ഈ ജനാധിപത്യം ജനങ്ങളുടേതാണ്, പാര്‍ലമെന്റിന്റേതല്ല.

തുടക്കത്തില്‍ ഈ സമരവും ദില്ലിയിലെ വരേണ്യ വര്‍ഗം അവഗണിയ്ക്കുകയായിരുന്നു. എയര്‍കണ്ടിഷന്റ് മുറികളിലിരിയ്ക്കുന്ന, ഭരണവര്‍ഗത്തോട് എന്നും അടുത്തു നില്‍ക്കുന്ന എഡിറ്റര്‍മാര്‍ ഇതിനെ നിസാരവല്‍ക്കരിച്ചു. പക്ഷേ ഇത് മധ്യ വര്‍ഗ്ഗക്കാരുടെ സമരമാവാന്‍ ഏറെ സമയം എടുത്തില്ല. ജനങ്ങളുടെ ദ്യേഷ്യവും നഷ്ടബോധവും വിദ്വേഷവും പുറത്ത് വരാന്‍ അധിക സമയം എടുത്തില്ല. ഭരണവര്‍ഗം എന്നും സ്വീകരിച്ചിരുന്ന നിഷേധത്തിന്റെ നിലപാടുകള്‍ക്ക് എതിരായിരുന്നു ഇത്.
സമരം പുതിയ വഴിത്തിരിവിലെത്തിയിരിയ്ക്കുകയാണ്. ജന്‍ ലോക് പാല്‍ എന്ന് സ്ഥാപനം കൊണ്ട് അഴിമതിയെ ആവുന്നത്ര നീക്കുക എന്നതില്‍ എത്തിയിരിയ്ക്കുകയാണ് കാര്യങ്ങള്‍.
ഈ അവസരത്തില്‍ ചില കാര്യങ്ങള്‍ വീണ്ടും ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. കഴിഞ്ഞ കുറേ കാലമായി ജനം സഹിയ്ക്കുന്ന ദുര്‍ഭരണം ഉണ്ടാക്കുന്ന വിദ്വേഷമാണ് ഇതില്‍ പ്രധാനം.
ഇതിനൊപ്പം ഭരിയ്ക്കുന്നവരും അവര്‍ക്കടുത്ത് നില്‍ക്കുന്നവരും ഒപ്പം സഞ്ചരിയ്ക്കുന്ന ചില മാധ്യമങ്ങളും മറ്റ് സ്ഥാപനങ്ങളും ജനസാമാന്യത്തിന്റെ വികാരവും നാഡീ സ്പന്ദനവും തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ അകന്ന് പോയിരിയ്ക്കുന്നു. ഈ രണ്ടാമത്തെ പ്രശ്നമാണ് ഗുരുതരം.
ഇന്ത്യയുടെ ഇതര ഭാഗങ്ങളും ഇന്ത്യ എന്ന മഹത്തായ ആശയവും തമ്മില്‍ ദില്ലിയ്ക്ക് ഉണ്ടായിരിയ്ക്കുന്ന അകലത്തെക്കുറിച്ച് ചില ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയിരുന്നു. ദില്ലിയിലെ വിവിധ അധികാര സംഘങ്ങള്‍ എടുത്ത നിലപാടുകള്‍ നോക്കൂ. അധികാര വര്‍ഗ്ഗത്തോട് അടുത്ത് നില്‍ക്കുന്ന എഡിറ്റര്‍മാര്‍, അണ്ണ ഹസാരെയുടെ പ്രതിഷേധത്തെ മധ്യ വര്‍ഗ്ഗത്തിന്റേയോ ഉപരി വര്‍ഗത്തിന്റേയോ പ്രതികരണം മാത്രമായാണ് കണ്ടത്. ഭരണ ഘടനയിലേയും ക്രിമിനല്‍ നിയമത്തിലേയും തങ്ങളുടെ പാണ്ഡിത്യം വിളമ്പി തടി തപ്പുകയായിരുന്നു മറ്റ് ചിലര്‍. പ്രതിഷേധിയ്ക്കുന്നവരെ നയിയ്ക്കുന്നവരെ അധിഷേപിയ്ക്കാനും അവര്‍ മടിച്ചില്ല. ഇതൊക്കെ പരാജയപ്പെട്ടപ്പോള്‍ അണ്ണ ഹാസരയെ അറസ്റ്റ് ചെയ്ത് പ്രശ്നം പരിഹരിയ്ക്കാന്‍ നോക്കി. ഇതും പരാജയപ്പെട്ടപ്പോള്‍ പുതിയ ആരോപണങ്ങള്‍ മുന്നോട്ട് വച്ചു. ഇവര്‍ ആര്‍ എസ് എസ് ആണ്, യു എസിന്റെ പിണിയാളുകളാണ്, വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരാണ്.... ഇതൊക്കെ ഇന്ത്യയെ തന്നെ ദുര്‍ബലപ്പെടുത്താനുള്ള ബൃഹദ് പദ്ധതികളുടെ ബഹിര്‍ സ്ഫുരണമാണെന്നായിരുന്നു ആരോപണങ്ങള്‍. ഇന്ത്യയിലെ ലക്ഷക്കണക്കിനാളുകള്‍ ഒരു വിദേശ രാജ്യത്തിന്റെ ശക്തി പകര്‍ന്ന് പ്രതിഷേധത്തിന് തെരുവിലിറങ്ങുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. എത്ര പരിഹാസ്യമായ ആരോപണങ്ങളാണവ.
