി കഴിഞ്ഞിട്ടുണ്ടാവും. ഇനി വിശദമാക്കേണ്ട കാര്യമില്ലല്ലോ? വെനി സ്വേലയുടെ സ്വര്‍ണനിക്ഷേപം തിരിച്ചുകൊടുക്കണമെങ്കില്‍ മൂന്നു രാജ്യങ്ങളും കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങേണ്ടി വരും. വെനി സ്വേലയില്‍ നിന്നു പാഠങ്ങള്‍ ഉള്‍കൊണ്ട് മറ്റു ചില രാജ്യങ്ങളും ഇതിനു തുനിഞ്ഞിറങ്ങിയാല്‍ സംഗതി പാളും.
-
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണവില ഇന്നും വര്‍ധിച്ചു; ഇനി അര ലക്ഷം രൂപയുടെ ഈ ആഭരണം വാങ്ങാം, ഇന്നത്തെ പവന് വില -
സ്വർണത്തിന്റെയും വെള്ളിയുടെയും വില കൂടുമോ? 2026ൽ അതുണ്ടാവും, യുദ്ധം പോലും നോസ്ട്രഡാമസ് പ്രവചിച്ചു! -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് കൂടിയത് 16300 രൂപ!! വില കുറഞ്ഞപ്പോള്‍ വാങ്ങിയവര്‍ക്ക് ലാഭം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു












Click it and Unblock the Notifications