ഇതൊന്നും പോരാത്തതിന് അണ്ണ ഹസാരെയുടെ പ്രതിഷേധത്തിന് എതിര് പറഞ്ഞ് പ്രശസ്തി നേടാനും ഈ അവസരം മുതലാക്കാനും പുതിയ കഥാപാത്രങ്ങളും എത്തി. അതില്‍ അതില്‍ ടെക് ഗുരു മുതല്‍ അരുന്ധതി റോയ് വരെ ഉള്‍പ്പെടും. രാം വിലാസ് പസ്വാന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് 'ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നായിരുന്നു'. ഇതിന് എതിര് പറയാനും സഭയില്‍ ആളുണ്ടായി എന്നത് സന്തോഷകരമാണ്.
ഇതിനൊക്കെ അപ്പുറമായിരുന്നു ജനാധിപത്യ രീതിയില്‍ രണ്ട് വര്‍ഷം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതികരണം. അതിനിടയ്ക്ക് നിരാഹാരം നടത്തുന്ന അണ്ണ ഹസാരെയോട് പ്രധാന മന്ത്രിയ്ക്ക് ബഹുമാനവും സ്നേഹവും ജനിച്ചു. അണ്ണയുടെ മികച്ച ആശയ ബോധമായിരുന്നു മന്‍മോഹന്‍ സിംഹ് പെട്ടെന്ന് കണ്ടെത്തിയത്. തന്റെ ക്യാബിനറ്റില്‍ നിന്ന് തീഹാര്‍ ജയിലിലേയ്ക്ക് പോയവരോടൊപ്പം പാര്‍ക്കാനായി അണ്ണയെ അറസ്റ്റ് ചെയ്ത് അയയ്ക്കുമ്പോള്‍ മന്‍മോഹന്‍ ഈ ബഹുമാനമൊന്നും കാണിച്ചതായി കരുതാനാവില്ല. മാത്രമല്ല ഇതിനിടെ സ്വന്തം മന്ത്രിസഭയിലെ ചില അംഗങ്ങള്‍ വഴിപാടെന്നോണം അണ്ണയുമായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു.
ഒടുവില്‍ ജന്‍ ലോക് പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് ഒത്തു തീര്‍പ്പിലാവുകയായിരുന്നു. പക്ഷേ അണ്ണ ഇതുകൊണ്ട് മാത്രം തൃപ്തനായിരുന്നില്ല. കൃത്യമായി അണ്ണ പറയുന്നത് നടപ്പാക്കണമെങ്കില്‍ ഭരണ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുക വരെ വേണമെന്ന് തിരിച്ചറിവായിരുന്നു വീണ്ടും കാര്യങ്ങളില്‍ തണുപ്പന്‍ നയം സ്വീകരിയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണം. ഈ അഴിമതി കടലില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ അനുവദിയ്ക്കുകില്ലെന്നതായിരുന്നു ആ നിലപാട്. സര്‍ക്കാരിന്റെ നിലപാടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു.
പുത്തന്‍ സിദ്ധാന്തങ്ങളുമായി ദില്ലി മേലാളന്മാര്‍ വീണ്ടും അണി നിരന്നു. പാല്‍ലമെന്റിന്റെ സര്‍വാധിപത്യമായിരുന്നു അത്. ഇത് നമ്മുടെ ജനാധിപത്യവും ഭരണ ഘടനയും അവര്‍ക്ക് അറിയില്ലെന്നതിന് തെളിവായിരുന്നു. ഡോ. അംബേദ്കര്‍ രൂപം നല്‍കിയ ഭരണ ഘടന തുടങ്ങുന്നത് തന്നെ 'നാം, ഇന്ത്യയിലെ ജനങ്ങള്‍' എന്നാണെന്ന കാര്യം അവഗണിച്ചായിരുന്നു ഈ ജല്പനങ്ങള്‍. ഭരണഘടനയുടെ തനത് മൂല്യത്തെ തന്നെ ഘണ്ഡിയ്ക്കുന്നതായിരുന്നു ഇവര്‍ ഉന്നയിച്ച സിദ്ധാന്തങ്ങള്‍.
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിയ്ക്കേണ്ടത് പാല്‍ലമെന്റിന്റേയും എം പി മാരുടേയും കര്‍ത്തവ്യമാണ്. തോമസ് ജെഫേഴ്സനെ ഇവിടെ ഉദ്ധരിയ്ക്കട്ടെ “A little Rebellion now and then is a good thing. It"s a medicine necessary for the sound health of the Government". ജയ് അണ്ണ












Click it and Unblock the Notifications